ഇത് നമ്മുടെ അഞ്ജു അല്ലേ?...കിടിലൻ മേക്കോവറിൽ സാന്ത്വനത്തിലെ അഞ്ജലി, സുന്ദരിക്കുട്ടിയെന്ന് ആരാധകർ, അഞ്ജുവിന്റെ വയസ് എത്രയെന്നോ...!!!

സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗോപിക അനില്‍. ഗോപിക എന്നതിലുപരിയായി ശിവാഞ്ജലി എന്ന് പറഞ്ഞാലാകും ആരാധകര്‍ പെട്ടന്ന് മനസ്സിലാക്കുക. മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി അടുത്തിടെ ഒന്നും ഉണ്ടായിട്ടില്ല. ഇരുവരും തമ്മിലുള്ള കോംമ്പിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയായിരുന്നു.സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങള്‍ വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്.
എന്നാൽ ഇപ്പോഴിതാ ഗോപിക പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പുതിയ മേക്കോവറിയാണ് ചിത്രത്തിൽ താരത്തെ കാണാൻ സാധിക്കുക. സീരിയല്‍ ടുഡേ മാഗസിന് വേണ്ടിയുള്ള ഗോപികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മഞ്ഞ കോട്ടും ഷൂവും ആഷ് കളര്‍ സ്യൂട്ടുമണിഞ്ഞാണ് ചിത്രങ്ങളില്‍ ഗോപിക എത്തുന്നത്. സാരിയില്‍ സ്‌ക്രീനിലെത്തുന്ന ഗോപിക എപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത് മോഡേണ്‍ ഡ്രസ്സിലുള്ള ചിത്രങ്ങളാണെങ്കിലും, ഏറ്റവും പുതിയ ചിത്രങ്ങള്‍ അതിമനോഹരമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇരുപത്തിയേഴു വയസാണ് താരത്തിന്.
https://www.facebook.com/Malayalivartha
























