Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

തേപ്പോട് തേപ്പ്... അക്കൗണ്ട് കാലിയാകാറായി! ലക്ഷങ്ങൾ വിലയുള്ള കാർ സ്വന്തമാക്കിയ ദിൽഷയെ ട്രോളി റോബിൻ ആരാധകർ

29 JULY 2022 11:39 AM IST
മലയാളി വാര്‍ത്ത

മലയാളം ബിഗ്‌ബോസ് സീസൺ നാലിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ലേഡി വിന്നറാണ് ദിൽഷ പ്രസന്നൻ. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും ദിൽഷക്ക് ഒന്നാം സമ്മാനമായി ലഭിച്ചത് അമ്പത് ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും തലപൊക്കിയിരുന്നു. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയത് എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച അരങ്ങേറിയത്. ഇപ്പോഴിതാ ദിൽഷ പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ലക്ഷങ്ങൾ വിലയുള്ള ബ്ലാക്ക് എസ്. എൽ. സി. എ. എം. ജി ബെൻസ് കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഷോയിൽ നിന്ന് ലഭിച്ച അമ്പത് ലക്ഷം കൊണ്ട് താരം വാങ്ങിയ കാർ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയത് ഡോക്ടർ റോബിൻ ആർമിയാണ്. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയതെന്ന സൈബർ ആക്രമണങ്ങൾക്കിടെ റോബിനുമായുള്ള സൗഹൃദം തന്നെ വേണ്ടെന്ന് വെച്ചുകൊണ്ട് ദിൽഷ നടത്തിയ പ്രതികരണം ഏവരിലും ഒരു ഞെട്ടൽ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ അമ്പത് ലക്ഷത്തിന്റെ ഓഹരി വോട്ട് ചെയ്ത ഡോക്ടർ റോബിൻ ആർമിക്ക് നല്കാൻ തയ്യാറാണെന്ന് ദിൽഷ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് ഒരു ഒഴുക്കിന് പറഞ്ഞതാണെന്ന തരത്തിൽ ഒരു തിരുത്തലും ദിൽഷ നടത്തി.

ഇപ്പോൾ പുതിയ വാഹനം സ്വന്തമാക്കിയ ദിൽഷയുടെ പോസ്റ്റിന് താഴെയും റോബിൻ ആരാധകരുടെ കമ്മന്റുകളാണ് നിറയുന്നത്. അമ്പത് ലക്ഷം പലർക്കും നൽകും എന്നു പറഞ്ഞിരുന്നല്ലോ, എവിടെ അത് എന്നാണ് കമ്മന്റ്. മാത്രമല്ല, ദിൽഷയുടെ ഓരോ പോസ്റ്റിന് താഴെയും ഇപ്പോൾ സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥിരം കമ്മന്റാണ് തേപ്പുകാരി എന്നത്. കാർ കൂടി വാങ്ങിയതോടെ പലരും ഉറപ്പിച്ച് ആ പേര് വിളിക്കാനും തുടങ്ങിയിട്ടുണ്ട്.

മത്സരത്തിൽ വിജയിയായി വന്നതിന് പിന്നാലെ ദിൽഷ റോബിനെ ചെന്നുകണ്ട് ട്രോഫി ഒക്കെ കൊടുത്തത് വലിയ ചർച്ചയായിരുന്നുവെങ്കിലും പിന്നീട് രംഗം വഷളാവുകയായിരുന്നു. റോബിനുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തുകയും ദിൽഷ പോയാൽ തനിക്ക് കുഴപ്പമില്ലെന്ന് റോബിൻ പറയുകയും ഒക്കെ ചെയ്തു. ഇരുവരും തമ്മിലെ സൗഹൃദത്തിന് വിള്ളൽ വീണെങ്കിലും, ഇരുവരുടെയും ആരാധകർ തമ്മിലുള്ള കമന്റ് യുദ്ധം തുടർക്കഥ ആവുകയാണ്. ആരും ദിൽഷ ജയിക്കണമെന്ന് പറഞ്ഞതായി താൻ കണ്ടിട്ടില്ല, ഒരാളു പോലും ദിൽഷയെ സപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗും കാര്യങ്ങളും കറക്ടായി നടക്കുന്നത് കൊണ്ടാണ് ദിൽഷ ജയിച്ചതെന്ന് റോബിൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞതും സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരുന്നു.

ഞാൻ ഒരാളു മാത്രമേ ദിൽഷ ജയിക്കണമെന്ന് പറഞ്ഞിട്ടുള്ളൂ. ഞാൻ മാത്രമേ വീഡിയോയും ചെയ്തിട്ടുള്ളൂ. എന്റെ ഒരു സുഹൃത്ത് ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് ഞാൻ ചെയ്തിട്ടുണ്ട്. ദിൽഷ അതിന് അർഹതപ്പെട്ടയാളുമാണ്. കാരണം നൂറ് ദിവസം അതിനുള്ളിൽ നിൽക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ലെന്നും റോബിൻ പറഞ്ഞിരുന്നു.

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ഉള്ള തന്റെ പേഴ്‌സണ്‍ ബന്ധം താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണ് തന്റെ ഫൈനല്‍ തീരുമാനം,എന്നും പറഞ്ഞ് ദിൽഷ ഒരു വീഡിയോ ചെയ്തിരുന്നു. ബിഗ്ബോസിൽ നൂറ് ശതമാനം കൊടുത്തുതന്നെയാണ് താൻ വിജയിച്ചതെന്നും ട്രോഫി താൻ ആർക്കും കൊടുക്കില്ലെന്നും ദിൽഷ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends