Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീരിയസ് റിലേഷൻ ഉണ്ടായിരുന്നു!! ആദ്യ പ്രണയം നഷ്ടമായത് ഇങ്ങനെ... മനസ് തുറന്ന് സഞ്ജന; കല്യാൺ ഖന്നയുടടെ പ്രണയ കഥകൾ അതുക്കും മേലെ

01 FEBRUARY 2022 07:51 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് സീരിയലിൽ സഞ്ജനയായി വന്ന് പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയ നടിയാണ് രേഷ്മ എസ് നായര്‍. പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹവും പിന്നീടുള്ള ജീവിതവുമൊക്കെ രസകരമായി സീരിയലില്‍ കാണിച്ചിരുന്നു.

അതേ സമയം യഥാര്‍ഥ ജീവിതത്തില്‍ രേഷ്മയ്ക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ തമാശയോടെയുള്ള മറുപടിയാണ് നടി നല്‍കുക. അടുത്തിടെ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ രേഷ്മ അതിഥിയായി എത്തിയിരുന്നു.

മൗനരാഗം സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ കല്യാണ്‍ ഖന്നയും രേഷ്മയ്‌ക്കൊപ്പം എത്തിയിരുന്നു. ചെറിയ പ്രായം മുതലേ അടുത്ത് അറിയുന്ന സുഹൃത്തുക്കളാണ് കല്യാണും രേഷ്മയും. സ്വാസികയുടെ ചോദ്യത്തിന് തന്റെ ആദ്യ പ്രണയത്തെ കുറിച്ചും അത് നഷ്ടപ്പെടാനുണ്ടായ കാരണത്തെ കുറിച്ചുമൊക്കെ രേഷ്മ തുറന്ന് പറഞ്ഞിരുന്നു. അതേ സമയം ആത്മാര്‍ഥമായി തനിക്ക് പ്രണയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കല്യാണ്‍ പറയുന്നത്.

പ്രണയത്തെകുറിച്ചുള്ള സ്വാസികയുടെ ചോദ്യത്തിന് ഇരുവരുടെയും മറുപടി ഇങ്ങനെയായിരുന്നു. ആദ്യ പ്രണയം നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. പ്രണയം ഒന്നുമല്ല, ഒരു ക്രഷ് ഉണ്ടായിരുന്നു എന്ന് പറയാം. അഞ്ചാം ക്ലാസില്‍ എത്തിയപ്പോഴെക്കും ആ കുട്ടി സ്‌കൂള്‍ മാറി പോയി.

അതിന് ശേഷം അഞ്ചാം ക്ലാസ് മുതല്‍ താന്‍ ഗേള്‍സ് സ്‌കൂളിലേക്ക് മാറി. അങ്ങനെ എന്റെ ആദ്യ പ്രണയം പോയി എന്നാണ് രേഷ്മ പറയുന്നത്. ഇത്രയും കാലത്തിനിടയില്‍ എത്ര പ്രണയമുണ്ടായിട്ടുണ്ട് എന്ന സ്വാസികയുടെ ചോദ്യത്തിന് ആത്മാര്‍ഥമായി ഒരു പ്രണയം ഉണ്ടായിട്ടുണ്ടെന്ന് രേഷ്മ സൂചിപ്പിച്ചു.

ബോയിസ്-ഗേള്‍സ്് മിക്‌സ്ഡ് സ്‌കൂളില്‍ പഠിക്കുന്നതാണ് എന്ത് കൊണ്ടും നല്ലത് എന്നാണ് നടിയുടെ അഭിപ്രായം. അതിന്റെ ഒരു വൈബ് വേറെയാണ്. ഗേള്‍സ് സ്‌കൂള്‍ ആവുമ്പോള്‍ നമ്മുക്ക് എന്തും കാണിക്കാം എന്ന രീതിയിലാണ്. ബോയിസ് സ്‌കൂളിലും അങ്ങനെയാണ്. മിക്‌സഡ് ആവുമ്പോള്‍ ഗേള്‍സ് ഇങ്ങനെയാണ്, അല്ലെങ്കില്‍ ബോയിസ് ഇങ്ങനെയാണ് എന്നൊക്കെ നമുക്ക് മനസിലാക്കാന്‍ പറ്റും. അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനം കൊടുക്കാന്‍ പറ്റുമെന്നും രേഷ്മ വ്യക്തമാക്കുന്നു.

ആത്മാര്‍ഥമായി കല്യാണ്‍ പ്രണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താനിത് വരെ അങ്ങനെ പ്രണയിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. തേപ്പ് കൊടുക്കുകയും കിട്ടിയിട്ടുമുണ്ട്. അതിലൊരു സീരിയസ്‌നെസ് ഒന്നും തോന്നിയിട്ടില്ലെന്ന് കല്യാണ്‍ പറയുമ്പോള്‍ ഇവന് അങ്ങനത്തെ ഒരു സെന്റിമെന്‍സും ഇല്ലെന്നാണ് രേഷ്മയുടെ അഭിപ്രായം.

ബോളിവുഡിലെ താരങ്ങള്‍ക്ക് ഉള്ളത് പോലെ കല്യാണിന്റെ പേരിനൊപ്പം ഖന്ന എന്നത് വന്നത് എങ്ങനെയാണെന്നും സ്വാസിക ചോദിച്ചിരുന്നു. അച്ഛനാണ് അങ്ങനൊരു പേരിടുന്നത്. തന്റെ ചേട്ടന്റെ പേര് കലേഷ് ഖന്ന എന്നാണ്. മക്കളുടെ പേരിനൊപ്പം ഖന്ന എന്ന് കൂടി ചേര്‍ത്തത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തത ഉണ്ടാവാന്‍ വേണ്ടിയാണെന്ന് അച്ഛന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഒരു സ്‌കൂളില്‍ ചേര്‍ക്കുമ്പോഴും, കലാപരമായി ഇവര്‍ എന്തെങ്കിലും ആവുകയാണെങ്കില്‍ പേരിനൊരു ഗും ഇരിക്കട്ടേ എന്ന് കരുതി ഇട്ടതാണ് ഈ പേരെന്ന് കല്യാണ്‍ പറയുന്നു. എന്തായാലും അച്ഛന്റെയും അമ്മയുടെയും ആ ദീര്‍ഘ വീഷണത്തെ സമ്മതിച്ചേ പറ്റുകയുള്ളു എന്നാണ് സ്വാസിക പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (31 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (40 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (47 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (54 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends