Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്നാലും എന്താ ഒന്നും മിണ്ടാത്തെ? ; മൗനരാഗം പരമ്പരയിൽ കല്യാണി സംസാരിച്ചിട്ട് മിണ്ടാൻ ആണ് ഭാവമെങ്കിൽ നടക്കില്ല; "ഈ അംഗീകാരം മറ്റാർക്കുമില്ല, ഐശ്വര്യ റാംസായ്ക്ക് മാത്രം ; മിനിസ്ക്രീൻ പ്രേക്ഷകരുടെ ഐശ്വര്യ!

16 FEBRUARY 2022 03:40 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് 'മൗനരാഗം'. നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി, അഥവാ ഐശ്വര്യ റാംസായ് പങ്കുവച്ച ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യയുടെ ഇൻസ്റ്റാ ഗ്രാം പേജ് കണ്ടാൽ ആരും ഒന്ന് നോക്കിയിരുന്നുപോകും. ഒരു ആൽബം മറിച്ചു നോക്കുന്ന സന്തോഷം തോന്നും.


വ്യത്യസ്തങ്ങളായ വസ്ത്രരീതിയും മേക്കപ്പും കൊണ്ട് വളരെ വ്യത്യസ്തമായ ഒരു പ്രൊഫൈൽ ആണ് ഐശര്യയുടേത്. പക്കാ മേഡേൺ ഗെറ്റപ്പിലും സാരി ധാവണി എന്നിങ്ങനെ നാടൻ വേഷത്തിലും, വളരെ സിംപിൾ ലുക്കിലും എന്നാൽ ബ്രൈഡൽ മേക്കപ്പിലും ഐശ്വര്യ അടിപൊളിയാണ്.

അടുത്തിടെ, ആത്മാഭിമാനമാണ് ഏറ്റവും നല്ല, ഒരിക്കലും നഷ്ടപ്പെടാത്ത വസ്ത്രം'- എന്ന കുറിപ്പോടെയാണ് വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ് റൂമിലെ കിടിലൻ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 'നിങ്ങൾക്ക് പിന്നോട്ട് പോയി 'തുടക്കം' വീണ്ടും തുടങ്ങാൻ കഴിയില്ല, എന്നാൽ നിങ്ങൾ എവിടെ നിന്ന് തുടങ്ങുന്നുവെങ്കിലും 'അവസാനം' നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും'- എന്നാണ് ഈ ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ കുറിക്കുന്നത്.

 

 

 

വ്യത്യസ്തമായ എട്ട് മേക്കോവർ ചിത്രങ്ങൾ കോർത്തിണക്കിയ ഐശ്വര്യയുടെ വീഡിയോയും കാണാം. എട്ട് വ്യത്യസ്ത വസ്ത്രങ്ങളിൽ എട്ട് സ്റ്റൈലുകളിലുള്ള വാക്കിങ് വീഡിയോ ആണത്. വുമൺ എന്നാണ് താരം വീഡിയോക്ക് നൽകിയിട്ടുള്ള കുറിപ്പ്.

മൗനരാഗം പരമ്പരയിൽ തുടക്കം മുതൽ കാണുന്ന ഐശ്വര്യ, സോഷ്യൽ മീഡിയയിലും അന്നുമുതൽ നിറഞ്ഞുനിൽക്കുകയാണ്. സീരിയലിൽ ഊമപ്പെണ്ണായി അഭിനയിക്കുന്നത് കൊണ്ട് കഥാപാത്രത്തിന് ഒറിജിനാലിറ്റി കിട്ടാൻ വേണ്ടിയാണോ എന്നറിയില്ല സോഷ്യൽ മീഡിയയിൽ പോലും ഐശ്വര്യ സംസാരിച്ചു കണ്ടിട്ടില്ല. ലൊക്കേഷൻ ഫൺ വീഡിയോയുമായി പലപ്പോഴും ഐശ്വര്യ എത്താറുണ്ട് . എന്നാൽ അവിടെയും താരം സംസാരിക്കുന്നത് കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല..

ഡബ്‌സ്‌ മാഷ് വീഡിയോ ചെയ്ത് വൈറലാകുമ്പോഴും ഐശ്വര്യയുടെ യഥാർത്ഥ ശബ്ധം കേൾക്കാൻ പ്രേക്ഷകർക്ക് ആകാംക്ഷയാണ്. മൗനരാഗം മറ്റു സീരിയൽ കഥയേക്കാൾ കൂടുതൽ വലിച്ചു നീട്ടുന്നു എന്ന പരാതി പ്രേക്ഷകർക്കിടയിൽ ഉണ്ട്. അതുകൊണ്ടുതന്നെ അടുത്തെങ്ങും കല്യാണി എന്ന ഐശ്വര്യയുടെ കഥാപാത്രം സംസാരിക്കാൻ സാധ്യതയില്ല.

അപ്പോൾ ഐശ്വര്യയുടെ സോഷ്യൽ മീഡിയ പേജിലെങ്കിലും ഒന്ന് സംസാരിക്കൂ, എന്നാണ് പ്രക്ഷകർക്ക് പറയാനുള്ളത്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കുന്ന താരങ്ങളാണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (16 hours ago)

Malayali Vartha Recommends