സി എസിനെ കണ്ടെത്താനുള്ള യാത്രയിൽ രാഹുൽ!! രതീഷിനെ ദീപ ആട്ടി ഇറക്കുമ്പോൾ എല്ലാം കണ്ടെത്തി പ്രകാശൻ: രണ്ടും കല്പിച്ചുള്ള രൂപയുടെ വരവിൽ കിരൺ കുടുങ്ങുമോ??

മൗനരാഗം സീരിയൽ പ്രതീക്ഷിക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് സഞ്ചരിക്കുന്നത്. സീരിയൽ പോകുന്ന വഴികൾ ഉടനെ മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും.സീരിയലിന്റെ ഇപ്പോഴത്തെ പോക്ക് മറ്റൊരു വഴിയിലൂടെയാണ്. എപ്പിസോഡുകൾ നീട്ടികൊണ്ട് പോകുന്നതിലല്ല, കാര്യം കഥയിൽ കാമ്പുള്ളത് എന്തെങ്കിലും ഉണ്ടോ.. എന്നുവേണം ചിന്തിക്കേണ്ടത്. എങ്കിൽ മാത്രമേ. സീരിയൽ കാണാനും കേൾക്കാനുമൊക്കെ തോന്നുകയുള്ളൂ.. ഇത് മൗനരാഗത്തിന്റെ കാര്യം മാത്രമല്ല, കഥയിൽ നിന്നും വ്യതിചലിച്ചു പോകുന്ന എല്ലാ സീരിയലുകാരോടും ഇതാണ് പറയേണ്ടത്.
മൗനരാഗത്തിൽ ഇന്ന് പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല, എന്നത്തേയും പോലെയുള്ള കാര്യങ്ങളാണ്. പ്രകാശ്നാറെ ഇപ്പോഴത്തേപോക്കും. പ്രകാശൻ എന്തെങ്കിലും പറയുകയാണെങ്കിൽ, നല്ല മറുപടി കൊടുക്കാനായിട്ട് കാത്തിരിക്കുന്ന ദീപയുമൊക്കെ തന്നെയാണ്.
പിന്നെ ഇതിന്റെയൊക്കെ ഇടയിലൂടെ മറ്റൊരു കാര്യം നടക്കുന്നുണ്ട്. രതീഷ്-രാഹുൽ കണ്ടുമുട്ടലുകളും, സി എസിന്റെ യഥാർത്ഥ മുഖം തേടിയുള്ള രാഹുലിന്റെയും, ശാരിയുടെയുയുമൊക്കെ യാത്രയും. പക്ഷെ, ആ യാത്രയിൽ യാഥാർഥ്യം കണ്ടെത്തുന്നത് പ്രാകാശനാണ്. രതീഷിനെ കൊണ്ട് സത്യങ്ങളെല്ലാം പൂർണമായും കണ്ടെത്താൻ കഴിയില്ലെന്നറിഞ്ഞതോടെ പുതിയ അങ്കത്തിനുള്ള തയ്യാറെടുപ്പിനായിരുന്നല്ലോ, രാഹുൽ.
പണം, മൗനരാഗം സീരിയലിലുള്ള ആർക്കും ഒരു പ്രശ്നം അല്ലാത്തതിനാൽ, പത്തു ലക്ഷം ആണ്, പ്രാക്ഷനുള്ള ഓഫർ. പണമെന്നു കേട്ടാൽ എന്തും ചെയ്യാൻ മടിക്കാത്ത ആളും കൂടി ആയതെന്ത്കൊണ്ട്. പ്രാകാശൻ ഇവരുടെയെല്ലാം പുറകെ തന്നെ കാണും. പിന്നെ , ഇപ്പോഴത്തെ സാഹചര്യത്തിൽ പണം മാത്രമല്ല.. ചെറിയൊരു സംശയ രോഗം കൂടിയല്ലേ.. ദീപയ്ക്ക് സി എസ് സാരിയൊക്കെ വാങ്ങി കൊടുത്തതുമുതൽ സമാധാനമില്ലാതെ ഓടുകയല്ലേ...
ഏതായാലൂം ഈ ഓട്ടത്തിനൊക്കെ ഈ ആഴ്ചയിൽ തന്നെ അന്ത്യം കുറിക്കും. അത്, എങ്ങനെയാണെന്നും ഏത് രീതിയിലാണെന്നുമൊക്കെ എല്ലാവരും കാത്തിരുന്ന് കാണുന്നതാണ് നല്ലത്. അല്ലാതെ, കഥ പറഞ്ഞു തന്നാൽ, കാണാനുള്ള ക്യൂരിയോസിറ്റിയൊക്കെ പോകില്ലേ...
ഇനിയുള്ളത്, കിരണിന്റെയും കല്യാണിയുടേയും വിവാഹമാണ്. അതിന് മുൻപേ.. സി എസും രൂപയും ഒന്നിക്കണ്ടേ... എങ്കിലല്ലേ, സീരിയൽ നല്ല രീതിയിൽ അവസാനിക്കൂ. ഇപ്പോൾ, ബൈജുവും കൂടി ആരാണ് കിരണിന്റെ അച്ഛനെന്ന അറിഞ്ഞിരിക്കുകയാണ്. സാധാരണ ബൈജുവിന്റെ സ്വഭാവം അനുസരിച്ച്, ഓർമിക്കാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയേണ്ടതാണ്. പക്ഷെ, ഇവിടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന തന്നെ കാണേണ്ടതാണ്.
പ്രകാശൻ സി എസും കിരണും കല്യാണിയും ദീപയുമെല്ലാം ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് കണ്ടതാണല്ലോ, ഉടനെ തന്നെ രൂപയെ വിളിച്ച് എല്ലാ കാര്യങ്ങളും പറയുകയും ചെയ്യും. സത്യങ്ങളെല്ലാം അറിഞ്ഞു എന്നുള്ള രീതിയിലെ രൂപയുടെ വരവിൽ സി എസിനെ കണ്ടുപിടിക്കുമോ ഇല്ലയോ.. എന്നറിയാനാണ് ഇപ്പോൾ എല്ലാവർക്കും ആഗ്രഹം.
https://www.facebook.com/Malayalivartha


























