ദീര്‍ഘകാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും ഒരിക്കല്‍ വീട്ടിലെത്തി! കുട്ടിയുണ്ടായതിന് ശേഷം അവര്‍ ഞങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചു.... ഇനിയൊരു ബന്ധവും വേണ്ടെന്ന് പറഞ്ഞ് വാട്സാപ്പിലും ഫേസ്ബുക്കിലുമടക്കം ബ്ലോക്ക് ചെയ്തു! ആ പുണ്യ പ്രവൃത്തി ചെയ്തതിനാലാകാം മാരകരോഗം വന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചതെന്ന് സുധീര്‍ സുധി

മലയാള സീരിയൽ സിനിമാ ലോകത്ത് ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് സുധീര്‍ സുധി. വില്ലന്‍ വേഷങ്ങളിലൂടെയാണ് നടനെ കൂടുതലും അറിയാൻ തുടങ്ങിയത് വില്ലൻ കഥാപാത്രങ്ങളിലൂടെയാണ്. ആരാധകരെ ഏവരെയും ഞെട്ടിച്ച് കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഉള്ളത്.
ഇതിനിടയില്‍ തന്നെ ഒരു ചാനല്‍ പരിപാടിക്കിടെ തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് നടന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വേണ്ടി ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തതിനെപ്പറ്റിയാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ദീര്‍ഘകാലമായി തന്നെ കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും ഒരിക്കല്‍ വീട്ടിലെത്തി. കുട്ടികളുണ്ടാകാന്‍ സാദ്ധ്യതയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ആരും സമ്മതിക്കാത്ത ഇക്കാര്യം ചോദിക്കാനായിരുന്നു അവര്‍ വന്നത്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നല്‍കില്ല. എന്നാല്‍ ഞങ്ങള്‍ അതിന് തയ്യാറായി. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് ഞങ്ങള്‍ കണ്ടത് എന്നും അദ്ദേഹം പറയുകയുണ്ടായി.
പ്രിയ ദാനം ചെയ്ത അണ്ഡത്തില്‍ അവര്‍ക്കൊരു പെണ്‍കുട്ടി ഉണ്ടായി. എന്നാല്‍ പിന്നീട് വലിയൊരു ചതി സംഭവിച്ചു. കുട്ടിയുണ്ടായതിന് ശേഷം അവര്‍ ഞങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇനിയൊരു ബന്ധവും വേണ്ടെന്ന് പറഞ്ഞ് വാട്സാപ്പിലും ഫേസ്ബുക്കിലുമടക്കം ബ്ലോക്ക് ചെയ്തു. കുട്ടിയ്ക്ക് ഇപ്പോള്‍ പത്തുവയസുണ്ട്.
ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളു. നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരുടെ സ്വകാര്യത മാനിച്ച് കുട്ടിയെ കാണാന്‍ ശ്രമിക്കുകയോ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആ പുണ്യ പ്രവൃത്തി ചെയ്തതിനാലാകാം മാരകരോഗം വന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചതെന്ന് നടന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























