നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്റ്റീനയായി; ബൈബിള്‍ മാത്രം ഏക ആശ്രയം എന്നും നടി
പഴയകാല നടികള്‍ ആശ്വാസം കിട്ടാതെ പലതില്‍ ആശ്രയിക്കുകയും ഒടുക്കം ക്രിസതുമതം സ്വീകരിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പഞ്ചാബി ഹൗസ്, മായപ്പൊന്മാന്, ഈ പുഴയും കടന്ന് തുടങ്ങി നിരവധി മലയാള സിനിമകളിലൂടെ തന്റെ പ്രതിഭ കാഴ്ച വച്ച തെന്നിന്ത്യന്‍ നടി മോഹിനി ഇനി ക്രിസ്റ്റീന എന്നറിയപ്പെടും.ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തു മതത്തിലേക്ക് നടി മാറിയതോടെയാണ് നടി പേര് മാറ്റിയത്.
സ്പോണ്ടിലോസിസ എന്ന രോഗം മൂലം കഷ്ടപ്പെടുകയും സിനിമാഭിനയവും നിര്‍ത്തി വിഷാദ രോഗത്തിലായിരുന്നു മോഹിനി എന്നാണ് വാര്‍ത്തകളുണ്ടായിരുന്നത്. തുടര്‍ന്ന് മോഹിനി ബൈബിള്‍ വായിച്ചെന്നും ബൈബിള്‍ വിഷാദ രോഗത്തില്‍ നിന്നു മുക്തയാക്കാന്‍ സഹായിച്ചെന്നു മാണ് റിപ്പോര്‍ട്ട് .ശേഷം മോഹിനി ക്രിസ്തു മതം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തോടെ ചെന്നൈയില്‍ കുടുംബ ജീവിതവുമായി കഴിയുകയായിരുന്നു മോഹിനി. ഇതിനിടിയില്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. മോഹന്‍ലാലിന്റെ ഇന്നത്തെ ചിന്താവിഷയത്തില്‍ ചെറിയൊരു വേഷത്തില്‍ മോഹിനി എത്തിയിരുന്നു. തമിഴ് സൂപ്പര്‍ താരം നഗ്മയും അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha