അമൃതയും ഗോപിസുന്ദറും വർക്ക് ഔട്ട് ചെയ്യുന്ന ഫോട്ടോ വൈറൽ; ഇതോടെ പഴയ ആ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃത സുരേഷ് ഗോപി സുന്ദറും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ് . ഇവർ പ്രണയത്തിലാണെന്ന കാര്യം ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. ഇരുവരുടെയും ഔദ്യോഗികമായ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനോടകം പല പ്രതികരണങ്ങളും ഈയൊരു വിഷയത്തിൽ ജനങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. ഗോപി സുന്ദരറും അഭയ ഹിരണ്മയിയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്.
ഈ ബന്ധം നിലനിൽക്കുന്നതിനിടയിലാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ അമൃതയുമായിട്ടുള്ള വിവാഹ ഫോട്ടോകളും പ്രണയത്തിലാണെന്ന വാർത്തകളും പുറത്തുവരുന്നത്. ഇത് സോഷ്യൽ മീഡിയ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഇതാ അമൃതയും ഗോപിയും ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ്.
അഭയ ഹിരണ്മയി ഗോപിസുന്ദർ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ഏറ്റവുമൊടുവിൽ അമൃതയും ഗോപീസുന്ദറും വർക്കൗട്ട് ചെയ്തു നിൽക്കുന്ന ഫോട്ടോസ് വൈറലായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അഭയയും ഗോപി സുന്ദറും വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്.
കഴിഞ്ഞ ദിവസം തന്നെ അഭയ ഹിരണ്മയിയോട് ഈ വിഷയത്തിൽ ജനങ്ങൾ പ്രതികരണം ആരാഞ്ഞിരുന്നു. അതിനെല്ലാം തക്കതായ മറുപടി അഭയ നൽകുകയും ചെയ്തിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്നവരാണ് അമൃതയും ഗോപീസുന്ദറും അഭയയും. അവരുടെ വർക്കോട്ട് വീഡിയോകളും ചിത്രങ്ങളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് അതുകൊണ്ട് തന്നെയാണ് ഇക്കാര്യം ഇപ്പോൾ കുത്തിപ്പൊക്കി ഇരിക്കുന്നത്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം വൈറലായി മാറിയതോടെയാണ് അഭയയ്‌ക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്.
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്നവരായതിനാല്‍ ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. പോസ്റ്റുകളില്‍ പലതും ഇപ്പോള്‍ അപ്രത്യക്ഷമാണെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തുവെന്നും സോഷ്യല്‍മീഡിയ കണ്ടെത്തിയിരുന്നു. 10 വര്‍ഷത്തോളമായി ഒന്നിച്ച് കഴിഞ്ഞ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നായിരുന്നു മിക്കവരുടേയും ചോദ്യം. എന്തായാലും ഇനി വരും ദിവസങ്ങളിൽ തന്നെ അറിയാനാകുമെന്ന് ആരാധകരും പറയുകയാണ്.
https://www.facebook.com/Malayalivartha