ദിലിപ് ഇപ്പോള്‍ തിരക്കിലാണ്, കൈനിറയെ സിനിമകള്‍ കൊണ്ടും ബിസിനസ് തിരക്ക് കൊണ്ടും നിന്നു തിരിയാന്‍ താരത്തിന് സമയമില്ല
നടന് ദിലീപ് ഇപ്പോള്‍ തിരക്കിലാണ്. കൈനിറയെ സിനിമകളും ബിസിനസ് നോക്കുന്നതിന്റെ തിരക്കിലുമാണ് താരം ഇപ്പോള്‍. സിനിമകളും ബിസിനസുമൊക്കെയായി ദിലീപിന് നിന്ന് തിരിയാന്‍ നേരമില്ലെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജീത്തു ജോസഫ്, സിദ്ദിഖ്ലാല്‍, റാഫി തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം നവാഗതരും ദിലീന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. വന്ന് വന്നിപ്പോള്‍ ദിലീപിന് ഡേറ്റില്ലാതെയായിരുക്കുകയാണെന്നാണ് കേള്‍ക്കുന്നത്. റിലീസിനൊരുങ്ങി നില്ക്കുന്ന ദിലീപ് ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി.
മൈ ബോസിന് ശേഷം ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രചന നാരായണന് കുട്ടിയും ജ്യോതി കൃഷ്ണയുമാണ് നായികമാര്‍. ട്വിസ്റ്റോ സസ്പെന്‍സോ ഒന്നും തന്നെയില്ലാതെ ജോസൂട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദിലീപ് ആരാധകര്‍ക്ക് നവലിയ പ്രതീക്ഷയാണുള്ളത്. ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്ട്രീസ് എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്.
കാനഡയിലും എറണാകുളത്തുമായി ചിത്രീകരിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. രാജപുത്ര രഞ്ജിത്ത് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനമാകുമ്പോഴേക്കും പൂര്‍ത്തിയാവും. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കിങ് ലയര്‍. സിദ്ദിഖ് കഥയും തിരക്കഥയുമെഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനാണ് ജനപ്രിയനായകന്റെ നായിക. വാഴക്കുഴി ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചനാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha