മിന്നല്‍ മുരളി ഇപ്പോഴിതാ ചോദ്യപേപ്പറിലും... ഉത്തരമെഴുതിയാല്‍ കിട്ടുന്നതോ 50 മാര്‍ക്കും

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ ഇപ്പോഴിതാ ചോദ്യപേപ്പറിലും ഇടംപിടിച്ചിരിക്കുകയാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ ചോദ്യക്കടലാസിലാണ് 'മിന്നല്‍ മുരളി' കടന്നു കൂടിയത്. ചിത്രത്തിലെ വില്ലന്‍ ഷിബു, ജോസ് മോന്‍ എന്നീ കഥാപാത്രങ്ങളും സ്ഥലങ്ങളും ഒക്കെ ചോദ്യത്തില്‍ ഇടം നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യപേപ്പര്‍ പങ്കുവെച്ചത്. 'ദേശം , കണ്ണാടിക്കല്‍ , കുറുക്കന്‍മൂല എല്ലാം ഉണ്ട്' എന്ന് കുറിച്ചുകൊണ്ടായിരുന്നു ബേസിലിന്റെ പോസ്റ്റ്.
മുദ്രനിരപ്പിലെ സ്ഥലമായ കുറുക്കന്‍മൂലയില്‍ കുളിക്കാന്‍ ചൂടുവെള്ളം തിളപ്പിക്കാന്‍ പോവുകയായിരുന്നു മിന്നല്‍ മുരളി. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവന്‍ ജോസ്‌മോന്‍ പറയുന്നത്.
എന്നാല്‍ അങ്ങനെ സാധ്യമല്ലെന്നു മിന്നല്‍ മുരളി വാദിച്ചു.. എന്നിങ്ങനെയാണ് ആദ്യ ചോദ്യം തുടങ്ങുന്നത് ഇതിന്റെ താഴെ മറ്റു ഉപചോദ്യങ്ങളുമുണ്ട്. എല്ലാ ചോദ്യത്തിനും കൂടി ആകെ 50 മാര്‍ക്കാണ് ലഭിക്കുക.
https://www.facebook.com/Malayalivartha
























