Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അനു സിത്താര ചെയ്ത റോള് മറ്റൊരു നടിക്ക് വേണ്ടി വച്ചിരുന്നതായിരുന്നു; ആ നടി സ്‌ക്രിപ്റ്റ് വായിച്ച ശേഷം ആ റോൾ ചെയ്യില്ലെന്ന് പറഞ്ഞു; ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോ അനുസിത്താരയോട് ചോദിച്ചു; ആ റോൾ ചെയ്യാമെന്ന് അനു പറഞ്ഞു; ഞാന്‍ സര്‍പ്രൈസ്ഡ് ആയിപ്പോയി; എനിക്ക് അനുസിത്താരയോട് ബഹുമാനവും തോന്നി; അവൾ ആ വേഷം ചെയ്യുമെന്ന് ഞാൻ കരുതിയില്ല; മറ്റൊരു യുവനടനും നെഗറ്റിവ് റോൾ ചെയ്യില്ലെന്ന് പറഞ്ഞ് പിന്മാറിയെന്ന് ജിത്തു ജോസഫ്

28 MAY 2022 11:59 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരെ രസിപ്പിച്ചും പ്രേക്ഷകപ്രീതി നേടിയെടുത്തും 12മാൻ എന്ന സിനിമ വളരെയധികം വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമയുടെ പ്ലോട്ട് മലയാളികൾക്ക് വേറിട്ട ആസ്വാദന ഭംഗി നൽകുന്നു. ഇപ്പോളിതാ ഈ സിനിമയുടെ കാസ്റ്റിംഗിനിടയിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ഒരു നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്.

നടി അനു സിത്താര ചെയ്ത റോള് മറ്റൊരു നടിക്ക് വേണ്ടി വച്ചിരുന്നതായിരുന്നു എന്നാൽ ആ നടി സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ പ്രതികരിച്ചത് മറ്റൊരു തരത്തിലായിരുന്നു. ആ സംഭവം ഇങ്ങനെ; ചിത്രത്തിലേക്ക് താന്‍ പ്രതീക്ഷയോടെ വിളിച്ച ഒരു നടനും നടിയും ആ റോള്‍ നിരസിച്ചു. അനു സിത്താര ആദ്യം തന്റെ ലിസ്റ്റില്‍ ഇല്ലായിരുന്നു. കാരണം അനു സിത്താരയുടെ ഇമേജ് വെച്ച് ഈ കഥാപാത്രം ചെയ്യില്ലെന്നാണ് വിചാരിച്ചത്.

അപ്പോള്‍ ഞാന്‍ വേറെ ഒരാളിലേക്ക് പോയി. എന്നാല്‍ അവര്‍ ഇവിടെ വന്ന് സ്‌ക്രിപ്റ്റ് വായിച്ച ശേഷം ചെയ്യില്ലെന്ന് പറഞ്ഞു. അയ്യോ ഇതെന്താ ഇങ്ങനെ എന്ന് ഞാന്‍ ആലോചിക്കുകയും ചെയ്തു. ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ അനു സിത്താരയെ തന്നെ വിളിച്ചാലോ എന്ന് ആരോ ചോദിക്കുകയായിരുന്നു. അനു സിത്താര ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് താന്‍ പറഞ്ഞു.

ചേട്ടന്‍ ഒന്നു സംസാരിച്ചു നോക്കെന്ന് പറഞ്ഞപ്പോള്‍ ഞാൻ സംസാരിച്ചു. കഥാപാത്രം ഇതാണ് ഞാന്‍ സ്‌ക്രിപ്റ്റ് അയക്കാമെന്ന് പറഞ്ഞു. അങ്ങനെ സ്‌ക്രിപ്റ്റ് വായിച്ച ശേഷം അനു സിത്താര തന്നെ വിളിച്ചു. ചേട്ടാ എനിക്ക് ഇഷ്ടപ്പെട്ടു, ഞാന്‍ ചെയ്യാമെന്നു പറഞ്ഞു. ഞാന്‍ സര്‍പ്രൈസ്ഡ് ആയിപ്പോയി. എനിക്ക് ബഹുമാനവും തോന്നി. അങ്ങനെയല്ലേ നല്ലൊരു ആക്ടറെന്നും ജിത്തു ജോസഫ് പറഞ്ഞു.

ഒരു യുവനടനും ഇതുപോലെ തന്നെ ആ കഥാപാത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞു.എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് ഫ്രീഡം ഉള്ളതുകൊണ്ട് തന്നെ, ഒരു നടന്‍ എന്ന് പറയുമ്പോള്‍ എല്ലാ വേഷവും ചെയ്യണ്ടേ എന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അതുകൊണ്ടല്ല ഏട്ടാ ഞാന്‍ ഇതുപോലൊരു വേഷം അടുത്തൊരു സിനിമയില്‍ ചെയ്തു എന്ന മറുപടിയാണ് കിട്ടിയത്.

നെഗറ്റീവോ പോസിറ്റീവോ എന്നതല്ല അത് നന്നായി പെര്‍ഫോം ചെയ്ത് എടുക്കുക, അതിലാണ് കാര്യം എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് അത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അതോടെമറ്റൊരാളെ തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിനെ കഥാപാത്രമായി ജീത്തു ജോസഫ് ഒരുക്കിയ 12ത്ത് മാന് മികച്ച പ്രതികരണമാണ് കിട്ടുന്നത് . ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം നടത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (16 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (25 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (32 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (43 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (59 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends