Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

''എല്ലാത്തിനും റെഡിയാവണം എന്ന് വച്ചാൽ എന്താ സംഭവം? കേൾക്കാനിംബമുള്ള ചിരിയിൽ പൊതിഞ്ഞു മറുപടിയെത്തി - "എല്ലാത്തിനും എന്ന് പറഞ്ഞാ അറിയാല്ലോ, എല്ലായിടത്തും എനിക്ക് ഗേൾഫ്രണ്ടിനെ കൊണ്ടുപോകാൻ പറ്റില്ല, അപ്പോ എനിക്കൊരു കൂട്ട്..." സിനിമാ ലോകത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് നടിയും ഗായികയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്നം പങ്കുവെച്ച കുറിപ്പ് വൈറൽ

29 MAY 2022 12:36 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ ലോകത്ത് നിറഞ്ഞ് നിൽക്കുന്നത് ദുരനുഭവ കഥകളാണ്. ഇപ്പോഴിതാ സിനിമാ ലോകത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് നടിയും ഗായികയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്നം പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലാണ് താരം ഇത്തരത്തിൽ കുറിപ്പ് പങ്കിട്ടത്. തന്റെ പാട്ട് കേട്ട് പാടാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് അയാൾ ബന്ധപ്പെട്ടതെന്ന് മഞ്ജുവാണി ചൂണ്ടിക്കാണിക്കുന്നു.

''2013ൽ ആണെന്നാണോർമ്മ! എഫ് ബി യിൽ ഞാൻ ഷെയർ ചെയ്ത സൗണ്ട്ക്ലൗഡിലെ പാട്ട് എന്നെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്റെ മടയിൽ. വിവാഹിതനും പിതാവുമൊക്കെയാണെന്ന പൊതുബോധത്തിലാണ് പോകാനൊരുങ്ങുന്നത്. ലൊക്കേഷൻ പറഞ്ഞു തരാൻ സിംഹം എന്നെ ഫോണിൽ വിളിക്കുന്നു. ഒടുവിൽ ആ ഡയലോഗും - "ഫ്ലാറ്റിൽ എന്‍റെയൊപ്പം എന്‍റെ ഗേൾഫ്രണ്ട് ഉണ്ടാവും, കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ?", കുറിപ്പിൽ താരം വ്യക്തമാക്കുകയാണ്. പിന്നെ സംഭവിച്ചത് ഇതാണ്.

കുറിപ്പ് ഇങ്ങനെ;

2013ൽ ആണെന്നാണോർമ്മ! എഫ് ബി യിൽ ഞാൻ ഷെയർ ചെയ്ത സൗണ്ട്ക്ലൗഡിലെ പാട്ട് എന്നെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്റെ മടയിൽ. വിവാഹിതനും പിതാവുമൊക്കെയാണെന്ന പൊതുബോധത്തിലാണ് പോകാനൊരുങ്ങുന്നത്. ലൊക്കേഷൻ പറഞ്ഞു തരാൻ സിംഹം എന്നെ ഫോണിൽ വിളിക്കുന്നു. ഒടുവിൽ ആ ഡയലോഗും - "ഫ്ലാറ്റിൽ എന്റൊപ്പം എന്റെ ഗേൾഫ്രണ്ട് ഉണ്ടാവും, കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ?"

അന്നേരം മനസ്സ് വിളിച്ചു പറഞ്ഞത് വാട്ട് ദ് ഫക്ക് എന്നാണ്. ഭാര്യയും കുട്ടിയുമുള്ളവന് ഗേൾഫ്രണ്ട് ഉണ്ടോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല, എന്നാൽ അതെനിക്ക് കുഴപ്പമാവുമോ എന്ന് ചോദിക്കാൻ തോന്നിയ ആ മനസ്സുണ്ടല്ലോ, അതിന്റെ ചെറിയൊരംശം മതിയായിരുന്നു, കെട്ടിക്കൊണ്ടുവന്നു കൊച്ചുങ്ങളെമുണ്ടാക്കി പകുതിക്ക് വച്ചുപേക്ഷിച്ച ഭാര്യയോട് കാണിക്കാൻ.

പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം! അതുകൊണ്ട്, ചെന്ന് കേറിയപ്പോ കണ്ട ഒരു കൊച്ചു പെണ്ണ് (സോഫയിൽ കയറിയിരുന്ന് ഉച്ചയൂണിനുള്ള ബീൻസ് അരിയുന്നുണ്ടായിരുന്നു) അവൾക്കിതെന്തിന്റെ കേട് എന്ന് തോന്നിയെങ്കിലും, ആരാന്റെ ജീവിതത്തിൽ എനിക്കെന്ത് കാര്യം എന്നോർത്ത് ഞാൻ പോയ കാര്യം (ഓഡിഷൻ) നടത്തി ഇങ്ങു പോന്നു.

പിന്നെ ഇടക്കൊക്കെ സിംഹം എന്നെ വിളിക്കുകയും, ടെക്സ്റ്റ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. അത്തരമൊരു കോൺവർസെഷനിൽ ഒരു ആവശ്യം ഉന്നയിച്ചു. "ഒരു ഫീമെയിൽ മാനേജർ വേണം". ആക്കാലത്ത് ഞാനൊരു ജോലി നോക്കിക്കൊണ്ടിരിക്കുകയാണെന്നും, കോർപ്പറേറ്റ് (നാഷണൽ & ഇന്റർനാഷണൽ) ജോബ് എക്സ്പീരിയൻസ് ഉണ്ടെന്നും പുള്ളിക്കറിയാമായിരുന്നു. എനിക്ക് അതുവരെ കിട്ടിക്കൊണ്ടിരുന്ന സാലറി പേ പാക്ക് കൊച്ചിയിൽ അന്നൊരിടത്തും കിട്ടില്ല എന്ന അവസ്ഥയിൽ സ്വാഭാവികമായും ഈ ജോബ് പ്രൊഫൈൽ എന്താണെന്ന് അറിയാനുള്ള ആകാംഷകൊണ്ട് ചോദിച്ചു സാലറി എത്രയാണ്, ജോബ് പ്രൊഫൈൽ എന്തൊക്കെയാണ് എന്ന്.

" സാലറി ഒരു 20000 രൂപ കൊടുക്കാം, പിന്നെ എന്റെ ഒപ്പം ട്രാവൽ ചെയ്യണം, കോർഡിനേഷൻ വർക്കുകൾ, പിന്നെ എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം". ആ അവസാനത്തെ പ്രൊഫൈൽ ഡിസ്ക്രിപ്ഷൻ എനിക്ക് അത്ര ക്ലിയർ ആയില്ല. അൽപ്പം പുച്ഛം കലർത്തിതന്നെ ചോദിച്ചു - എല്ലാത്തിനും റെഡിയാവണം എന്ന് വച്ചാൽ എന്താ സംഭവം? കേൾക്കാനിംബമുള്ള ചിരിയിൽ പൊതിഞ്ഞു മറുപടിയെത്തി - "എല്ലാത്തിനും എന്ന് പറഞ്ഞാ അറിയാല്ലോ, എല്ലായിടത്തും എനിക്ക് ഗേൾഫ്രണ്ടിനെ കൊണ്ടുപോകാൻ പറ്റില്ല, അപ്പോ എനിക്കൊരു കൂട്ട്..."

മനസ്സിൽ വന്ന തെറി വായിലൂടെ പുറത്തെടുക്കാതെ ഞാനും പറഞ്ഞു - *എന്റെ പരിചയത്തിലെങ്ങും അത്തരത്തിലൊരാളില്ല, എങ്ങാനും കണ്ടുമുട്ടിയാ ഞാനിക്കാര്യം മനസ്സിൽ വച്ചോളാം*

 

 

അതെ ഇത്തരം ഊളത്തരം മനസ്സിൽ വക്കുകയല്ലാതെ മാമാപണിക്കിറങ്ങാൻ വയ്യല്ലോ! എന്തായാലും കണ്ടുമുട്ടിയ ഗേൾഫ്രണ്ടിനെ മനസ്സാ നമിച്ചു, കണ്ടിട്ടില്ലാത്ത ഭാര്യയോട് മനസ്സിൽ പറഞ്ഞു - നീ നിന്റെ പാട് നോക്കി ജീവിക്ക് പെണ്ണേ. സിംഹത്തോടും പറഞ്ഞു, അളിയാ നീ സിംഹമല്ലടാ പുലിയാ പുലി. കാലം അത് വീണ്ടും തെളിയിക്കുമ്പോൾ ഇതിവിടെ പറയണമെന്ന് തോന്നി.... അപ്പോ ശെരി

NB: അന്ന് ഓഡിഷനിൽ പാടിയ പാട്ട് ഇവിടെ പാടിയിടാമേ, ഗംഭീരം എന്നാണ് അന്ന് സിംഹപ്പുലി മൊഴിഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (11 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (15 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (20 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (25 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (5 hours ago)

Malayali Vartha Recommends