ബിഗ് ബോസ് റോബിനെ പുറത്താക്കും! ജാസ്മിനെയും റിയാസിനെയും അങ്ങനെ വിട്ടേക്കുന്നത് ആ ലക്ഷ്യത്തിന് വേണ്ടിയാണ്; പ്രേക്ഷകർ വിഷമിക്കരുത്; റോബിന്റെ കാര്യങ്ങളില്‍ ബിഗ് ബോസ് ഇടപെടാത്തത് ആ ഒരൊറ്റ കാരണത്താൽ; ചങ്കിടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മനോജ് കുമാർ

റോബിനെന്ന സൂര്യനിലാണ് ബിഗ് ബോസിപ്പോള്‍ പോയി കൊണ്ടിരിക്കുന്നത്; മറ്റുള്ളവരുടെ കഴിവില്ലായ്മ കൊണ്ടാണ് ഒരാള്‍ മാത്രം അവിടെ ജ്വലിച്ച് നില്‍ക്കുന്നത്; ആ സാഹചര്യത്തില്‍ റോബിന്‍ ബിഗ് ബോസില്‍ നിന്ന് പോവില്ല; ജാസ്മിനെയും റിയാസിനെയും അങ്ങനെ വിട്ടേക്കുന്നത് റോബിനെ ചൊറിയുന്നത് കൊണ്ടാണ്; ഇവർ ചൊറിയുന്നതിന് അനുസരിച്ച് റോബിന് ജനപിന്തുണ കൂടി കൊണ്ടിരിക്കും
റോബിന്റെയും അപർണ്ണയുടെയും ഡാൻസ് വീഡിയോ ബിഗ് ബോസ് കട്ട് ചെയ്തത് അറിഞ്ഞ് തന്നെ ചെയ്യുന്ന കാര്യമാണെന്ന് നടന്‍ മനോജ് കുമാര്‍ പറഞ്ഞു . കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള റിവ്യൂ യൂട്യുബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്‍ പങ്കുവെച്ചത്. ബിഗ് ബോസ് റോബിനെ പുറത്താക്കും എന്നാണ് മനോജിന്റെ ക്യാപ്ഷന്‍.
‘റോബിന്‍ പുറത്താവുമെന്നത് ശരിയാണ്. നിങ്ങളാരും വിഷമിക്കരുത്. അത് സംഭവിക്കാന്‍ പോവുന്ന കാര്യമാണ്. അതിന്റെ കാര്യങ്ങളും കരുക്കളുമൊക്കെ നീങ്ങി കൊണ്ടിരിക്കുകയാണ്. അതേ പറ്റി ഞാന്‍ പറയാമെന്ന്’ മനോജ് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കും വലിയ പ്രതിഷേധമുണ്ട്. റോബിനും അപര്‍ണയും ചേര്‍ന്ന് ലാലേട്ടന്റെ ബെര്‍ത്ത് ഡേയ്ക്ക് ഒരു ഡാന്‍സ് പഠിച്ചു. ദില്‍ഷയാണ് അവരെ പഠിപ്പിച്ചത്. ആ ഡാന്‍സ് ബിഗ് ബോസ് അത് പുറത്ത് വിട്ടില്ല. അതിന്റെ കടുത്ത പ്രതിഷേധത്തില്‍ കത്തി ജ്വലിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍. കാരണം റോബിന്റെ മാത്രമാണ് ഇടാതിരുന്നുള്ളു. ബാക്കി എല്ലാവരുടെയും ഉണ്ടായിട്ടും അത് മാത്രം ഇട്ടില്ല. അതിന്റെ ഉള്ളില്‍ നടക്കുന്ന കളികള്‍ എന്താണ്?
ബിഗ് ബോസ് റിവ്യൂ എടുത്ത് നോക്കിയാല്‍ ബിഗ് ബോസിനെയും ലാലേട്ടനെയുമൊക്കെ എല്ലാവരും വിമര്‍ശിക്കുകയാണ്. എന്റെ അമ്മയോട് വിളിച്ച് സംസാരിച്ചപ്പോഴും അമ്മയും അതാണ് പറഞ്ഞത്. അതിനുള്ളില്‍ നടക്കുന്നത് എന്താണെന്ന് മനസിലാവുന്നില്ലെന്ന് പറഞ്ഞു. എന്തായാലും റോബിന്‍ ബിഗ് ബോസിന്റെ പൊന്‍മുട്ടയിടുന്ന താറാവാണ്. ബിഗ് ബോസിന്റെ പ്രേക്ഷക പിന്തുണയില്‍ ഭൂരിഭാഗവും റോബിനെ കാണാനുള്ളവരുടെയാണ്. അത് ബിഗ് ബോസിന് അറിയാം.
പ്രേക്ഷകരുടെ പള്‍സ് മുതല്‍ ബാക്കി എല്ലാം കണ്ടുപിടിക്കാന്‍ വേണ്ടി മാത്രം ബിഗ് ബോസില്‍ ഒരു ടീമുണ്ട്. അങ്ങനെ അവര്‍ കണ്ടുപിടിച്ചതില്‍ റോബിനെ നിഷേധിക്കാന്‍ പറ്റാത്ത മത്സരാര്‍ഥിയാണെന്ന് അവര്‍ മനസിലാക്കി. അദ്ദേഹം പോയി കഴിഞ്ഞാല്‍ ബിഗ് ബോസ്, ബിഗ് സീറോ ആവും. ആ വിഡ്ഢിത്തരത്തിലേക്ക് എന്തായാലും ബിഗ് ബോസ് പോവില്ല. പിന്നെ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നുവെന്ന് ചോദിച്ചാല്‍, അതിന് കാരണമുണ്ട്.
ജാസ്മിനെയും റിയാസിനെയും അങ്ങനെ വിട്ടേക്കുന്നത് റോബിനെ ചൊറിയുന്നത് കൊണ്ടാണ്. ഇവർ ചൊറിറയുന്നതിന് അനുസരിച്ച് റോബിന് ജനപിന്തുണ കൂടി കൊണ്ടിരിക്കും. അത് കേറി പൊക്കേട്ടെ എന്ന് വിചാരിച്ചാണ് റോബിന്റെ കാര്യങ്ങളില്‍ ബിഗ് ബോസ് ഇടപെടാത്തത്. അയാളൊരിക്കലും താഴെ പോവരുത്.
റോബിനെന്ന സൂര്യനിലാണ് ബിഗ് ബോസിപ്പോള്‍ പോയി കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ കഴിവില്ലായ്മ കൊണ്ടാണ് ഒരാള്‍ മാത്രം അവിടെ ജ്വലിച്ച് നില്‍ക്കുന്നത്. ആ സാഹചര്യത്തില്‍ റോബിന്‍ ബിഗ് ബോസില്‍ നിന്ന് പോവില്ല. അവസാനം ഫ്‌ളാറ്റും റോബിന് തന്നെയാണ്. അദ്ദേഹം നേടി എടുത്ത പൊസിഷന്‍ മാറാന്‍ സാധ്യതയില്ലെന്നാണ് മനോജ് ഉറപ്പിച്ച് പറയുന്നത്.
https://www.facebook.com/Malayalivartha