ബിഗ്ബോസ് ഹൗസിലെ എന്റെ ഏറ്റവും ഇഷ്ടമില്ലാത്ത മത്സരാർഥി ലക്ഷ്മിപ്രിയ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം; എങ്കിലും, ഇപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞ ഇക്കാര്യം നൂറ് ശതമാനം സത്യമാണ്; നിരവധി ആളുകൾ ഈ സംഭവത്തിന് സാക്ഷികളാണ്; ബ്ലെസ്സിലിക്കെതിരെ നിമിഷ

പൂച്ച സന്യാസി ആരായിരുന്നുവെന്നും, പൂച്ച സന്യാസി എന്ത് ചെയ്തുവെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമറിയാം. പോരാത്തതിന് ഫിനാലെയ്ക്ക് ശേഷം, മദ്യത്തിനെതിരെ മയക്കുമരുന്നിനെതിരെ പുകവലിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമെന്ന് പറഞ്ഞ വ്യക്തി, ഫിനാലെ കഴിഞ്ഞ ശേഷം എന്താണ് അവിടെ കാണിച്ചു കൂട്ടിയതെന്നതിന്റെ വീഡിയോ തെളിവ് എൻ്റെ കൈയ്യിൽ ഉണ്ടെന്ന് ബ്ലെസ്സിലിക്കെതിരെ ലക്ഷ്മിപ്രിയ ഇന്നലെ ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞിരുന്നു.
ലക്ഷ്മി പ്രിയയെ പിന്തുണച്ച് നിമിഷ രംഗത്ത് വന്നിരിക്കുകയാണ് . നിമിഷയുടെ വാക്കുകൾ ഇങ്ങനെ; ബിഗ് ബോസ് ഹൗസിലെ എന്റെ ഏറ്റവും ഇഷ്ടമില്ലാത്ത മത്സരാർഥി ലക്ഷ്മിപ്രിയ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എങ്കിലും, ഇപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞ ഇക്കാര്യം നൂറ് ശതമാനം സത്യമാണ്. നിരവധി ആളുകൾ ഈ സംഭവത്തിന് സാക്ഷികളായി എന്നാണ് നിമിഷ പറയുന്നത്.
ഞാൻ ഇതിനൊക്കെ എതിരാണ്, ഞാൻ സമൂഹത്തിന് മാതൃക കൊടുക്കാനിരിക്കുന്ന ആളാണ്, ഞാൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞിരുന്നിട്ട് ബിഗ് ബോസ് ഫിനാലെ കഴിഞ്ഞിട്ട് കർട്ടൻ അങ്ങോട്ട് വീണയുടനേ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ എന്തൊക്കെയാണെന്നതിന്റെ തെളിവ് എന്റെ കൈയ്യിൽ ഉണ്ട് എന്നായിരുന്നു ബ്ലെസ്ലിലിക്കെതിരെ ലക്ഷ്മിപ്രിയ പറഞ്ഞത്.
https://www.facebook.com/Malayalivartha