Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇത്രയും പ്രായത്തിനിടയിലെ ആദ്യ മോശം അനുഭവം!! പൊട്ടിക്കരഞ്ഞ് താരം, കെ എസ് ബിയിലെ വൻ തട്ടിപ്പ് പുറത്തറിയിച്ച് ലക്ഷ്മിപ്രിയ; കിലോകണക്കിന് സ്വര്‍ണവും കോടിക്കണക്കിന് ആസ്തിയും ഉള്ളവന് എന്തിനാണ് ചിട്ടി??

09 FEBRUARY 2022 07:11 PM IST
മലയാളി വാര്‍ത്ത

കെഎസ്എഫി ചിട്ടിയില്‍ ചേര്‍ന്ന് പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞ് സിനിമ - സീരിയല്‍ താരം ലക്ഷ്മിപ്രിയ രംഗത്ത്. കോടികളുടെ മൂല്യമുള്ള വസ്തു ജാമ്യമായി നല്‍കിയിട്ടും വാഗ്ദാനം നല്‍കിയ തുക നല്‍കിയില്ല എന്ന് ലക്ഷ്മി പ്രിയ പറയുന്നു. അതീവ ദുഃഖ അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്നും 37 വര്‍ഷത്തെ ജീവിതത്തിന് ഇടയില്‍ ഇത്രയും മോശം അനുഭവം ആദ്യമായിട്ടാണെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.

താരത്തിന്റ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;

പ്രിയമുള്ളവരെ അതീവ ദുഃഖകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. 37 വയസ്സ് ജീവിതത്തിന് ഇടയില്‍ ഇത്രയും മോശം സാഹചര്യം ആദ്യമായിട്ടാണ് അനുഭവിയ്ക്കുന്നത്. ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ സ്വപ്‌നങ്ങളുണ്ടാവും.

ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നമ്മളെ പോലെയുള്ള സാധാരണക്കാര്‍ ലോണ്‍ എടുക്കുകയോ ചിട്ടി കൂടുകയോ ചെയ്യും. അത്തരത്തിലുള്ള എന്റെ ഒരു സ്വപ്‌ന സാക്ഷാത്കാരത്തിനായി തൃപ്പൂണിത്തുറയിലുള്ള കെ എസ് എഫ് ഇ മെയിന്‍ ബ്രാഞ്ചില്‍ ഒരു ചിട്ടി വയ്ക്കുന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഞാന്‍ ചെല്ലുന്നു.

അവിടെ എത്തിയ എന്നെ അവര്‍ ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുകയും ഉടനെ തുടങ്ങാന്‍ പോകുന്ന വലിയ ചിട്ടി (50 x 200000) യെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ചിട്ടി ചേരാം എന്ന ഉറപ്പില്‍ ഞാന്‍ മടങ്ങുന്നു. എന്നാല്‍ അവര്‍ക്ക് ഏതാനും ടിക്കറ്റ് കൂടെ പോകാനുണ്ട് നമ്മുടെ പരിചയത്തില്‍ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് വിളിക്കുന്നു. ഞാന്‍ സമ്മതിച്ച ഒരു കുറിയുടെ രണ്ട് ലക്ഷം രൂപ അടയ്ക്കുവാനായി ചെല്ലുമ്പോള്‍, ഞാന്‍ എന്റെ വലിയ ഒരു ആഗ്രഹം സാധിയ്ക്കുവാന്‍ ഒരു വലിയ ഫണ്ടിന്റെ ആവശ്യം ഉണ്ട് എന്നും അതിനാല്‍ നാല് നറക്കുകളില്‍ ചേരാന്‍ സമ്മതമാണ് എന്നും അവരെ അറിയിച്ചു.

ആദ്യത്തെ രണ്ട് നറുക്കിന്റെ തുക എനിക്ക് റോളിങിനായി ആവശ്യമുണ്ട് എന്നും അവരോട് പറഞ്ഞിരുന്നു. ആദ്യത്തെ നറുക്കുകള്‍ മുപ്പത് ശതമാനം ലേലക്കിഴിവിലാണ് പോകുന്നത് എന്നും എഴുപത് ലക്ഷം മാഡത്തിന് സുഖമായി എടുക്കാം എന്നും വളരെ സന്തോഷത്തോടെ അവര്‍ അറിയിച്ചു. അങ്ങനെ ഞാന്‍ നാല് കുറിയും ഒരു സുഹൃത്തിനെ കൊണ്ട് ഒരു കുറിയും വെപ്പിച്ചു. ട്ടോട്ടല്‍ 5 കുറി.

എനിക്ക് എഴുപത് ലക്ഷം വേണ്ട എന്നും 50 ലക്ഷം മതി എന്നും 20 ലക്ഷം കെഎസ്എഫ്ഇയില്‍ നിക്ഷേപിയ്ക്കാം എന്നും സമ്മതിക്കുന്നു. ആ ഉറപ്പില്‍ എന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം ആദ്യ തവണ 8 ലക്ഷം, പിന്നീട് 30 ശതമാനം കിഴിവില്‍ ആറ് ലക്ഷം വീതം മൂന്ന് മാസവും അടച്ചു. മൂന്നാമ്തതെ നുക്ക് എനിക്ക് വീണു. തൃശ്ശൂരിലുള്ള ഞങ്ങളുടെ പ്രോപ്പര്‍ട്ടിയാണ് ജാമ്യം കൊടുക്കുന്നത്. ആ പ്രോപ്പര്‍ട്ടിയുടെ മാര്‍ക്കറ്റ് വാല്യു ഒരു കോടി 15 ലക്ഷമാണ്. എന്നാല്‍ കെഎസ്എഫ്ഇ തൃപ്പൂണിത്തുറ മാനേജരും വാലുവേറ്ററും ആ

പ്രോപ്പര്‍ട്ടിയ്ക്ക് 76 ലക്ഷം രൂപ മാത്രമാണ് അതിന് വാല്യു ഇട്ടത്. അതിന്റെ പകുതിയായ 38 ലക്ഷം രൂപ മാത്രമേ എനിക്ക് തരാന്‍ പറ്റുകയുള്ളൂ. ആ തുക കെഎസ്എഫ്ഇയില്‍ നിക്ഷേപിക്കണം എന്നുമാണ് പറയുന്നത്. മാസം ആറ് ലക്ഷം രൂവ വച്ച് അടച്ചിട്ടും (ഫണ്ടിന്റെ അടക്കം 7.5 ലക്ഷം) 38 ലക്ഷം വേണ്ട ആ തുക കിട്ടിയിട്ട് ഞങ്ങള്‍ക്ക് ഒന്നിനും തികയില്ല എന്ന് അവരെ അറിയിക്കുന്നു.

ശേഷം ഒന്നര ലക്ഷം രൂപ കൂടെ അടച്ചു. പിന്നീടുള്ള തുകകള്‍ ഒന്നും അടയ്ക്കാന്‍ സാധിയ്ക്കുന്നില്ല. വേറെ ഏതെങ്കിലും പ്രോപ്പര്‍ട്ടി കൂടെ വച്ചാല്‍ 70 ലക്ഷം തരാം എന്ന് പറഞ്ഞത് അനുസരിച്ച് തിരുവനന്തപുരത്ത്, ജയേഷേട്ടന്റെ ഒരു സുഹൃത്തിന്റെ പ്രോപ്പര്‍ട്ടി കാണുകയും അദ്ദേഹം മുന്‍കൂര്‍ കാശ് വാങ്ങാതെ ഞങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാം, കെഎസ്എഫ്ഇ തുക കിട്ടുമ്പോള്‍ കാശ് തന്നാല്‍ മതി എന്ന് പറയുകയും ചെയ്യുന്നു.

ഇതനുസരിച്ച് തിരുവനന്തപുരം ശാസ്തമംഗലം കെഎസ്എഫ്ഇ മാനേജര്‍ സെന്റിന് 17.5 ലക്ഷം വീതമുള്ള സ്ഥലത്തിന് എട്ട് ലക്ഷം മാത്രമേ വിലയിടുകയുള്ളൂ എന്ന് പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞത്, ശാസ്തമംഗലം ബ്രാഞ്ചില്‍ ഞാന്‍ രണ്ട് ലക്ഷം വീതം മൂന്ന് നറുക്കില്‍ ചേര്‍ന്നാല്‍ മാത്രം എനിക്ക് മാന്യമായ തുക ഇട്ട് നല്‍കാം എന്നാണ്. എന്റെ നിസ്സഹായതയ്ക്ക്, ഒരു കുറി പോലും എനിക്ക് അടയ്ക്കാന്‍ പറ്റില്ല എന്ന് അറിഞ്ഞിട്ടും ഒപ്പിട്ട് കൊടുക്കേണ്ടി വന്നു.

ഈ വിവരങ്ങള്‍ എല്ലാം അറിയിച്ചുകൊണ്ട് എറണാകുളം റീജണല്‍ ബ്രാഞ്ചില്‍ ഞാന്‍ വിളിച്ച് പരാതി അറിയിക്കുകയും ചെയ്തു. നാളിതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. പകരം കിട്ടിയത് മുടങ്ങിയ ചിട്ടിയ്ക്ക് പലിശ അറുപതിനായിരം അടക്കണം എന്ന ലെറ്റര്‍ ആണ്. അങ്ങനെ എങ്കില്‍ ആ 38 ലക്ഷം എടുത്ത് തത്കാലമുള്ള പ്രശ്‌നത്തില്‍ നിന്ന് തലയൂരാം എന്ന് കരുതിയപ്പോള്‍ അവര് പറയുന്നത് 18 ലക്ഷം തരാം ബാക്കി അവിടെ ഡെപ്പോസിറ്റ് ചെയ്യണം എന്നാണ്. ബാക്കി 52 ലക്ഷം അവിടെ ഡെപ്പോസിറ്റ് ചെയ്യണം പോലും

പ്രിയമുള്ളവരെ മൂന്ന് കോടി രൂപ മാര്‍ക്കറ്റ് വാല്യു ഉള്ള ഒരു പ്രോപ്പര്‍ട്ടി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ കെഎസ്എഫ്ഇ അതിന് രണ്ട് കോടി രൂപ വിലയിടും. എന്നിട്ട് അതിന്റെ പകുതി ഒരു കോടി രൂപ തരും എന്ന് പറയും. അതെടുക്കാന്‍ ചെല്ലുമ്പോള്‍ നമുക്ക് മനസ്സിലാവാത്ത കണക്കുകള്‍ പറഞ്ഞ് നമ്മുടെ ക്യാഷ് അവിടെഡെപ്പോസിറ്റ് ചെയ്യിപ്പിയ്ക്കും.

ലോകത്തില്‍ ഉള്ളതില്‍ ഏറ്റവും കുറഞ്ഞ പലിശ തരും. ചിട്ടി തുക മാസമാസം അങ്ങോട്ട് അടയ്ക്കുകയും വേണം. തമ്പാനൂര്‍ ജംഗ്ഷനിലോ തൃപ്പൂണിത്തുറ ജംഗ്ഷനിലോ പ്രോപ്പര്‍ട്ടി കൊടുത്താലോ കെഎസ്എഫ്ഇ അതിന് വില കാണില്ല. അല്ലെങ്കില്‍ കിലോ കണക്കിന് സ്വര്‍ണം കൊടുത്താല്‍ പവന് 24000/ വച്ച് തരും. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (27 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (28 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (38 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (54 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends