Widgets Magazine
13
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിലിനെ തല്ലിയ പോലീസുകാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വരും; പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നൽകാനൊരുങ്ങി എംപി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം...


മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി. സമൻസ്; ക്ലിഫ് ഹൗസ് സ്വീകരിക്കാതെ മടക്കി; സ്വപ്ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...

തലച്ചോറിനെ സ്പർശിച്ച തൂവൽസ്പർശം, ഇത് മലയാള സീരിയലിൽ ചരിത്രം സൃഷ്ടിക്കും ;ഒരു വർഷം ഒട്ടും ബോറില്ലാതെ വിജയകരമായി മുന്നേറി; ഇന്നും തീരാത്ത ആകാംക്ഷ നിറച്ച് ഒട്ടും വലിച്ചുനീട്ടാതെ പുരോഗമനകഥയുമായി; തൂവൽസ്പർശം പരമ്പരയ്ക്ക് ഇന്ന് ഒന്നാം വാർഷികം!

12 JULY 2022 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി ഒരു വടക്കൻ തേരോട്ടം: വീഡിയോ സോംഗ് എത്തി...

ആശകൾ ആയിരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി; ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം

നേരായ് വീരായ് വീരം പോര്; ഫോക് , റോക്ക് ജോണറിൽ ധീരം പ്രൊമോസോംഗ് എത്തി; പ്രേക്ഷക മനസുകൾ കീഴടക്കി ഗാനം

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

2021 ജൂലൈ 12 അന്നും തുമ്പിയ്ക്ക് ഓട്ടമായിരുന്നു.. അന്ന് ആ ഓട്ടമെന്തിന് എന്നറിയാതെ നമ്മളെല്ലാവരും നോക്കിയിരുന്നു. അങ്ങനെ നോക്കി ഇരിക്കെ അവൾ ഓടിക്കയറിയത് നമ്മുടെ ഒക്കെ ഹൃദയത്തിലേക്കാണ്ൽ.., ഇന്നും തുമ്പി ഓട്ടത്തിലാണ്.. ഇന്നും എന്തിനാണ് ഓടുന്നതെന്ന് നമുക്കറിയില്ല.. നമുക്കൊപ്പം ശ്രേയ ചേച്ചിയും ഓടുകയാണ്...

 

തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

 

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേ സമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. ശ്രേയ തനിക്കെതിരെ പത്മവ്യൂഹം തീര്‍ക്കുന്നുവെന്നറിഞ്ഞ മാളുവും ടെന്‍ഷനിലാണ്. അതുകൊണ്ടുതന്നെ പേടിയോടെയാണ് ഓരോ കളവും മാളു ചെയ്യുന്നത്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയുടെ കൂട്ടത്തിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു.

 

എന്നാൽ ഒരു സംശയവും കൂടാതെ മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഒരു കഥയ്ക്ക് കൂടിപ്പോയാൽ മൂന്ന് ആഴ്ച കാലാവധി , അതുകഴിഞ്ഞാൽ പെട്ടന്ന് അടുത്ത ത്രില്ലിംഗ് കഥ എത്തും. അങ്ങനെ കഥകൾ അനവധിയാണ്.

 

 

 

അമ്മയെ തേടി നടക്കുന്ന മകളും മകളെ തേടി നടക്കുന്ന അമ്മയും മാറി.. അനിയത്തിയെ തേടി നടക്കുന്ന ചേച്ചിയെ കുറിച്ചാകുമോ കഥ എന്നാണ് എല്ലാവരും സംശയിച്ചത്. എന്നാൽ ആ സംശയത്തിനു അല്പം പോലും ആയുസ് ഉണ്ടായിരുന്നില്ല. വളരെ പെട്ടന്ന് തുമ്പിയെ ശ്രേയ തിരിച്ചറിയുകയും കൂടെ കൂട്ടുകയും അവളുടെ കുറുമ്പുകൾക്ക് ഒപ്പം പോവുകയും ചെയുന്നുണ്ട്.

 

സാധാരണ സീരിയൽ കഥകളിൽ... വില്ലത്തിയായി നിരവധിപേർ വരും. എന്നാൽ അവരുടെ വില്ലത്തരണ വീട്ടിൽ ജോലിചെയ്യാൻ ഇഷ്ടപ്പെടാത്തതോ.. അമ്മായിയമ്മ പോരോ മറ്റുമായിരിക്കും. സ്ത്രീകൾ എല്ലാം അസൂയ പറഞ്ഞ് അടിയുണ്ടാക്കാനും വഴക്കിടാനും ആണ് എന്ന സമൂഹത്തിന്റെ തോന്നലാകാം സീരിയൽ കഥയിലും പ്രതിഫലിക്കുന്നത്.

 

എന്നാൽ അവിടേയും തൂവൽസ്പർശം പൊളിച്ചെഴുത്ത് നടത്തി. ഇവിടെ കൊള്ളയടിക്കുന്ന നായികാ... പോലീസിനെ വിറപ്പിക്കുന്ന വി വി ഐ പ്പികളെ ഭയപ്പെടുത്തുന്ന നായികാ.. അങ്ങനെ ഒരു നായികയെ സങ്കൽപ്പിക്കാൻ സാധിക്കാത്തവർ ഇന്ന് തുമ്പിയെ കണ്ട് കയ്യടിക്കുകയാണ്.

 

 

 

അതേസമയം റ്റി ആർ പി റേറ്റിങ്ങിൽ പതിവ് ക്ളീഷേകളെ മലർത്തിയടിച്ചു മുന്നേറാൻ തൂവൽസ്പര്ശത്തിന് സാധിച്ചില്ല. റേറ്റിങ്ങിൽ താഴേക്ക് പോയതിൽ കൂടുതൽ അതിശയം തോന്നുന്നില്ല. കാരണം മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുക എന്നത് അല്പം കഠിനമാണ്... അതിനു സാധിച്ചാൽ നിങ്ങൾക്ക് മുന്നോട്ട് പോകാം . അല്ലാത്ത പക്ഷം നിങ്ങൾക്ക് അഴുക്കു വെള്ളം പോലെ കെട്ടിക്കിടക്കാം...

 

ഒഴുകുന്ന വെള്ളമാണോ കെട്ടിക്കിടക്കുന്ന വെള്ളമാണോ നല്ലതെന്ന് ഓർത്തുനോക്ക്.. അപ്പോൾ നമ്മുടെ തൂവൽസ്പർശം ഇനി ടൈം ചേഞ്ച് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല.. വെറുതെ അങ്ങനെ ഒരു പ്രതീക്ഷ ഞാൻ തരുന്നുമില്ല. ഷിനു പറഞ്ഞപോലെ ചരിത്രത്തെ തിരുത്തി തൂവൽസ്പർശത്തിന്റെ സമയം ഒരുനാൾ അറിയപ്പെടും.

ഏതായാലും മലയാള സീരിയലുകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ... മാറ്റത്തിന്റെ തുടക്കം എന്ന നിലയിൽ തൂവൽസ്പർശത്തിനു ഒരു വലിയ പ്രാധാന്യമുണ്ട്. ഇപ്പോഴുള്ള കഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ... അത് നമ്മൾ ഇങ്ങനെ ശ്വാസം അടക്കിപ്പിച്ചിച്ചു കാണുകയാണ്.. പക്ഷെ ഇനി നമുക്ക് റിലാക്സ് ആയി കാണാം.. തുമ്പി വീണ്ടും ട്രാക്കിൽ എത്തി... അപ്പോൾ ഒരു വർഷം പൂർത്തിയാക്കുന്ന തൂവൽസ്പർശം ടീമിന് എല്ലാവിധ ആശംസകളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ ശുചിമുറിയില്‍ അതിക്രമിച്ച് കയറി 7 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി  (4 hours ago)

മകന്റെ തലയ്ക്ക് കമ്പിപ്പാര കൊണ്ടു അടിച്ച പിതാവ് അറസ്റ്റില്‍  (4 hours ago)

എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 3 പ്രതികള്‍ അറസ്റ്റില്‍  (4 hours ago)

ദീപാവലിക്ക് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ  (4 hours ago)

കൊല്ലത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോതമംഗലത്തെ യുവതിയുടെ മരണത്തില്‍ ബിജെപി വാദം പൊളിച്ച് പൊലീസിന്റെ കുറ്റപത്രം  (5 hours ago)

ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള പുതിയ തൊഴിലവസരമാണിത്: ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആര്‍ടിസിക്ക് നേടി കൊടുക്കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മിഷനായി ലഭിക്കും  (5 hours ago)

കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ ജീവനക്കാരനെ യുവാവ് കൊലപ്പെടുത്തി; കള്ളുഷാപ്പില്‍ വച്ച് വിദേശമദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള പക  (8 hours ago)

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം  (8 hours ago)

ഡ്രില്ലിംഗ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസുകാരന് ദാരുണാന്ത്യം  (9 hours ago)

ബസിനു കുറുകേ ഒരു കാര്‍ വന്നപ്പോള്‍ ഹോണ്‍ അടിച്ചു; ഹോണ്‍ ജാം ആയി;അമിത വേഗത്തില്‍ എത്തി ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍  (10 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു തനതായ കേരളാ മോഡൽ സൃഷ്ടിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞു; പൊതുമേഖലാ സ്ഥാപനത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ  (10 hours ago)

ശസ്ത്രക്രിയക്കിടെ മരുന്ന് മാറി നൽകി; ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം  (10 hours ago)

ഈജിപ്ത് ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ഡോണള്‍ഡ് ട്രംപ്  (10 hours ago)

കാന്തള്ളൂരില്‍ 77 കാരിയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends