വാപ്പച്ചിയാണ് എനിക്കെല്ലാം... മമ്മൂട്ടിയെ കുറിച്ച് വാതോരാതെ ദുല്‍ഖര്‍ പറയുന്നു
ഒരുപക്ഷേ, മമ്മൂട്ടിയുടെ മകനായത് കൊണ്ടാകാം ദുല്‍ഖറിന് ആരാധകര്‍ ഏറെ. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ദുല്‍ഖര്‍ തന്റെതായ അഭിനയശൈലി കാഴ്ച്ചവച്ചു. വാപ്പച്ചിയുടെ മകനായിട്ട് തന്നെ അറിയപ്പെടാനാണ് ഇഷ്ടമെന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ കുറവുകളും കുറ്റങ്ങളും വാ്പ്പച്ചി തുറന്ന് പറയുമെന്നും ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചിയ്ക്ക് വാപ്പച്ചിയുടെതായ രീതിയുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മകനായതില്‍ വളരെയധികം അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിന്റെ റൊമാന്റിക് ഹാന്‍സം തന്നെയാണ് വിജയത്തിലേക്കെത്തിച്ചെതും പറയാം. ഏത് കഥാപാത്രവും ചെയ്യുമ്പോഴും വ്യത്യസ്ത പുലര്‍ത്താന്‍ മമ്മൂക്ക ശ്രമിക്കാറുണ്ട്. അത് തന്നെയാണ് മമ്മൂട്ടിയുടെ വിജയത്തിന്റെ രഹസ്യം. ആത്മാര്‍ത്ഥ തന്നെയാണ് മമ്മൂട്ടി ചെയ്യുന്ന ഏതൊരു ചിത്രത്തിന്റെയും വിജയമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha