Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഭവബഹുലമായ ആ രാത്രി കഴിഞ്ഞു, രണ്ടാഴ്ചയ്ക്ക് ശേഷം അമ്മയറിയാതെ പരമ്പരയിൽ നേരം വെളുത്തു ; അമ്പാടിയ്ക്ക് മാത്രം നേരം വെളുത്തില്ല; കാത്തിരുന്നു പ്രേക്ഷകർ മടുത്തു; അമ്മയറിയാതെ പുത്തൻ പ്രണയ കഥയിലേക്ക്!

01 FEBRUARY 2022 05:02 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ദിവസം അമ്മയറിയാതെ നിലത്തൊന്നുമാകില്ല, എന്നുവച്ചാൽ ഇന്ന് ഈ സീരിയൽ എയറിൽ ആകുമെന്ന്. പക്ഷെ റേറ്റിങ് കൂടാൻ ആണ് സാധ്യത. കാരണം എന്താകും എന്ന ഒരു ടെൻഷൻ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അപർണ്ണ വിനീതിന്റെ വീട്ടിൽ നിന്നും രക്ഷപ്പെടുമോ എന്നാണ് കുടുംബ പ്രക്ഷകർ കാണാൻ കാത്തിരിക്കുന്നത് .

കുടുംബപ്രേക്ഷകർ മാത്രം ആണ് ഇതൊക്കെ ആഗ്രഹിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. യൂത്തിനിടയിൽ അമ്പാടി എപ്പോൾ വരും എന്നതാണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത്. ആദ്യമായിട്ടാണ് ഒരു സീരിയൽ യഥാർത്ഥ കഥയായി ഷൂട്ട് നടത്തിയത്. കുറെ നാളായി അമ്മയറിയാതെയിൽ സൂര്യനുദിച്ചിട്ട് , കോഴി കൂവിയിട്ട് ...

എന്നാൽ ഇന്ന് നേരം പരപരാ വെളുക്കും.. രാത്രിയുടെ ഓരോ മാറ്റങ്ങളും നമുക്ക് സസൂക്ഷ്മം വീക്ഷിക്കാൻ സാധിക്കുന്ന അതി ഭയങ്കരമായ ഒരു എപ്പിസോഡ് ആണ് ഇന്ന് അമ്മയറിയാതെ.. ഇതൊക്കെ ഞാൻ പറയുന്നത് ഹോട്സ് സ്റ്റാറിൽ സീരിയൽ എപ്പിസോഡ് കണ്ട കൂട്ടുകാർക്കായിട്ടാണ്. ഇനി ടി വിയിൽ കാണാൻ കാത്തിരിക്കുന്നവർ ഇന്നത്തെ ദിവസം മിസ് ചെയ്യരുത്. അതിമനോഹരമായി സൂര്യൻ ഉദിക്കുന്നതും കിളികളുടെ ചലപില നാദവും നിങ്ങൾക്കിന്ന് കേൾക്കാം.

 

ആ പിന്നെ ഇന്നത്തെ സീരിയലിനു വേണ്ടിയുള്ള പ്രൊമോ വീഡിയോ അപ്ലോഡ് ചെയ്തത് മാറിപ്പോയി എന്നാണ് തോന്നുന്നത്. സാധാരണ അങ്ങനെ വരാൻ വഴിയില്ല...

ഹും ... എടാ അപ്ലോഡർ മാമ ... ഞങ്ങളെ പറ്റിക്കാൻ നോക്കിയതാണല്ലേ....

 

 

 

അലീന ടീച്ചറും നീരാജയമ്മയും സച്ചിയും മൂർത്തിയും അമ്പാടിയും അനുപമയും എല്ലാം ഇന്നത്തെ പ്രൊമോയിൽ ഉണ്ട്. അപ്പോൾ അതിൽ ഒരു ട്വിസ്റ്റ് ഉണ്ട്.. ആ ട്വിസ്റ്റ് നിങ്ങൾ ടിവിയിൽ കണ്ടോളു..

 

ഇനി കഴിഞ്ഞ ദിവസം പങ്കുണ്ണി അപർണ്ണയെ കണ്ടു പേടിച്ചു വീഴുന്ന ഒരു സീൻ ഉണ്ടല്ലോ... മീശമാധവൻ സിനിമയിൽ ചാണാക്കുഴിയിൽ നിന്നും സലിം കുമാർ വന്നുനിൽക്കുമ്പോൾ അത് കണ്ട് പേടിച്ചു ഹരിശ്രീ അശോകൻ വീഴുന്ന ഒരു വീഴ്‌ചയില്ലെ ... എനിക്ക് ഏകദേശം അതുപോലെ തോന്നി..

അനുകരിച്ചു എന്നൊന്നും പറയുകയല്ല.. ആ സ്റ്റൈൽ... പിന്നെ കഴിഞ്ഞ എപ്പിസോഡിൽ സച്ചി മകളെ കുറിച്ച് വേദനയോടെ പറഞ്ഞതും നല്ല സീൻ ആയിരുന്നു. പക്ഷെ നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്ത സച്ചിയ്ക്ക് മകളെ കുറിച്ച് ഇത്തരമൊരു അവകാശവാദം പറയാൻ എന്ത് അധികാരം...

പിന്നെ ഇന്നലത്തെ എപ്പിസോഡിലും ഒന്നുമില്ലായിരുന്നു. അമ്മയറിയാതെ വളരെ ലാഗ് ആയിട്ടാണ് പോകുന്നത്. അപർണ്ണ വിനീത് പ്രണയം കണ്ടിരിക്കാൻ ഇഷ്ടമുള്ളവർക്ക് ഇത് നല്ലൊരു കാഴ്ചയാകും. അമ്പാടി അലീന കോംബോ ഇഷ്ടമുള്ളവർക്ക് അത്രയധികം ആസ്വദിക്കാൻ സാധിക്കില്ല . ഏതായാലും ഈ ആഴ്ച അമ്പാടി വരും എന്ന് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (31 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (40 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (47 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (54 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends