Widgets Magazine
13
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുറന്ന് പറഞ്ഞ് കോഴിക്കോട് റൂറൽ എസ്പി... ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി


ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


സങ്കടക്കാഴ്ചയായി... കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം... അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി, റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങവേ അപകടം....


ഷാഫി പറമ്പിലിനെ തല്ലിയ പോലീസുകാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വരും; പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നൽകാനൊരുങ്ങി എംപി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം...


മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി. സമൻസ്; ക്ലിഫ് ഹൗസ് സ്വീകരിക്കാതെ മടക്കി; സ്വപ്ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

പ്രിയ സുഹൃത്ത് വിളിച്ചപ്പോൾ ഓടിയെത്തി; ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‍നേശ് ശിവന്റെയും വിവാഹ ചടങ്ങിൽ ദിലീപും! ദിലീപ് വീണ്ടും ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ചൂട് പിടിക്കുന്നതിടെ...

09 JUNE 2022 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി ഒരു വടക്കൻ തേരോട്ടം: വീഡിയോ സോംഗ് എത്തി...

ആശകൾ ആയിരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി; ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം

നേരായ് വീരായ് വീരം പോര്; ഫോക് , റോക്ക് ജോണറിൽ ധീരം പ്രൊമോസോംഗ് എത്തി; പ്രേക്ഷക മനസുകൾ കീഴടക്കി ഗാനം

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‍നേശ് ശിവന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്.

താരങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നും നടൻ ദിലീപ് എത്തിയിരിക്കുകയാണ്. മലയാളത്തിൽ നയൻതാരയുടെ അടുത്തസുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പർഹിറ്റ് ചിത്രമായ ബോഡി ഗാർഡിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥിവേഷത്തിലും നയൻതാര എത്തുകയുണ്ടായി. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ചൂട് പിടിക്കുന്നതിടെയാണ് ദിലീപ് വീണ്ടും ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.

താരങ്ങളുടെ വിവാഹത്തിന് അതിഥിയായി എത്തിയത് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും വേഷമിടുന്നുണ്ട്. ബോളിവുഡ് താരം കത്രീന കൈഫിനും വിവാഹത്തിന് ക്ഷണമുണ്ട്.

ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ തരംഗമായിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിച്ചുണ്ട്..

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു . അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ടനാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്...  (11 minutes ago)

സഖാക്കൾക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പൺ സർജറി വടിവാളുകൊണ്ടുള്ള സർജറിയാണ്; ഷേവ് ചെയ്യാതെ അങ്ങനെയൊരു സർജറി ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി അനുഭാവികളായ ഏതെങ്കിലും മെഡിക്കൽ ഡോക്ടറെക്കൊണ്ട് പ്ര  (34 minutes ago)

തുറന്ന് പറഞ്ഞ് കോഴിക്കോട് റൂറൽ എസ്പി... ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി  (36 minutes ago)

23ന് ഉച്ചയ്ക്ക് 12.50ന് ശിവഗിരി മഠത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു  (49 minutes ago)

ശനിയാഴ്ച   പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട്  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ...  (1 hour ago)

സങ്കടക്കാഴ്ചയായി... വീടിന് സമീപം എത്തിയ കാട്ടാന ജനൽ തകർക്കാനായി ശ്രമിച്ചതോടെ രക്ഷപ്പെടാൻ ശ്രമിക്കവേ....  (1 hour ago)

വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു...  (1 hour ago)

വാഹനാപകടത്തില്‍ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

941 പഞ്ചായത്തുകളിലേക്ക്‌ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്  (2 hours ago)

സങ്കടം അടക്കാനാവാതെ വീട്ടുകാർ.... ജ്യേഷ്ഠനു പിന്നാലെ അനുജനും  (2 hours ago)

ജീവനക്കാരൻ അടിയേറ്റ് മരിച്ചു...    (3 hours ago)

62കാരന് അമീബിക് മസ്തിഷ്‌കജ്വരം.... കൊടുമ്പ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്  (3 hours ago)

യുവതി ചാടിയത് 80 അടി താഴ്ചയുള്ള കിണറ്റിലേക്ക്... രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends