'ഒടുവില്‍ സന്തോഷ വാര്‍ത്ത, ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം, നിശ്ചയദാര്‍ഢ്യത്തോടെ ആത്മവിശ്വാസം കൈവിടാതെ പിടിച്ചു നിന്ന ബാബുവിന്‍റെയാണ് ഈ ദിവസം, ചിത്രം പങ്കുവച്ചുകൊണ്ട് താരത്തിന്റെ കുറിപ്പ്...

മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയതില്‍ സോഷ്യൽ മീഡിയയിലൂടെ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം. ദൗത്യ സംഘത്തിലെ സൈനികര്‍ക്കൊപ്പമുള്ള ബാബുവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷെയ്ന്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്. 'ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി.
നീണ്ട 46 മണിക്കൂര്‍ പാലക്കാടിന്‍റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്‍റെയും ആണ് ഈ ദിവസം ഷെയ്ന്‍ കുറിച്ചു. ആന്‍റണി വര്‍ഗീസ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങി നിരവധി താരങ്ങള്‍ രക്ഷാദൗത്യം വിജയിച്ചതിലെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























