വേദികയെ തൂക്കിയെടുത്ത് പൊലീസ് മാമൻ!! മഹീന്ദ്രനെ വലിച്ചു കീറി സുമിത്ര, ജയിലിൽ അനുഭവിക്കാൻ പോകുന്നത് വൻ യാതനകൾ; രോഹിതിനെ വില്ലനാക്കാനാണോ ഈ കാണിക്കുന്നത്??

കള്ളനും പോലീസും കളിയാണ് കുടുംബവിളക്കിൽ നടക്കുന്നത്. ചെയ്യുന്നത് തെറ്റാണെന്ന് എത്ര തവണ പറഞ്ഞാലും അനുസരിക്കാത്ത വേദിക. കള്ളത്തരങ്ങൾ ചെയ്തിട്ട് അതിൽ നിന്നും നിഷ്പ്രയാസം രക്ഷപ്പെടാനാകും എന്നുള്ള ആത്മ വിശ്വാസത്തിൽ മുന്നോട്ടു പോകുമ്പോൾ സുമിത്രയും സംഘവുമെത്തും. പിന്നെ കള്ളത്തരങ്ങളെല്ലാം, സി ഐ സാർ അറിയുന്നു. വേദികയെ അറസ്റ്റ് ചെയ്യുന്നു.. പിന്നെ സുമിത്രയും ടീമും എത്തി കേസ് പിൻവലിക്കുന്നു. ഇതാണ്, ചുരുക്കത്തിൽ കുടുംബവിളക്ക്...
എന്നാൽ, ഇത്തവണ എന്തെങ്കിലുമൊക്കെ മാറ്റം വരുമെന്നാണ് ആരാധകരുടെ വിശ്വാസം. ഇതോടുകൂടി വേദികയുടെ ഈ സ്വഭാവം ഒന്ന് കുറഞ്ഞാൽ നല്ലതാകും. ഇത് തന്നെയാണ് ആരാധകർക്കും പറയാനുള്ളത്. വേദിക, തെറ്റ് ചെയ്യുന്നു.. പിടിക്കപ്പെടുന്നു, വീണ്ടും രക്ഷപ്പെടുന്നു... ഇതിങ്ങനെ റിപീറ്റ് ചെയ്യാതെ, വേദികയ്ക്ക് സുമിത്രയുടെ ക്വാളിറ്റി എന്താണെന്ന് ഒന്ന് ചിന്തോയ്ക്കാനുള്ള സമയം കൊടുക്കൂ...
അടുത്ത ആഴ്ചയിലെ ജനറൽ പ്രൊമോയിലും ആധാരത്തിന്റെ കേസിൽ വേദിക ജയിലിലേക്ക് പോകുകയാണ്. കഴിഞ്ഞ ആഴ്ചയിലേയും ജനറൽ പ്രൊമോയിൽ ഇതാണ്, കാണിച്ചത് എന്നും കൂടി ഓർക്കണം. മുൻപൊക്കെ പറഞ്ഞതുപോലെ, എല്ലാവര്ക്കും കാണുവാൻ ആഗ്രഹമുള്ള എപ്പിസോഡ് ആയതുകൊണ്ട്, കുറച്ചു ക്യൂരിയോസിറ്റിയൊക്കെ കൊടുത്ത് പതുക്കെ മാത്രമേ, വേദികയെ സി ഐ സാർ അറസ്റ്റ് ചെയ്യന്നത് കാണിക്കുകയുള്ളു.
എന്തായാലും, അടുത്ത ആഴ്ചയിൽ കാണാൻ കഴിയും എന്ന് തന്നെ വിശ്വസിക്കാം. പിന്നെ, എല്ലാത്തിനും പിന്നിൽ വേദിക ആണെന്നുള്ള കാര്യം ഏകദേശം എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്. തെളിവുകളുമായി ശ്രീയും കൂടി എത്തിയതോടെ സി ഐ സാറും, വേദികയുടെ പിന്നാലെ പോകാനാണ് സാധ്യത. അതെന്തായാലും.. അങ്ങനെയല്ലേ വരൂ.
പിന്നെ, സി ഐ സാർ തൂക്കി എടുത്തോണ്ട് പോകുന്ന വേദികയ്ക്ക് ജയിലിൽ നല്ലതുപോലെ പണികൾ കിട്ടുന്നുണ്ട്. ചക്കിന് വെച്ചത് കോക്കിന് കൊണ്ടെന്ന് പറയാറില്ലേ... അതെ, അവസ്ഥയാണിപ്പോൾ, അനുഭവിക്കുന്നത്. ജയിലിൽ ക്രൂര ശിക്ഷകളൊക്കെ കിട്ടുമ്പോൾ, വേദിക നന്നാകുമെന്നായിരിക്കും എല്ലാവരും കരുതുന്നത്, പക്ഷെ.. നന്നാകുമോ.. ഇല്ലയോ, എന്ന പൂർണമായും പറയാൻ കഴിയില്ല. വേറൊന്നും കൊണ്ടല്ല.. വേദികയല്ലേ ആൾ.
വേദികയുടെ ജയിൽ വാസവും മറ്റുള്ള സംഭവങ്ങളും തകൃതിയായി നടക്കുമ്പോൾ, മറന്നുപോയ മറ്റൊരു കാര്യമുണ്ട്.. വേറാരുമല്ല. മഹേന്ദ്രന്റെ കാര്യം തന്നെയാണ്. രോഹിത് വീട് വാങ്ങാമെന്ന് ഉറപ്പ് കൊടുത്തതോടെ, ശ്രീനിലയത്തിലെ എല്ലാവരെയും വീട്ടിൽ നിന്നും അടിച്ചു പുറത്താക്കാനുള്ള പരിപാടിയിലാണ് മഹേന്ദ്രൻ. അതിന് വേണ്ടി, പോകുന്നുമുണ്ട്. തുടർന്നുള്ള വാക്ക് തർക്കങ്ങളും സംഭവ വികാസങ്ങളും നടക്കുന്നുണ്ടെങ്കിലും. സുമിത്ര മഹേന്ദ്രന് നല്ലതുപോലെ വാക്കാൽ കൊടുക്കുന്നുണ്ട്. അതിനുള്ള കാരണം ശ്രീനിലയം മാത്രമല്ല, പ്രതീഷിനെ മഹേന്ദ്രൻ തല്ലുന്നുണ്ട്. അതിന്റെ ദേഷ്യം കൂടിയാണ് തീർക്കുന്നത്. ഏതായാലും സുമിത്ര മഹേന്ദ്രൻ വലിച്ചു കീറുമെന്നുള്ള കാര്യം ഉറപ്പാണ്. അതിനി.. എങ്ങെയൊക്കെയാണെന്ന്, നമുക്ക് അടുത്ത ആഴ്ചയിലെ ഓരോ എപ്പിസോഡുകളിലൂടെയും കാണാം.
https://www.facebook.com/Malayalivartha

























