ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് നടന് മോഹന്‍ലാലിന് എതിരെയോ? സോഷ്യല്‍ മീഡിയയില്‍ ഉഗ്രന്‍ ചര്‍ച്ച
നടന് ജോയ് മാത്യുവിന്റെ പോസ്റ്റിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഉഗ്രന്‍ ചര്‍ച്ച. ജോയ് മാത്യു തന്റെ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത ക്യാപ്ഷനില്‍ \'ആന്‍ ഇന്‍കംപ്ലീറ്റ് ആര്‍ട്ടിസ്റ്റ്\' എന്നാണ് എഴുതിയിരിക്കുന്നത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചത്. മലയാളികളുടെ പ്രീയപ്പെട്ട \'കംപ്ലീറ്റ് ആക്ടര്‍\' മോഹന്‍ലാലിനെതിരെയുള്ള ഒളിയമ്പാണ് \'ആന്‍ ഇന്‍കംപ്ലീറ്റ് ആര്‍ട്ടിസ്റ്റ്\' എന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ നടപടിക്ക് പിന്നില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനുള്ള പരോക്ഷമായ വിമര്‍ശനമാണ് ഉദ്ദേശമെന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്.
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ജോയ് മാത്യു ഫേസ്ബുക്കില്‍ മറുപടിയും നല്‍കുന്നുണ്ട്. പോസ്റ്റിന് പിന്നില്‍ ദുരുദ്ദേശമില്ലെന്ന താരത്തിന്റെ മറുപടിയില്‍ ആരാധകര്‍ തൃപ്തരാകുന്നില്ലെന്നുമാത്രം. വിഷയത്തില്‍ ശ്രീനാഥ് ഭാസിയടക്കമുള്ളവര് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരുന്നു. താരം പിന്നീടിത് നീക്കം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha