Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേയ്ക്ക് ആർത്തവത്തെ പറ്റി പറഞ്ഞതോ LGBTQ കമ്മ്യൂണിറ്റി യെ പറ്റി പറഞ്ഞതോ കണ്ടില്ല... ;റേറ്റിങ് കൂട്ടാനോ ഗിമ്മിക് കാണിക്കാനോ ഉള്ള കാര്യങ്ങൾ അല്ല ഇതൊന്നും ; ബിഗ് ബോസ് ഷോയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ആ വൈറൽ കുറിപ്പ്!

04 JULY 2022 11:49 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ശുഭകരമായ അന്ത്യം കുറിച്ചുകൊണ്ട് ടൈറ്റില്‍ വിന്നറായി ദില്‍ഷ പ്രസന്നനെ പ്രഖ്യാപിച്ചു കഴിഞ്ഞു. തൊട്ടടുത്ത സ്ഥാനങ്ങളില്‍ ബ്ലെസ്‌ലിയും റിയാസ് സലീമും എത്തിയപ്പോള്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ ലക്ഷ്മിപ്രിയയും ധന്യ മേരി വര്‍ഗ്ഗീസും സ്വന്തമാക്കി. സൂരജിനായിരുന്നു ആറാം സ്ഥാനം.

 

ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല ഈ വിജയങ്ങള്‍. ഫൈനല്‍ സിക്‌സിലെത്തിയ മത്സരാര്‍ത്ഥികളില്‍ നിന്ന് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചവര്‍ തന്നെയാണ് അവിടെയെത്തിയത്. അക്കൂട്ടത്തില്‍ റിയാസിന്റെ പേര് ഏറെ ശ്രദ്ധയര്‍ഹിക്കുന്നു.

 

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി 42-ാം ദിവസം ബിഗ് ബോസിലേക്ക് കയറി വന്ന റിയാസ് സലിമിന്റെ ബിഗ് ബോസ് യാത്ര അവിസ്മരണീയമായ ഒന്നാണ്. തന്റെ ഐഡന്റിറ്റി എന്തെന്ന് വെളിപ്പെടുത്തി ഹൗസിലേക്ക് വന്ന റിയാസിന് പലതരം അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. പക്ഷെ, ദി റിയല്‍ ഗെയിമര്‍ എന്ന് ഹൗസിനുള്ളിലുള്ളവര്‍ പോലും പരാമര്‍ശിച്ച പേരായിരുന്നു റിയാസിന്റേത്.

അതേസമയം, റിയാസ് പറഞ്ഞ വാക്കുകളും നിലപാടുകളും രാഷ്ട്രീയവുമാണ് യൂത്ത് പ്രേക്ഷകരും ബിഗ് ബോസ് ഷോ ഇതുവരെ കാണാത്തവും ഏറ്റെടുക്കാൻ കാരണം. എന്നാൽ ഇതെല്ലാം ഹോട്സ്റ്റാർ ലൈവ് കണ്ടവർക്ക് മാത്രമേ കാണാനും അറിയാനും സാധിച്ചിരുന്നുള്ളു എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.

 

വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേയ്ക്ക് എത്തേണ്ട ഇത്തരം ആശയങ്ങൾ എത്തിയിട്ടില്ല എങ്കിൽ ബിഗ് ബോസ് ഷോയിലേക്ക് ന്യൂ നോർമൽ എന്നും പറഞ്ഞ് ഷോ കൊണ്ടുവന്നത് വെറും റേറ്റിങ് മോഹിച്ചാണ് എന്നുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് ബിഗ് ബോസ് ഷോയുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

 

 

 

പൂർണ്ണമായി വായിക്കാം..."കുറച്ചു നാൾ മുൻപേ പറയണം എന്ന് കരുതിയതാണ് , പക്ഷേ ഇന്നാണ് അത് പറയേണ്ട ഏറ്റവും ശരിയായ ദിവസം.പറയാനുള്ളത് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിനിക്കുറിച്ചാണ് , പറയുന്നത് ഏഷ്യാനെറ്റ് നോടും. ഷോ യുടെ അധികൃതരും ഹോസ്റ്റും പറയുന്നത് പോലെ ഒരു ന്യൂ നോർമൽ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അത്തരം കണ്ടന്റുകൾ ധൈര്യപൂർവം ടെലികാസ്റ്റ് ചെയ്യാനുള്ള മിനിമം മര്യാദ എങ്കിലും കാണിക്കണം.

 

അത് വെറുതെ ലൈവിൽ മാത്രം കാണിച്ചാൽ പോര. കാരണം മലയാളി പ്രേക്ഷകർ കൂടുതലും ടെലിവിഷനിൽ തന്നെയാണ് ഈ ഷോ കാണുന്നത്. സാമൂഹിക മാറ്റമാണ് നിങ്ങൾ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് എങ്കിൽ വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേക്കാണ് അത്തരം കണ്ടന്റുകൾ എത്തേണ്ടതും.

ഇവിടെയാണ് എനിക്ക് ഈ ഷോയുടെ ഉദ്ദേശശുദ്ധിയോട് എതിരഭിപ്രായം ഉള്ളത്. അതിന്റെ കാരണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഏറ്റവും മോശമായി തോന്നിയ മൂന്ന് കാര്യങ്ങൾ ഇവിടെ പറയാം.

LGBTQ കമ്മ്യൂണിറ്റി യെ പറ്റി ഇൻഫോർമേറ്റീവ് ആയി ബ്ലെസ്സ് ലീയോട് റിയാസ് കോൾ സെന്റർ ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ ഒരു വരി പോലും ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.

 

 

 

 


ആർത്തവത്തെ പറ്റി ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ റിയാസ് പറഞ്ഞ ഒരു സീൻ പോലും നിങ്ങൾ ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.


LGBTQ കമ്മ്യൂണിറ്റിയെ കളിയാക്കുന്ന തരത്തിലുള്ള ആക്ഷൻസ് കാണിച്ച ലക്ഷ്മിപ്രിയ പോലുള്ള കണ്ടെസ്റ്റന്റിനോട് ഒരു വാക്ക് പോലും ശാസനത്തിന്റെ ഭാഷയിൽ ഷോയുടെ ഹോസ്റ്റ് ചോദിച്ചില്ല.

ഇതാണോ നിങ്ങൾ ന്യൂ നോർമൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഇതാണോ നിങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സാമൂഹിക പരിവർത്തനം ??ഇത് ഒരിക്കലും ഒരു ന്യൂ നോർമൽ ഷോ അല്ല, നിങ്ങൾക്ക് റേറ്റിങ് കൂട്ടാനോ ഗിമ്മിക് കാണിക്കാനോ ഉള്ള കാര്യങ്ങൾ അല്ല ഇതൊന്നും.

 

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഏഷ്യാനെറ്റും നിങ്ങളുടെ ഈ ഷോ യുടെ ക്രൂവും ആദ്യം നോർമലായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അടുത്ത വർഷമെങ്കിലും ഒരു ട്രൂ വിന്നറിനെ ഉണ്ടാക്കുന്നതിന് ഉപകരിക്കും." എന്നവസാനിക്കുന്നു കുറിപ്പ്; കടപ്പാട് ; ജോണ് സാമുവൽ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends