'I AM THE WINNER' എന്ന് പറയാൻ ആർക്കും അധികാരമില്ല!! മറ്റുള്ളവർ പൂരം കാണാൻ വന്നതല്ല അടുത്ത ബിഗ് ബോസ്സിൽ അശ്വതിയും ?! എന്റെ പ്രിയപ്പെട്ട ഇഷ്ട മത്സരാർത്ഥി ഇപ്പോഴും ഹൗസിൽ, ബിഗ് ബോസ് കാണാനും വിമർശിക്കാനും തുടങ്ങിയതിലെ ആ കാരണം മലയാളിവാർത്തയോട് വെളിപ്പെടുത്തി അശ്വതി!! നീ ഇതൊക്കെ പറയാൻ ആരെന്ന ചോദ്യത്തിന് മറുപടിയുമായി അശ്വതി തോമസ്..

ബിഗ് ബോസ് മലയാളം സീസൺ 4 തുടങ്ങിയ ദിവസമുതലേ അതിലെ ഓരോ മത്സരാർത്ഥികളെയും വിമർശിച്ചും അവരുടെ നല്ല സ്വഭാവങ്ങളെ എടുത്ത് പറഞ്ഞും അശ്വതി തോമസിന്റെ പോസ്റ്റ് ചർച്ചയവാറുണ്ടായിരുന്നു.എന്നാൽ ഇപ്പോളിതാ തൻെറ ഇഷ്ടമത്സരാർത്ഥിയെ കുറിച്ചും ബിഗ്‌ബോസിനെ കുറിച്ചും മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് അശ്വതി.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അശ്വതി. അല്‍ഫോണ്‍സാമ്മയായും വില്ലത്തിയായും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അശ്വതി, വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ സിനിമാ സീരിയൽ സംഭവങ്ങളിലെ കാര്യങ്ങളും വിശേഷങ്ങളും പങ്കുവച്ചു അശ്വതി എത്താറുണ്ട്.തുറന്നെഴുതുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും അശ്വതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
തുടരെ തുടരെ പരിഹസിച്ച് കമന്റുകളും മെസേജുകളും അയക്കുന്നവര്‍ക്ക് അശ്വതി നല്‍കിയ മറുപടിയും വൈറലാവാറുണ്ട് .റോബിൻ പുറത്തായപ്പോഴും ജാസ്മിൻ പുറത്തായപ്പോഴും അശ്വതിയുടെ പോസ്റ്റ് വൈറലായിരുന്നു രണ്ട് ദിവസം, രണ്ടു പേരുടെ പടിയിറക്കം,
ഒന്ന് കണ്ടത് കണ്ണ് തള്ളി ഇതെന്തൊക്കെയാണ് ഈ കുട്ടീ കാണിച്ചു കൂട്ടുന്നത് എന്ന് ആലോചിച്ചു കൊണ്ട്
മറ്റൊന്ന് കണ്ടത് അൽപ്പം കണ്ണ് നിറഞ്ഞും.
ഞാൻ നിങ്ങളുടെ ഒരു ഫാൻ അല്ല,പക്ഷെ നിങ്ങൾ നല്ലൊരു പ്ലയെർ ആണെന്നുള്ള ഇഷ്ട്ടം ഉണ്ട് അത് ജാസ്മിനോടും ഉണ്ട്. നിങ്ങൾ നല്ല ഒരു പ്ലയെർ ആണെങ്കിലും നിങ്ങളുടെ അഗ്ഗ്രെസ്സീവ്നെസ്സ് എനിക്കിഷ്ടമല്ലായിരുന്നു.നിങ്ങൾ പറയാറുള്ള "This is Robin Radhakrishnan, I am the winner" എന്നൊക്കെ അലറി വിളിക്കുമ്പോൾ എന്തൊരു ഓവർ കോൺഫിഡൻസ് ആണ് കാണിക്കുന്നത് ബാക്കി പ്ലയെർസ് അവിടെ പൂരം കാണാൻ വന്നതാണോ എന്നൊക്കെ കരുതുകയും പറയുകയും ചെയ്യുമായിരുന്നു.
പക്ഷെ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ ഞാനിഷ്ട്ടപെടുന്ന പ്ലയെർ അതിനുള്ളിൽ ഇപ്പോളും ഉണ്ടെങ്കിലും അതിനൊപ്പം നിങ്ങളും ഫൈനൽ വരെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു. മാന്യമായ പടിയിറക്കം
https://www.facebook.com/Malayalivartha