Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

‘മകളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛനു വേണ്ടി', അച്ഛന്റെ കൈകളിൽ പുഞ്ചിരിച്ചുകൊണ്ട് നെഞ്ചോട് ചേർന്നിരിരുന്ന് ലക്ഷ്മി, സുരേഷ് ഗോപിയുടെ പൊന്നോമന മകൾ ഇതാ...ഹൃദയം തൊടുന്ന പെയിന്റിംഗ്; വേദന കടിച്ചമർത്തി മലയാളികൾ

29 JULY 2022 08:56 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. പോലീസായും അധോലോക നായകനായുമെല്ലാം കയ്യടി നേടിയ താരം സാമൂഹിക പ്രവർത്തനങ്ങളും നന്മ പ്രവർത്തികളും ചെയ്യുന്നതിൽ മുൻ എം പി സുരേഷ് ഗോപി എപ്പോഴും മുന്നിലുണ്ടാകാറുണ്ട്. രാഷ്ട്ര സേവനത്തിനായി അദ്ദേഹം ഇറങ്ങിയപ്പോൾ അഭിനയ ജീവിതത്തിൽ ഉണ്ടായ ഇടവേള വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് അദ്ദേഹം നികത്തിയത്. അദ്ദേഹത്തിന്റെ മികച്ച തിരിച്ചുവരവിനെ ഇരുകൈയും നീട്ടിയാണ് മലയാള സിനിമാ ലോകം സ്വീകരിച്ചത്.

ബിഗ് സ്‌ക്രീനിലെ തീപ്പൊരി നായകന്‍ ഓഫ് സ്‌ക്രീനില്‍ വളരെ ശാന്തനും ലോലഹൃദയനുമായി മാറുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ജീവിതത്തില്‍ വലിയ ദുഖങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് സുരേഷ് ഗോപിയ്ക്ക്. അതിലൊന്നായിരുന്നു മകള്‍ ലക്ഷ്മിയുടെ മരണം. വാഹനാപകടത്തെ തുടര്‍ന്നാണ് ചെറു പ്രായത്തില്‍ സുരേഷ് ഗോപിയുടെ മകള്‍ മരിക്കുന്നത്.

ഹൃദയം തൊടുന്ന ഒരു പെയിന്റിംഗാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സുരേഷ് ഗോപിയ്‌ക്കു വേണ്ടി വിവേക്.ടി എന്ന കലാകാരൻ ചെയ്ത ഡിജിറ്റൽ പെയിന്റിംഗ് മലയാളികളുടെ ഹൃദയത്തെ സ്പർശിക്കുകയാണ്. ‘മകളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛനു വേണ്ടി’ എന്ന അടിക്കുറിപ്പോടു കൂടിയാണ് വിവേക് താൻ ചെയ്ത് പെയിന്റിംഗ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപി എന്ന അച്ഛന്റെ കൈകളിൽ മകൾ പുഞ്ചിരിച്ചുകൊണ്ട് പുഷ്പവുമായി നെഞ്ചോട് ചേർന്നിരിക്കുന്നതാണ് വിവേക് ചെയ്ത പെയിന്റിംഗ്.

സുരേഷ് ഗോപിയ്‌ക്ക് കുട്ടികൾ എന്നാൽ ജീവനാണ്. പെൺകുട്ടികളെ കാണുമ്പോൾ തന്നെ വിട്ടു പിരിഞ്ഞ മകളെയാണ് അദ്ദേഹത്തിന് ഓർമ്മ വരിക. ഇന്നും ആ മകളുടെ ഓർമ്മയിൽ കഴിയുന്ന സുരേഷ് ഗോപി എന്ന അച്ഛനുള്ള സ്നേഹം കൂടിയാണ് വിവേകിന്റെ പെയിന്റിംഗ്.

അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ ലക്ഷ്മി എന്ന മകളെ കുറിച്ചോർക്കുമ്പോഴും സംസാരിക്കുമ്പോഴും ഇപ്പോഴും സുരേഷ് ഗോപി എന്ന വാത്സല്യ നിധിയായ അച്ഛന്റെ കണ്ണുകൾ നിറയും. മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ലക്ഷ്മി ഒന്നര വയസ്സിൽ ഒരു കാറപടകത്തിൽ മരണപ്പെടുന്നത്. മകളെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് മലയാളികൾ കാണാറുണ്ട്.

പാപ്പാൻ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും മകളെയോർത്ത് അദ്ദേഹം കണ്ണീരണിയുന്നത് മലയാളികൾ കണ്ടതാണ്.
അഭിമുഖത്തിനിടെയായിരുന്നു താരത്തിന് നിയന്ത്രണം നഷ്ടമായത്. അവതാരകയുടെ പേരും ലക്ഷ്മി എന്നാണെന്ന് അറിഞ്ഞതോടെയായിരുന്നു താരത്തിന് നിയന്ത്രണം നഷ്ടമായത്. എന്റെ മകള്‍ ഇപ്പോഴുണ്ടെങ്കില്‍ 32 വയസാണ്. 30 വയസുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ അവരെ കെട്ടിപ്പിടിച്ച് ഞെക്കി അവളുടെ മണം വലിച്ചെടുക്കുന്നത് പോലെ ഉമ്മ വെക്കാനുളള കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് മരിച്ച് പട്ടടയില്‍ കൊണ്ടുവച്ച് കത്തിച്ചാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാകും. എന്റെ കരിയറില്‍ വലിയൊരു പങ്ക് ലക്ഷ്മിയ്ക്കുണ്ടെന്നാണ് താരം പറയുന്നത്. കണ്ണുകള്‍ നനഞ്ഞ് വാക്കുകള്‍ ഇടറിക്കൊണ്ടായിരുന്നു സുരേഷ് ഗോപി സംസാരിച്ചത്. നടി നൈല ഉഷയും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകള്‍ അവതാരകയേയും ഈറനണിയിച്ചിരുന്നു.

മകളുടെ ഓർമ്മയ്‌ക്കായാണ് ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് അദ്ദേഹം രൂപീകരിച്ചത്. മകളുടെ പേരിൽ ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ സുരേഷ് ഗോപിയ്‌ക്കായിട്ടുണ്ട്. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്തവർക്കും അശരണർക്കും സുരേഷ് ഗോപിയുടെ ദൈവീക കരങ്ങളും ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റും തുണയാകുന്നു. ആ മനുഷ്യന് മകൾ എന്നും നോവുന്ന ഓർമ്മയാണ്. സുരേഷ് ഗോപി എന്ന ‘സൂപ്പർ സ്റ്റാറും” സൂപ്പർ ഹ്യൂമനും’ മാത്രമല്ല, സുരേഷ് ഗോപി എന്ന ‘അച്ഛനും’ മലയാളികളുടെ ഹൃദയത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends