കാത്തിരിപ്പിനൊടുവിൽ മൃദുലയുടെ കുടുംബത്തിൽ കുഞ്ഞതിഥി എത്തി: എല്ലാം ആതിര പ്രവചിച്ചതുപോലെ... മനസ് നിറഞ്ഞ സന്തോഷത്തിൽ പാർവതിയും അരുണും: ആശംസകളുമായി ആരാധകർ

കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് പാര്‍വതിയും അരുണും. ഫെബ്രുവരി 9നാണ് ഡേറ്റെന്നായിരുന്നു അറിയിച്ചതെങ്കിലും നേരത്തെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു പാര്‍വതി. പ്രസവത്തിനായി എത്തിയതിന് ശേഷമുള്ള വീഡിയോ പങ്കിട്ട് മൃദുലയും എത്തിയിരുന്നു. പാര്‍വതിക്ക് പെണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു സുഹൃത്തുക്കളെല്ലാം പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായി പാര്‍വതിയും അരുണും കുഞ്ഞുമാലാഖ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്. പരമ്പരയില്‍ ഡോക്ടര്‍ അനന്യയായാണ് ആതിര മാധവ് എത്തിയത്. ആദ്യകാഴ്ചയില്‍ത്തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ഞങ്ങള്‍. വിവാഹം കഴിഞ്ഞ് പാര്‍വതി പോയപ്പോള്‍ സങ്കടമായിരുന്നുവെന്നും ആതിര പറഞ്ഞിരുന്നു.
അഭിനയത്തില്‍ സജീവമല്ലെങ്കിലും പാറുവിന്റെ വിശേഷങ്ങളെല്ലാം ആതിര അറിയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഇരുവരും കണ്ടുമുട്ടിയിരുന്നു. പാര്‍വതിക്ക് പെണ്‍കുഞ്ഞായിരിക്കും ജനിക്കുന്നതെന്നായിരുന്നു ആതിര പറഞ്ഞത്.
ആദ്യം കണ്ടപ്പോഴേ തനിക്ക് അങ്ങനെയാണ് തോന്നിയതെന്ന് പാര്‍വതി പറഞ്ഞിരുന്നു. ആണായാലും പെണ്ണായാലും ഞങ്ങള്‍ക്ക് സന്തോഷമായിരിക്കുമെന്നായിരുന്നു പാര്‍വതിയും അരുണും പറഞ്ഞത്. കുഞ്ഞതിഥിയുടെ കാലിന്റെ ചിത്രം പങ്കിട്ട് ബേബി ഗേള്‍ ഓണ്‍ എന്നായിരുന്നു പാര്‍വതിയും അരുണും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അടുത്തിടെയായിരുന്നു മൃദുല വിജയും ഗര്‍ഭിണിയാണെന്നുള്ള വിശേഷം പങ്കിട്ടെത്തിയത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നായി തുമ്പപ്പൂവില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു താരം. ഒരുവീട്ടില്‍ രണ്ട് ഗര്‍ഭിണികളുണ്ടായാല്‍ എന്ന ക്യാപ്ഷനോടെയായാണ് പാര്‍വതി മൃദുലയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കിട്ടത്. ഒന്നിന്റേയും മണം പിടിക്കാത്ത അവസ്ഥയായതിനാല്‍ മൂക്കില്‍ കോട്ടണ്‍ വെച്ചാണ് താന്‍ നടക്കുന്നതെന്ന് മൃദുല പറഞ്ഞിരുന്നു.
പ്രണയിച്ച് വിവാഹിതരായവരാണ് അരുണും പാര്‍വതിയും. മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും ഒന്നിച്ചത്. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും ഇവരെ സ്വീകരിച്ചിരുന്നു. വിവാഹത്തോടെയായി അഭിനയജീവിതം അവസാനിപ്പിക്കുകയായിരുന്നു പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട് ഇരുവരും.
https://www.facebook.com/Malayalivartha
























