Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഡ്ഢിത്തം കാണിക്കല്ലേ ബാലൻ സാറേ, ഫയർ എഞ്ചിൻ്റെയൊക്കെ പിന്നാലെ പിടിക്കാൻ നമ്മടെ ഈ സർക്കാർ ജീപ്പിന് കഴിയോ? ? വെല്ലുവിളിക്കുമ്പോൾ ശ്രദ്ധിച്ചുവേണം: ദിലീപിൻ്റെ വാക്കുകൾ പങ്കിട്ട് ആദിത്യൻ!

07 FEBRUARY 2022 03:22 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നടൻ ദിലീപടക്കം നാലുപ്രതികള്‍ സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരുന്നത് കാത്തിരിക്കുകയാണ് എല്ലാവരും. ചാനലുകളിൽ ഇതു സംബന്ധിച്ച ചർച്ചകളും സജീവമാണ്. പലരും നടൻ ദിലീപിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അതിലെ പ്രമുഖരിലൊരാളാണ് നടൻ ആദിത്യൻ ജയൻ.

സംഭവവികാസങ്ങൾക്കൊക്കെ ഇടയ്ക്ക് നടൻ ദിലീപ് നിരപരാധിയാണ് എന്നും ഇപ്പോൾ സംവിധായകൻ ബാലചന്ദ്ര കുമാർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും വാദിച്ച് ആദിത്യൻ നേരത്തേ രംഗത്തെത്തിയിരുന്നു. തൻ്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യൻ ജയൻ തൻ്റെ നിലപാട് വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ ആദിത്യൻ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ദിലീപ് അഭിനയിച്ച റൺവേ എന്ന സിനിമയിലെ ഒരു രംഗമാണ് ആദിത്യൻ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. നിരവധി പേരാണ് ആദിത്യൻ പങ്കുവെക്കുന്ന പോസ്റ്റുകൾ പങ്കുവെക്കുകയും ലൈക്ക് ചെയ്യുകയും കമൻ്റ് ചെയ്യുകയും ചെയ്യുന്നത്.

'വിഡ്ഢിത്തം കാണിക്കല്ലേ ബാലൻ സാറേ, ഫയർ എഞ്ചിൻ്റെയൊക്കെ പിന്നാലെ പിടിക്കാൻ നമ്മടെ ഈ സർക്കാർ ജീപ്പിന് കഴിയോ? വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാൾ നാലഞ്ചോണം കൂടുതൽ ഉണ്ടവരോടാവരുത്, വരട്ടേ'; ദിലീപിൻ്റെ വാക്കുകൾ പങ്കിട്ട് ആദിത്യൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. 'വെല്ലുവിളിക്കുമ്പോൾ ശ്രദ്ധവേണം'.

ബാലചന്ദ്ര കുമാറിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ വീഡിയോയും ആദിത്യൻ പങ്കുവെച്ചിരുന്നു. ചാനൽ ചർച്ചയിൽ ബാലചന്ദ്രകുമാർ പറഞ്ഞ ആരോപണങ്ങളൊക്കെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ആദിത്യൻ രംഗത്ത് വന്നിരുന്നു. ഒപ്പം നടൻ ദിലീപിന് നിരുപാധിക പിന്തുണയും ആദിത്യൻ വ്യക്തമാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (12 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (21 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (28 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (35 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends