Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ഈ ശരീര പ്രകൃതം കാരണം ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ട്!! ഏറ്റുവാങ്ങിയ അപമാനങ്ങൾക്ക് കണക്കില്ല; അവർക്കെല്ലാമുള്ള മറുപടിയാണ് ഈ പ്രവൃത്തിയിലൂടെ കൊടുക്കുന്നത്: മീനാക്ഷി

21 JANUARY 2022 06:58 PM IST
മലയാളി വാര്‍ത്ത

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് മീനാക്ഷി. നായിക നായകൻ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ നമ്മുടെ മുന്നിൽ എത്തിയ മീനാക്ഷി പിന്നീട് ഉടൻ പണം 2.0 എന്ന പരിപാടിയിൽ കൂടിയാണ് കൂടുതൽ ജനപ്രിയയായി മാറിയത്. ശേഷം സിനിമ രംഗത്ത് മാലിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകളായും മീനാക്ഷി എത്തി. എന്നാൽ തന്റെ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ മീനാക്ഷി.

മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ, ചെറുപ്പം മുതൽ എന്റെ ഈ ശരീര പ്രകൃതം കാരണം ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ട്. ആലപ്പുഴയില്‍ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെണ്‍കുട്ടിയാണ് ഞാന്‍. ആണ്‍കുട്ടികള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്കും ചെയ്യാൻ നല്ല താത്പര്യമായിരുന്നു. ഞാന്‍ ചെയ്യുന്നതിനൊന്നും എന്റെ വീട്ടുകാര്‍ എതിര് പറഞ്ഞിട്ടില്ല, അവര്‍ വളരെ അധികം സപ്പോര്‍ട്ടീവ് ആയിരുന്നു.

സ്‌കൂളിൽ പഠിക്കുമ്പോൾ അവിടുത്തെ ഏറ്റവും ചെറിയകുട്ടിയായിരുന്നു ഞാൻ, അതുകൊണ്ട് തന്നെ അവിടെ മുതലാണ് കളിയാക്കലുകൾ തുടങ്ങുന്നത്, ഹൈറ്റ് കുറവാണ്, മെലിഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞ് എന്നെ ബോഡി ഷെയിമിങ് ചെയ്യുമ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ട് പ്രതികരിക്കാന്‍ തുടങ്ങി.

 

കുറച്ച് വലുതായപ്പോൾ എനിക്ക് എയർ ഹോസ്റ്റസ് ആകണെമന്നായിരുന്നു ആഗ്രഹം. അത് പറഞ്ഞപ്പോഴും പരിഹാസങ്ങൾ കേട്ടിരുന്നു. ക്യാബിൻ ക്രൂ ആകണമെങ്കിൽ കുറച്ച് നീളവും വണ്ണവും ഒക്കെ വേണം. കാണാന്‍ കുറച്ച് ഭംഗി വേണം. കുറച്ച് ഹോട്ട് ആയിരിക്കണം എന്നൊക്കെ സ്ഥിരം ഞാന്‍ കേട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ്.

പിന്നീട് ഇത്തരം കമന്റുകൾ ഞാൻ മൈൻഡ് ചെയ്യാതെയായി. ഞാൻ എന്നെ തന്നെ ഉൾകൊണ്ട എന്റെ കുറവുകളെ അംഗീകരിച്ച് എന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെടാൻ തുടങ്ങി. എനിക്ക് എന്നെ തന്നെ ഭയങ്കര ഇഷ്ടമാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ വയസ്സ് അറിയിച്ചത്.

അപ്പോൾ ക,ര,ഞ്ഞു, കാരണം എനിക്കിനി പഴയത് പോലെ തുള്ളിക്കളിക്കാന്‍ പറ്റില്ലേ എന്ന ഭയം കൊണ്ടാണ് ഞാന്‍ ക,ര,ഞ്ഞ,ത്. പക്ഷെ ഞാൻ പഴയതിലും നന്നായി തുള്ളി ചാടി നടന്നു. കാരണം, എനിക്ക് എന്നെ മാറ്റാന്‍ ഇഷ്ടമല്ല. എത്ര പേര്‍ എന്നെ ബോഡി ഷെയിം ചെയ്താലും കുറ്റപ്പെടുത്തിയാലും ഒന്നും എനിക്ക് മാറാന്‍ സാധിയ്ക്കില്ല. കാരണം എനിക്ക് എന്നെ അത്രമേല്‍ ഇഷ്ടമാണ്.

പ്ലസ്ടു കഴിഞ്ഞു. എവിയേഷന് പോയി. അപ്പോഴും ഞാന്‍ ഒച്ചപ്പാടും ബഹളവുമായി ഓടിച്ചാടി നടന്നു. അവിടെയും കളിയാക്കലുകൾ ഉണ്ടായിരുന്നു. എന്നെക്കാൾ സുന്ദരിയായ ഒരുപാട് പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല. ആത്മവിശ്വാസത്തോടെ ഞാൻ പിടിച്ചുനിന്നു.

 

പക്ഷെ ഏവിയേഷന്‍ ഇന്റര്‍വ്യുയില്‍ അവിടെ ഉള്ള ആര്‍ക്കും സെലക്ഷന്‍ കിട്ടിയില്ല, എനിക്ക് മാത്രം കിട്ടി. അതിന് കാരണം എന്റെ വായില്‍ കിടക്കുന്ന നാവ് ആണ്. സംസാരിക്കാനും കണ്‍വിന്‍സ് ചെയ്യാനും എനിക്ക് കഴിയും. ആ വിശ്വാസം എനിക്കുണ്ടായിരുന്നു. അങ്ങനെ നല്ല സാലറിയിൽ ഞാൻ ജോലിക്ക് കയറി. അവിടെനിന്നുമാണ് നായിക നായകൻ എന്ന ഒഡിഷനിൽ എത്തിയത്, ആദ്യം അവരും എന്നെ സെലക്ട് ചെയ്തില്ല. സെലക്ട് ചെയ്തിരുന്നില്ല. അവിടെയും നാവ് കൊണ്ടാണ് പിടിച്ചു കയറിയത്.

ശേഷം എനിക്ക് മാലിക് എന്ന സിനിമയിൽ ഒരു അവസരം കിട്ടിയെന്ന് എന്റെ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഈ ശരീരവും വച്ചാണോ നീ ഫഹദിന്റെ മകളാകുന്നത്. അപ്പോള്‍ ഒന്നും മറുപടി പറഞ്ഞില്ല. എന്നെ സ്‌ക്രീനില്‍ കണ്ട് കൈയ്യടിച്ചാല്‍ മതി എന്നായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഞാന്‍ അതിന് മറുപടി കൊടുക്കാന്‍ പോകാറില്ല. കളിയാക്കുന്നവര്‍ എന്റെ മറുപടി അര്‍ഹിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം.

എന്റെ പ്രവൃത്തിയാണ് അവര്‍ക്കുള്ള മറുപടി.ആരോഗ്യമുള്ള ശരീരമാണ് നമുക്ക് ഉള്ളത് എങ്കില്‍, ആ ശരീരത്തില്‍ നമ്മള്‍ സംതൃപ്തരാണ് എങ്കില്‍ മറ്റുള്ളവരുടെ കുറ്റം പറച്ചിലുകള്‍ നമ്മളെ ബാധിക്കില്ല. നമ്മള്‍ എങ്ങിനെയാണോ അങ്ങനെ തന്നെ തുടരുക. മറ്റുള്ളവര്‍ക്ക് ഇഷ്ടങ്ങള്‍ മാറ്റി വയ്‌ക്കേണ്ടതില്ല. എല്ലാവര്‍ക്കും അവരവരുടേതായ കഴിവും സൗന്ദര്യവും ഉണ്ടെന്നും മീനാക്ഷി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (42 minutes ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (44 minutes ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (1 hour ago)

വിവാഹിതരാകാൻ പരോൾ  (1 hour ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (1 hour ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (1 hour ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (2 hours ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (2 hours ago)

V V RAJESH മേയറെ കാണാന്‍ മോദി  (2 hours ago)

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (3 hours ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (3 hours ago)

Malayali Vartha Recommends