Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കറുത്തമുത്തും ജാനിക്കുട്ടിയും ഇപ്പോൾ എവിടെ?? ഈ അന്യഭാഷ സീരിയലുകള്‍ കണ്ടാൽ അറിയാം ഇവരുടെ റേഞ്ച് എന്താണെന്ന്! മലയാള സീറിയലിൽ നിന്നും മറ്റുള്ള ഭാഷകളിലേക്ക് ചേക്കേറിയ നടിമാരെ പരിചയപ്പെടാം...

10 FEBRUARY 2022 07:23 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ പല പ്രമുഖ നടിമാരും അന്യ ഭാഷയിലേക്ക് പോകുകയും, പിന്നീട് അവിടെ തന്നെ നില്‍ക്കുകയും ചെയ്തു. നയന്‍താര, അസിന്‍ തുടങ്ങിയ നടിമാര്‍ മലയാളത്തില്‍ നിന്ന് പോയി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മുന്‍നിരയില്‍ എത്തിയവരാണ്. സിനിമ നടിമാര്‍ മാത്രമല്ല, കുറച്ച് സീരിയല്‍ നടിമാരും ഇപ്പോള്‍ മലയാളത്തില്‍ നിന്ന് പോയി സൗത്ത് ഇന്ത്യന്‍ സീരിയല്‍ ലോകത്ത് കാലുറപ്പിച്ചിട്ടുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം...

വയനാട്ടുകാരിയായ മോനിഷ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് തമിഴ് സീരിയലുകളിലേക്ക് പോയ നടി ഇപ്പോള്‍ അവിടെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ്. അരണ്‍മനൈ കിളി എന്ന സീരിയലിലൂടെയാണ് തമിഴിലേക്ക് എത്തിയത്. നാം ഇരുവര്‍ നമുക്ക് ഇരുവര്‍ സീരിയലിന്റെ സീസണ്‍ 2 യില്‍ ആണ് ഇപ്പോള്‍ നടി അഭിനയിക്കുന്നത്.

കറുത്ത മുത്ത് എന്ന സീരിയലിലൂടെ വന്ന നടിയാണ് പ്രേമി വിശ്വനാഥ്. എന്നാല്‍ സീരിയലില്‍ നിന്നും പ്രേമിയെ പുറത്താക്കി. തുടര്‍ന്ന് മൂന്ന് മണി, കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നീ സീരിയലുകള്‍ ചെയ്തു. കറുത്ത മുത്ത് എന്ന സീരിയലിന്റെ തെലുങ്ക് റീമേക്ക് ആയ കാര്‍ത്തിക ദീപത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ പ്രേമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇപ്പോള്‍ തെലുങ്ക് സീരിയല്‍ ലോകത്തെ മുന്‍നിര നായികയാണ് പ്രേമി.

ബാലതാരമായി സീരിയല്‍ ലോകത്തേക്ക് കടന്ന നടിയാണ് നികിത രാജേഷ്. ദേവീമാഹാത്മ്യം എന്ന സീരിയലിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മഞ്ഞുരുകും കാലം എന്ന സീരിയലിലെ ജാനിക്കുട്ടിയായിട്ടാണ് ഏറ്റവും ഒടുവില്‍ മലയാളി പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ തമിഴില്‍ സജീവമാണ് നടി. അരുദ്ധതി എന്ന സീരിയലിലൂടെ തമിഴകം കീഴടക്കി. സീരിയല്‍ ബംഗാളിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അവിടെയും ഹിറ്റ് ആയിരുന്നു.

നടന്‍ വിനു മോഹന്റെ ഭാര്യയും നടിയുമായ വിദ്യ മോഹനും ഇപ്പോള്‍ തമിഴ് സീരിയല്‍ ലോകത്ത് സജീവമാണ്. വല്ലി എന്ന തമിഴ് സീരിയലിലെ അഭിനയം നടിയ്ക്ക് വലിയ ആരാധകരെ തമിഴ് സീരിയല്‍ ലോകത്ത് നേടിക്കൊടുത്തു. അഭിയും നാനും എന്ന സീരിയലിലാണ് ഇപ്പോള്‍ നടി അഭിനയിക്കുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അഭിയും നാനും റേറ്റിങിലും മുന്നിലാണ്.

വിവാഹത്തിന് മുന്‍പേ തന്നെ നിത്യ ദാസ് സിനിമയെക്കാള്‍ കൂടുതല്‍ സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇദയം, അക്ക, ഭൈരവി അവങ്കള്ക്ക് പ്രിയമാണവള്‍ പോലുള്ള സീരിയലുകള്‍ വന്‍ ഹിറ്റ് ആയിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായും അകന്ന നടി തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. കണ്ണാന കണ്ണെ എന്ന സീരിയലാണ് ഏറ്റവും ഒടുവില്‍ ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (18 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (31 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends