Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മിസിസ് ഹിറ്റ്ലറിൽ നിന്നും പോയത് ഈ കാരണം കൊണ്ടങ്കിൽ ഞങ്ങൾക്ക് സന്തോഷമാണ്; ഡി കെയെ മിസ് ചെയ്യുമെങ്കിലും ആരാധകർക്ക് സന്തോഷം ഇത്; ഇന്ദ്രനും സീതയും എത്തുമ്പോൾ രാമനുണ്ടാകുമോ? ഷാനവാസിന്റെ പിന്മാറ്റം ചർച്ചയാകുന്നു!

11 FEBRUARY 2022 01:25 PM IST
മലയാളി വാര്‍ത്ത

വില്ലനായും നായകനായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങുകയാണ് നടൻ ഷാനവാസ്. ഷാനവാസ് എന്ന പേരിനേക്കാൾ രുദ്രനെന്ന് പറയുമ്പോഴാണ് മലയാളികൾക്ക് ഷാനവാസിനെ തിരിച്ചറിയുന്നത്. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെ വലിയൊരു കരിയർ ബ്രേക്കാണ് ഷാനവാസിന് ലഭിച്ചത്.

 

മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായി അവതരിച്ച സ്നേഹമുള്ള വില്ലനെ മലയാളി സമൂഹം അത്രമേൽ സ്വീകരിച്ചു. പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത് മീശ പിരിച്ച് വെച്ച് മറ്റൊരു വില്ലൻ വേഷത്തിലായിരുന്നു . രുദ്രന് ശേഷം സീതയിലെ ഇന്ദ്രനെന്ന കഥാപാത്രത്തെയാണ് ഷാനവാസ് അവതരിപ്പിച്ചത്. രുദ്രനെ പോലെതന്നെ വില്ലനായി വന്ന് നായകനാകുകയായിയുന്നു.

സീതയ്ക്ക് ശേഷം സീ കേരളത്തിലെ മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലായിരുന്നു ഷാനവാസ് അഭിനയിച്ച് വന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്നും പിന്മാറുകയാണ് എന്ന് ഷാനവാസ് സോഷ്യൽ‌മീ‍ഡിയ വഴി അറിയിച്ചത്. സീതയുടെ രണ്ടാം ഭാ​ഗം വരുന്നതിനാൽ ആ സീരിയലിന്റെ ഭാഗമാകാൻ വേണ്ടിയാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്നും പിന്മാറുന്നത് എന്നാണ് കാരണമായി ഷാനവാസ് അറിയിച്ചിരിക്കുന്നത്. 'ഞാനും സ്വാസികയും ഒന്നിച്ച സീതയുടെ രണ്ടാം ഭാഗം വരുന്നു. അതിനു വേണ്ടിയാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്ന് പിന്മാറുന്നത്. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നായിരുന്നു താൽപര്യം.'

 

 

 

'ആദ്യം അങ്ങനെയായിരുന്നു പ്ലാൻ. പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്ലറിന്റെ ടീം വ്യക്തമാക്കിയപ്പോൾ പിൻമാറാം എന്ന് തീരുമാനിക്കുകയായിരുന്നു. സീതയുടെ രണ്ടാം ഭാഗത്തിനു ഞാൻ നേരത്തേ വാക്കു കൊടുത്തിരുന്നതാണ്. ഞാൻ പിൻമാറിയാൽ ചിലപ്പോൾ ആ പ്രൊജക്ട് മുടങ്ങും. ഒടുവിൽ ഡി.കെയെ കൈവിടാൻ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്നങ്ങളുമില്ല' ഷാനവാസ് ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

 

ഷാനവാസിന്റെ വാക്കുകൾ ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ഡി കെ എന്ന കഥാപാത്രം ഷാനവാസിന് മാത്രം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതേസമയം , സീത സീരിയൽ രണ്ടാം ഭാഗം എത്തുമ്പോൾ അതിൽ പലർക്കും ഇന്നും മറക്കാൻ സാധിക്കാത്ത കഥാപാത്രമാണ് ശ്രീരാമന്റേത്. നിലവിൽ ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിൽ ആരാധകരുടെ പ്രിയപ്പെട്ട കോളേജ് അധ്യാപകൻ ഋഷികേശായിട്ടാണ് ബിപിൻ ജോസ് അഭിനയിക്കുന്നത്.

 

സീതയെ ഓർക്കുമ്പോൾ രാമനെ മറക്കാൻ സാധിക്കില്ല എന്നത് ഒരു വാസ്തവമാണ്. അതുകൊണ്ടുതന്നെ രാമനായി ബിപിൻ എത്തുമോ എന്നുള്ളതാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്നത്.മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തി വളരെ വ്യത്യസ്തമായ സീരിയൽ രണ്ടാം ഭാഗം എത്തുന്നത് കാണാൻ ആരാധകരും ഒരുങ്ങിക്കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 minute ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (30 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends