താരപുത്രന്‍മാരുടെ പ്രതിഫലം കേട്ടോ?...പ്രണവിനേക്കാള്‍ താരമൂല്യവും ദുല്‍ഖറിനോ?...ദുല്‍ഖര്‍ സല്‍മാന്റേയും പ്രണവ് മോഹന്‍ലാലിന്റേയും പ്രതിഫലത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചർച്ച

ദുല്‍ഖര്‍ സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനിടയിലാണ് താരപുത്രന്‍മാരുടെ പ്രതിഫലം ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.താരപുത്രന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റേയും പ്രണവ് മോഹന്‍ലാലിന്റേയും പ്രതിഫലം എത്രയാണെന്ന് അറിയാമോ?
ഇരുവരുടേയും പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ദുല്‍ഖറിന് പ്രണവിനേക്കാള്‍ താരമൂല്യമുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ ഇപ്പോള്‍ മൂന്നര കോടി മുതല്‍ ഏഴ് കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ പ്രണവിന്റെ പ്രതിഫലം ആരാധകരെ ഞെട്ടിക്കുന്നതാണ്. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ പ്രതിഫലം അതിവേഗം ഉയര്‍ന്നതായാണ് വിവരം. രണ്ട് കോടി മുതല്‍ നാല് കോടി വരെയാണ് പ്രണവിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും താരപുത്രന്‍മാരുടെ പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
https://www.facebook.com/Malayalivartha

























