പ്രേക്ഷകരെ ഞെട്ടിച്ച് കീര്‍ത്തി സുരേഷ്; ചുവപ്പന്‍ ലെഹെങ്കയണിഞ്ഞ് അതിസുന്ദരിയായി കീർത്തി സുരേഷിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ, സൗന്ദര്യ രഹസ്യം വെളിപ്പെടുത്താമോ എന്ന് കമെന്റ്...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് കീർത്തി സുരേഷ്. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്ര നടി മേനകയുടെ രണ്ടാമത്തെ മകളായ കീര്‍ത്തി സുരേഷ് അഭിനയത്തില്‍ ഏറെ സജീവമാണ്. കുട്ടിക്കാലം തൊട്ട് തന്നെ കീര്‍ത്തി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി പിന്നീട് പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടി കുറച്ചു കാലം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുണ്ടായി. ഈ സമയത്ത് താരം ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടുകയുണ്ടായി. ഇതിനു ശേഷമാണ് സിനിമയെക്കുറിച്ച് കീര്‍ത്തി വീണ്ടും ആലോചിച്ചു തുടങ്ങിയത് തന്നെ.
എന്നാൽ സിനിമയില്‍ സജീവമായ തരാം പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ലഭിച്ചത്. 2002 റിലീസ് ചെയ്ത ദിലീപ് ചിത്രം കുബേരനില്‍ ബാലതാരമായി അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇതിനുമുമ്പ് തന്നെ പൈലെറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം കീര്‍ത്തി കാഴ്ചവയ്ക്കുകയുണ്ടായി.
അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കീര്‍ത്തി. തന്റെ വേറിട്ട ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് കീര്‍ത്തി എത്താറുമുണ്ട്. എന്നാൽ ഇപ്പോഴിതാ ചുവപ്പന്‍ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ് എന്നത്.
അതേസമയം കീര്‍ത്തി സുരേഷ് ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ നായികയാകുന്ന ചിത്രമായ ‘വാശി’യിലെ ആദ്യ ഗാനം നാളെ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. നാളെ ആറിനാണ് ‘വാശി’യെന്ന ചിത്രത്തിലെ ഗാനം പുറത്തുവിടുക. കൂടാതെ രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
അച്ഛന്‍ ജി സുരേഷ് കുമാര്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് എന്ന പ്രത്യേകതയും ഉണ്ട്. ‘വാശി’യിലൂടെ റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തില്‍ ടൊവിനൊ തോമസാണ് നായകനാകുന്നത്.
https://www.facebook.com/Malayalivartha























