Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

'ആ രംഗം സിനിമയില്‍നിന്ന് നീക്കം ചെയ്താല്‍ മാത്രമേ ഈ മാപ്പുപറച്ചിലിന് അര്‍ത്ഥമുണ്ടാകൂ എന്ന് കുറേപ്പേര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ വിവാദ ഡയലോഗിനെ ന്യായീകരിക്കുകയും ചെയ്തു. സിനിമകളില്‍ ”നന്മമരങ്ങളെ” മാത്രം ചിത്രീകരിച്ചാല്‍ മതിയോ എന്ന് പരിഹസിച്ചവരും കുറവായിരുന്നില്ല...' സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടി പൃഥ്വിരാജിനെക്കുറിച്ച് സന്ദീപ് ദാസ് പങ്കുവച്ച കുറിപ്പ്

12 JULY 2022 04:13 PM IST
മലയാളി വാര്‍ത്ത

കടുവ സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമർശം വന്നതിന് പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. പരാമർശം വന്നതിൽ ഖേദം രേഖപ്പെടുത്തി പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ പൃഥ്വിരാജിനെക്കുറിച്ച് സന്ദീപ് ദാസ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കടുവ’ എന്ന സിനിമയിലെ വിവാദ ഡയലോഗിനെ നിര്‍ദ്ദയം വിമര്‍ശിച്ചുകൊണ്ടുള്ള ഒരുപാട് ലേഖനങ്ങള്‍ വായിച്ചിരുന്നു. അവ നൂറുശതമാനം ശരിയുമായിരുന്നു. എന്നാല്‍ തെറ്റ് തിരുത്തിയ പൃഥ്വിരാജിനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ടുള്ള എഴുത്തുകള്‍ അധികമൊന്നും കണ്ടില്ല. പൃഥ്വി ഒരുപാട് പ്രശംസ അര്‍ഹിക്കുന്നു എന്നാണ് എന്റെ അഭിപ്രായം. സിനിമയിലെ സംഭാഷണത്തില്‍ ശരികേടുണ്ട് എന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും സംവിധായകന്‍ ഷാജി കൈലാസും ക്ഷമാപണം നടത്തിയിരുന്നു. അപ്പോഴും പ്രശ്‌നം അവസാനിച്ചിരുന്നില്ല. ആ രംഗം സിനിമയില്‍നിന്ന് നീക്കം ചെയ്താല്‍ മാത്രമേ ഈ മാപ്പുപറച്ചിലിന് അര്‍ത്ഥമുണ്ടാകൂ എന്ന് കുറേപ്പേര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ വിവാദ ഡയലോഗിനെ ന്യായീകരിക്കുകയും ചെയ്തു. സിനിമകളില്‍ ”നന്മമരങ്ങളെ” മാത്രം ചിത്രീകരിച്ചാല്‍ മതിയോ എന്ന് പരിഹസിച്ചവരും കുറവായിരുന്നില്ല.

ജൂലായ് 11-ന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പൃഥ്വി എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കി. ആ സീന്‍ ഇനി പ്രേക്ഷകര്‍ കാണില്ല എന്ന് തറപ്പിച്ചുപറഞ്ഞു.
പൃഥ്വിയുടെ പ്രസ്താവന ഇതായിരുന്നു-


”ആ ഡയലോഗ് പറയുന്നത് കടുവയിലെ നായകനാണ്. അത് സിനിമയുടെ കാഴ്ച്ചപ്പാടാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചാല്‍,അവരെ കുറ്റപ്പെടുത്താനാവില്ല. ആ സീന്‍ മാറ്റാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്…!”
പൃഥ്വിയുടെ വാക്കുകളുടെ വ്യക്തതയും തെളിമയും എത്രമാത്രമാണെന്ന് ശ്രദ്ധിക്കൂ!

ഇനി നമുക്ക് ഒന്ന് പിന്തിരിഞ്ഞുനോക്കാം. ഒരു മലയാളസിനിമയ്‌ക്കെതിരെ ഇത്തരം പരാതികള്‍ വരുന്നത് ഇതാദ്യമായിട്ടാണോ? ഒരിക്കലുമല്ല. സിനിമയിലെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമെല്ലാം നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്.



പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആയ ഒരു സംഭാഷണത്തിന്റെ പേരില്‍ എത്ര അഭിനേതാക്കളും സംവിധായകരും മാപ്പ് പറഞ്ഞിട്ടുണ്ട്? ഒട്ടുമിക്ക സിനിമാക്കാരും വിമര്‍ശനങ്ങങ്ങളോട് അസഹിഷ്ണുതയാണ് പ്രകടിപ്പിക്കാറുള്ളത്. തെറ്റ് ചൂണ്ടിക്കാട്ടുന്ന പ്രേക്ഷകരുടെ ബുദ്ധിയെപ്പോലും അവര്‍ ചോദ്യം ചെയ്യാറുണ്ട്!
ചലച്ചിത്ര പ്രവര്‍ത്തകരുടെ കാര്യം വിടാം. തെറ്റ് സമ്മതിക്കുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. സ്വന്തം ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് നമുക്കിഷ്ടം.
അവിടെയാണ് പൃഥ്വി വേറിട്ടുനിന്നത്. സോറി എന്ന വാക്ക് അയാള്‍ ഉപാധികളില്ലാതെ ഉച്ചരിച്ചു. പിഴവുകള്‍ മനുഷ്യസഹജമാണ്. അവ തിരുത്തുന്നതാണ് മഹത്തരമായ കാര്യം.
ഒരു നല്ല സിനിമാ സംസ്‌കാരത്തിനുകൂടിയാണ് പൃഥ്വി തുടക്കംകുറിച്ചിട്ടുള്ളത്. എഴുതാനിരിക്കുന്ന തിരക്കഥാകൃത്തുക്കള്‍ ഇനി കൂടുതല്‍ ജാഗ്രത കാണിക്കും. പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ മറ്റ് ചലച്ചിത്രപ്രവര്‍ത്തകരും തയ്യാറാകും. അങ്ങനെ മലയാളസിനിമ സ്ഫടികംപോലെ തിളങ്ങും!



ന്യായമായ ഒരു ആവശ്യത്തിനുവേണ്ടിയാണ് സോഷ്യല്‍ മീഡിയ പൃഥ്വിരാജിനെ കുരിശില്‍ തറച്ചത്. ഇപ്പോള്‍ ഒരു പൂച്ചെണ്ട് പൃഥ്വി അര്‍ഹിക്കുന്നുണ്ട്. അത് നല്‍കാനുള്ള കടമ നമുക്കുണ്ട്….!
Written by-Sandeep Das

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends