Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സച്ചിമാമാ ഞങ്ങൾ ഞെട്ടിമാമാ; ആംബുലൻസ് വരുന്നത് അമ്പാടിയെയും കൊണ്ടാകില്ല, അതിൽ അയാൾ തന്നെയാകും; ടീച്ചർക്കുവേണ്ടി അവളുടെ മാഷ് എത്തി; ചതിയും ചതിയിലെ ട്വിസ്റ്റും അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

05 FEBRUARY 2022 04:54 PM IST
മലയാളി വാര്‍ത്ത

മാസ് എൻട്രികൾ വാരിവിതറാൻ അമ്മയറിയാതെ തന്നെ വേണം.. അടുത്തിടെ നേരാജയുടെ ഒരു മാസ് എൻട്രി ഓർക്കുന്നുണ്ടോ.. നീരുമ്മ മരിച്ചു എന്ന് വിശ്വസിച്ചിരിക്കുന്നവർക്കും സന്തോഷിച്ചിരുന്നവർക്കും ഇടയിലേക്ക് കാറിൽ വന്നിറങ്ങിയ നീരജ.. ഒരൊന്നൊന്നര സീൻ ആയിരുന്നു , അതിനു ശേഷം ഒരു ആംബുലൻസും ആ വീട്ടിലേക്ക് വന്നു..

ദേ ഇപ്പോൾ അടുത്ത ഒരു ആംബുലൻസ് അമ്പാടിയുടെ വീട്ടിലേക്ക് വരുകയാണ്. അവിടെ അമ്പാടി ആംബുലൻസിൽ വരും എന്ന പ്രതീക്ഷയിൽ കാത്തുനിൽക്കുന്ന സാചിയുമുണ്ട്. പക്ഷെ അതെങ്ങനാ സച്ചീ ശരിയാവുക. അമ്പാടി അലീന ടീച്ചറെ കാണാൻ ആണ് വരുന്നത് . ,മാഷ് ടീച്ചറെ കാണാൻ അമ്മാവൻ ചത്തു എന്നും പറഞ്ഞു ട്രെയിനിങ് ക്യാമ്പിൽ നിന്നും ഇറങ്ങിയിട്ടുണ്ടെങ്കിൽ ടീച്ചറെ കാണാൻ എത്തുക തന്നെ ചെയ്യും. ഞങ്ങൾ പ്രേക്ഷകർക്ക് അതിലൊന്നും ഒരു സംശയവുമില്ല ...

 

പക്ഷെ ഞങ്ങൾ കാണാൻ കാത്തിരിക്കുന്നത് അമ്പാടി നരസിംഹനെ എങ്ങനെ പൂട്ടുമെന്നറിയാനാണ്. അതോടൊപ്പം അമ്പാടിയുടെ കാറിൽ വലിഞ്ഞു കയറിയ അനുപമയുടെ ജീവിതത്തിൽ സച്ചി ഉണ്ടാക്കിയ ദുരന്തം എന്താണ് എന്നറിയാനും പ്രേക്ഷകർക്ക് ആകാംഷയുണ്ട്. ഇനി മറ്റൊരു ട്വിസ്റ്റ് ദേ സച്ചി മാമൻ നമ്മളെയൊക്കെ ഞെട്ടിച്ചുകൊണ്ട് അമ്പാടിയെക്കാണാൻ അമ്പാടിയുടെ വീട്ടിലെത്തിയിരിക്കുകയാണ്.

പുത്തൻ പ്രൊമോ നോക്കിയാൽ ഈ ആഴ്ച നമ്മൾ ആഗ്രഹിച്ചതെല്ലാം കാണാൻ സാധിക്കുമെന്നുതോന്നുന്നു. അതായത് പഴയ അമ്മയറിയാതെ ട്രാക്കിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. അതിന്റെ തുടക്കമെന്നോണം നല്ല അടിപൊളി പ്രൊമോയും കാണാം...

"ഈ ടീച്ചർ കാത്തിരിക്കുകയാണ് , തന്റെ മാഷിനെ ഒന്ന് കാണാൻ . മാഷ് എത്തുകയാണ് അവൾക്കരികിലേക്ക്..." അതെ ടീച്ചർ മാത്രമല്ല കുറെ നാളായി ഇപ്പോൾ എത്തും ഇപ്പോൾ എത്തും എന്നും പറഞ്ഞ് ഞമ്മളും കാത്തിരിക്കുകയാണ്,,, പെട്ടി അടുക്കിവച്ചപ്പോഴും മാരനോട് യാത്ര പറഞ്ഞപ്പോഴും ഒക്കെ ഞങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു. ഇനി കാത്തിരിപ്പില്ല, കാണാൻ റെഡി ആയി ഇരികുകായണ്..

 

 

 

പക്ഷെ ഇവർക്കിടയിൽ ഇനിയൊരു ചതിക്കെണി ഒരുങ്ങുന്നു. അതും അനുപമയുടെ രൂപത്തിൽ.. നരസിംഹന്റെ ബുദ്ധിയിൽ... അതെന്താണെന്നുള്ളതിന്റെ ഒരു സൂചന പ്രൊമോയിൽ ഉണ്ട്.. രാത്രി അമ്പാടിയും അനുപമയും കാറിൽ യാത്രചെയ്യവേ അമ്പാടി ഒന്ന് മയങ്ങുന്നുണ്ട്.. ഇതിനിടയിൽ മയക്കുമരുന്നു പോലെ എന്തോ ആണ് അമ്പാടിയ്ക്ക് കുടിക്കാനുള്ള വെള്ളത്തിൽ അനുപമ കലർത്തുന്നത്.

 

ഇത് നരസിംഹൻ പറഞ്ഞിട്ടുള്ള പ്ലാൻ ആണ്... മയക്ക് മരുന്നുതന്നെയാകണം എന്നില്ല.. പക്ഷെ ഉദ്ദേശം അമ്പാടിയെ തളർത്തി കിടത്തുക എന്നതാണ് . കാരണം ഒരു എപ്പിസോഡിൽ നരസിംഹൻ പറഞ്ഞിരുന്നു അനുപമയ്‌ക്ക് വലിയ ജോലിയൊന്നുമില്ല, അമ്പാടിയെ നരസിംഹന്റെ ആൾക്കാരുടെ അടുത്ത് എത്തിക്കുക എന്നത് മാത്രമാണ്... ഈ ജോലി ആ ഡ്രൈവർക്ക് തന്നെ ചെയ്യാവുന്നതല്ലേ ഉണ്ടായിരുന്നുള്ളു.. എന്നാൽ ഇതിനിടയിലെ ട്വിസ്റ്റ്, അനുപമയെ കൊണ്ട് ഇങ്ങനെ ഒരു ചതി ഒരുക്കുക എന്നതാണ് .

 

അതായത് നരസിംഹനും എന്തിന് മൂർത്തിയ്ക്കും വരെ അമ്പാടിയുടെ കൈ കരുത്തറിയാമല്ലോ .അപ്പോൾ നേരെ കൊണ്ടുചെന്ന് അമ്പാടിയെ നരസിംഹന്റെ ഗുണ്ടകൾക്ക് മുന്നിൽ നിർത്തിയാൽ നരസിംഹൻ മുടക്കിയ കാശ് വെറുതെയാകും എന്ന് അയാൾക്കറിയാം... അമ്മാതിരി ഇടിയല്ലേ നമ്മുടെ അമ്പാടിയുടേത്...

അപ്പോൾ അമ്പാടിയുടെ കൈ കരുത്ത് അനുഭവിച്ചതുകൊണ്ട് തന്നെ അനുപമയെ കൊണ്ട് ഒരു ചതിക്കെണി നരസിംഹൻ ഒരുക്കുകയാണ്. പക്ഷെ ആ വെള്ളം കുടുക്കുമോ എന്നുള്ളത് പിന്നത്തെ കാര്യം.. ഇനി കുടിച്ചാൽ ആ മയക്കുമരുന്നിന് അമ്പാടിയുടെ കൈക്കരുത്തിനെ തടയാൻ സാധിക്കുമോ എന്നുള്ളത് അടുത്ത കാര്യം...

 

 

 

അപ്പോൾ ഈ യാത്രയ്ക്കിടയിൽ നരസിംഹന്റെ ആളുകൾ കാർ തടയുന്നുണ്ട്.. അവിടെ അവിടെ എന്താണ് നടക്കുക എന്നത് വഴിയേ അറിയാം. പക്ഷെ നമ്മുടെ പാവം സച്ചി പ്ലാൻ ചെയ്യുന്നത്, അവിടെ വച്ച് അമ്പാടി കൊല്ലപ്പെടുന്നു... ആഹഹാ... അവിടെ നിന്ന് അനുപമയെ സച്ചിയുടെ ആളുകൾ തൂക്കുന്നു... അങ്ങനെ അനുപമ സച്ചിയുടെ അടുത്തേക്ക് എത്തുന്നു... സച്ചി അനുപമയെ കാണുന്നതോടെ ആ കഥകൾ പുറത്തറിയുന്നു. അമ്പാടിയെ ഒറ്റുകൊടുത്തതിൽ അനുപമ വേദനിയ്ക്കുന്നു... ഇതിനിടയിൽ അമ്പാടിയുടെ ബോഡി വീട്ടിൽ വരുന്നത് കാണാനും സച്ചി ഓടിച്ചെല്ലുന്നു...

ഹാ എന്ത് നല്ല നടക്കാത്ത സ്വപ്നം.. ഇതൊന്നും അല്ല കഥയിൽ നടക്കാൻ പോകുന്നത്.. എന്ന് അറിയാമല്ലോ...

നടക്കാൻ പോകുന്നത് , അമ്പാടിയെ കിടത്തി വരുന്ന ആംബുലൻസും കാത്ത് അമ്പാടിയുടെ വീട്ടിൽ സച്ചിയുടെ പെങ്ങൾക്കരികിൽ സച്ചി ചെല്ലുമ്പോൾ വമ്പൻ ട്വിസ്റ്റ്... കഥയിലെ ചതിയും ചതിയിലെ ട്വിസ്റ്റും,... അതെ ആ ട്വിസ്റ്റ് എത്തിപ്പോയി സൂർത്തുക്കളെ...ഈ ട്വിസ്റ്റിൽ നമ്മുടെ മാരൻ കൂടി ഉൾപ്പെട്ടിരുന്നെങ്കിൽ ,,,

അതായത് ഈ ചതിയുടെ രഹസ്യം മാരൻ അറിയുന്നതായിട്ടെങ്ങാനും ഉണ്ടായിരുന്നെങ്കിൽ...ഉണ്ടാവില്ലായിരിക്കും അല്ലെ... ഏതായാലും നിരാശപ്പെടുത്തില്ല.. കാരണം ഇത് അമ്മയറിയാതെയാണ്... ദി ഓൾഡ് അമ്മയറിയാതെ ഈസ് ബാക്ക്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (11 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (20 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (27 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (34 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends