Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കഥയിലേക്ക് പുതിയ കഥാപാത്രങ്ങൾ ; ഇനി തിരിച്ചറിവിന്റെ നിമിഷങ്ങൾ; അനുപമയെ ചേർത്തുപിടിച്ച് അലീനയും അമ്പാടിയും; അധീന പിണക്കം അവസാനിക്കുന്നു; സച്ചിയെ നശിപ്പിക്കാൻ ഗജനി കൂടി വരണം; മിനിസ്ക്രീൻ ത്രില്ലർ അമ്മയറിയാതെ !

13 FEBRUARY 2022 01:12 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകരുടെയും യൂത്തിന്റെയും ഹരമായി മാറിയ അമ്മയറിയാതെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ ആഴ്ച അവസാനിക്കുമ്പോൾ അമ്പാടി അലീന പിണക്കം പ്രേക്ഷകരെ നിരാശപ്പെടുത്തും എന്നായിരുന്നു കരുതിയിരുന്നത് . എന്നാൽ, ചില പിണക്കങ്ങൾക്കും ഒരു സുഖമുണ്ട് എന്ന് പറയും പോലെ , അലീനയുടെയും അമ്പാടിയുടെയും ഈ പിണക്കം നല്ല സുഖമുള്ള പിണക്കമാകും എന്നാണ് പുത്തൻ പ്രൊമോയിൽ നിന്നും മനസിലാകുന്നത്.

അമ്പാടി ട്രെയിനിങ് ക്യാമ്പിൽ പോയനാൾ മുതൽ അലീനയും അമ്പാടിയുടെ അമ്മയും ശങ്കരൻ മാമയും എല്ലാം ഏറെ വേദനിച്ചിരുന്നു, ഒപ്പം പ്രേക്ഷകർക്കും അമ്പാടിയെയും അലീന ടീച്ചറെയും ഒന്നിച്ചു സ്‌ക്രീനിൽ കാണാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നു. അമ്പാടി അന്ന് യാത്ര പറഞ്ഞു പോയ എപ്പിസോഡ് എല്ലാം വളരെയധികം പ്രണയാർദ്രമായിരുന്നു. പിന്നീടുള്ള ഏക ആശ്വാസം രണ്ടാളുടെയും ഫോൺ വിളികളായിരുന്നു.

 

എന്നാൽ, കഥ പിന്നെയും നിരവധി കഥാപാത്രങ്ങളിലൂടെ മാറിമറിഞ്ഞു. അമ്പാടിയ്ക്ക് കൂട്ടായി മാരൻ എത്തിയതും അനുപമ എന്ന പുത്തൻ കഥാപാത്രം കഥയ്ക്ക് വഴിത്തിരിവായതും അമ്മയറിയാതെയുടെ കഥാഗതിയെ തന്നെ മാറ്റിമറിച്ചു. expect the unexpected എന്ന് പ്രേക്ഷകർ എല്ലായിപ്പോഴും അമ്മയറിയാതെ പരമ്പരയെ വിശേഷിപ്പിക്കാറുണ്ട്.

അതുപോലെതന്നെ കഥാപാത്രങ്ങൾ വന്നതും പോയതും കുറെ അപ്രതീക്ഷിത സംഭവങ്ങളിലേക്ക് കഥയെ എത്തിച്ചു . അനുപമ ആയിരുന്നു കഥയിലെ വലിയ ചോദ്യചിഹ്നമായി കിടക്കുന്ന കഥാപാത്രം. എന്നാൽ വരുന്ന ആഴ്‌ചയിൽ ഏറെ നാളത്തെ ഒരു കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്.


അനുപമയുടെ പഴയകാല കഥയും സച്ചിയും അനുവും തമ്മിലുള്ള ബന്ധവുമാണ് അമ്മയറിയാതെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നത്. നിലവിൽ സച്ചിയുടെ അനന്തരവൻ ആണെങ്കിലും അമ്പാടി തനിക്ക് ശത്രുവല്ല കൂടെ നിർബന്ധമായും നിർത്തേണ്ട വ്യക്തിയാണ് എന്ന ബോധ്യം അനുപമയ്‌ക്ക് വന്നിട്ടുണ്ട്. ഒപ്പം അലീന ആരെന്ന സത്യവും അമ്പാടി അനുപമയോട് പറഞ്ഞിരിക്കുകയാണ്.

ഇനി അലീനയാണ് അനുപമയെ കുറിച്ചുള്ള സത്യങ്ങൾ അറിയേണ്ടത്. എന്നാൽ കഥ ഇപ്പോൾ നമ്മുടെ പ്രണയ ജോഡികൾക്കിടയിൽ ഒരു ചെറിയ കുറുമ്പൻ പിണക്കം ഉണ്ടാക്കിയിരിക്കുകയാണ്. ഈ പിണക്കത്തിന് കാരണം അനുപമയാണെങ്കിലും അനുപമ അലീനയെ പരീക്ഷിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്.

 

പിണക്കത്തിനുള്ള കാരണം എല്ലാവര്ക്കും അറിയുന്നതിനാൽ തന്നെ അലീനയെ പറഞ്ഞു മനസിലാക്കാൻ വളരെ വേഗം സാധിക്കും . പക്ഷെ അലീന നിസാരക്കാരിയല്ലല്ലോ... ആർക്കും പട്ടിക്കാനും കളിപ്പിക്കാനും നിന്ന് കൊടുക്കില്ല എന്നതുകൊണ്ട് അലീന ടീച്ചർ അല്പം പിടിവാശി കാണിക്കും.

അത് മനസിലാക്കി അമ്പാടി പിന്നാലെ ചെല്ലും . അങ്ങനെ അവർ തമ്മിൽ സംസാരിക്കുന്ന കുറെയധികം സീനുകൾ ഇനി എപ്പിസോഡിൽ കാണാം.. അമ്പാടിയും അനുപമയ്ക്കും തമ്മിൽ ഒന്നിച്ചോട്ടെ എന്ന രീതിയിലൊക്കെ ദേഷ്യം കൊണ്ട് അലീന ടീച്ചർ പറഞ്ഞുകൊണ്ടേയിരിക്കും.

 

 

 

എന്നാൽ രണ്ടാളും അനുപമയുടെ വീട്ടിലേക്ക് യാത്രതിരിക്കുന്നു, ഇതുതന്നെയാണ് കഥയിലെ അടിപൊളി ട്വിസ്റ്റ്. അപ്പോൾ അലീന ടീച്ചറും അമ്പാടിയും അനുപമയുടെ വീട്ടിലേക്ക് പോകുന്നുണ്ട്.. അവിടെ വച്ച് അനുപമയുടെ ചേച്ചിയെ കാണുന്നതോടെയാണ് കഥ മാറുന്നത്.

 

അനുവിന്റെ വീട്ടിലെ കാഴ്‌ചകൾ അലീനയെ ഞെട്ടിക്കുന്നതാണ്. അതോടെ അനുപമയ്‌ക്ക് ആശ്വാസമായി സപ്പോർട്ടുമായി ഈ മാഷും ടീച്ചറും കൂടുകയാണ്. എന്നാൽ ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റ് പ്രതീക്ഷിക്കാം..

കഥയിലെ മറ്റൊരു അടിപൊളി വില്ലൻ ആണ് ഗജനി, വില്ലത്തരം എത്രയൊക്കെ കാണിച്ചാലും ഗജനി ഫാൻസ്‌ കട്ടയ്ക്ക് സപ്പോർട്ടാണ്.. ഉടനെ തന്നെ കഥയിലേക്ക് ഗജനിയും വരുന്നുണ്ട്.. ഈ വരവിൽ ഒരു പ്രത്യേകതയുണ്ട്.. അനുപമയെ കൂടി ഗജനി പരിചയപ്പെടും . പിന്നെന്താകും സംഭവിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം... ചില സത്യങ്ങൾ ഗജനിയും അറിയാൻ കിടക്കുന്നതല്ലേ ഉള്ളു.. അപ്പോൾ സച്ചിയുടെ സർവനാശം ആകും സംഭവിക്കുക,..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (12 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (25 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends