അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന്, 28-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയില്‍, വിജയ് ബാബുവിനെതിരായ കേസും വിവാദങ്ങളും.. ആഭ്യന്തര പരാതി പരിഹാര സമിതി അംഗങ്ങളുടെ രാജിയും യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും
മലയാള താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് കൊച്ചിയിൽ തുടക്കം. അമ്മയുടെ 28-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് നടക്കുക. പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. അമ്മ എക്സിക്യൂട്ടീവ് അംഗമായിരുന്ന വിജയ് ബാബുവിനെതിരെ വന്ന കേസും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ഇന്നത്തെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക.
വിജയ് ബാബു വിഷയത്തില്‍ അമ്മ കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതി അംഗങ്ങളുടെ രാജിയും യോഗത്തില്‍ ചര്‍ച്ച വിഷയമാവും. പുതുമുഖ നടിയുടെ പരാതിയില്‍ കേസെടുത്തതിനെത്തുടര്‍ന്ന് വിജയ് ബാബുവിനെതിരെ ശക്തമായ നടപടി വേണമെന്ന് അമ്മയില്‍ ഒരു വിഭാഗം ആവശ്യമുയര്‍ത്തിയിരുന്നു.
എന്നാല്‍ താന്‍ സ്വയം മാറി നില്‍ക്കുകയാണെന്ന് ചുണ്ടിക്കാട്ടി വിജയ് ബാബു നല്കിയ കത്ത് അമ്മ എക്സിക്യൂട്ടീവ് അംഗീകരിക്കുകയായിരുന്നു. അമ്മയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് അഭ്യന്തര പരാതി പരിഹാരസമിതി അധ്യക്ഷ സ്ഥാനം ശ്വേത മേനോന് അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു.
കൂടാതെ യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടന് ഷമ്മി തിലകനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും ചര്‍ച്ച ചെയ്യും. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികൾക്കും യോഗം രൂപം നൽകും. രാവിലെ 10.30 നാണ് യോഗം. വൈകുന്നേരം 4 മണിക്ക് അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും.
https://www.facebook.com/Malayalivartha