Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നല്ലൊരു മനുഷ്യൻ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സിൽ സൂക്ഷിക്കുന്ന സുരേഷ് ഏട്ടൻ; ‘പാപ്പൻ’ സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകൻ ഏട്ടൻ പറഞ്ഞു, അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും; കുറിപ്പുമായി നിർമൽ പാലാഴി

30 JULY 2022 02:48 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി ചിത്രം പാപ്പൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടെയും കോമ്പിനേഷൻ മികച്ചതാണെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

പാപ്പനില്‍ ചെറിയൊരു കഥാപാത്രമായി നിര്‍മ്മല്‍ പാലാഴിയും എത്തിയിരുന്നു. ചിത്രത്തിലേക്ക് താനെത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് നിര്‍മ്മല്‍ പാലാഴി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ജോഷി സാറിന്റെ സിനിമയിൽ ഒരു വേഷം ആഗ്രഹിക്കാത്ത കലാകാരൻമാർ വളരെ കുറവായിരിക്കും. കുറച്ചുകൂടെ സിനിമയൊക്കെ കിട്ടി ഞാൻ എന്ന നടനെ സാർ തിരിച്ചറിയുന്ന കാലത്ത് വീട്ടിൽ പോയിട്ട് വെറുപ്പിച്ചിട്ടാണെങ്കിലും സാറിന്റെ പടത്തിൽ ഒരു കുഞ്ഞു വേഷമെങ്കിലും ചെയ്യണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചക്ക് വന്ന ഫോണിൽ പ്രൊഡക്ഷൻ കൺട്രോളർ മുരുകൻ എട്ടനായിരുന്നു അടുത്ത ഒരു രണ്ട് ദിവസത്തേക്ക് ഒഴിവുണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ജോഷി സാർ സംവിധാനം ചെയ്യുന്ന “പാപ്പൻ” സിനിമയിൽ ഒരു കുഞ്ഞു വേഷം.

ഇനി അഥവാ ഒഴിവ് ഇല്ലെങ്കിൽ പോലും ഞാൻ എങ്ങനെയെങ്കിലും ഒഴിവ് ഉണ്ടാക്കി അതിൽ പോയി ചെയ്യും കാരണം എന്റെ സ്വപ്‌നങ്ങളിൽ ജോഷി സാറിന്റെ സിനിമയിൽ ചെയ്യുക എന്നത് ഒരുപാട് വർഷം കഴിഞ്ഞാൽ മാത്രം അത്രയും കഷ്ടപെട്ടാൽ കിട്ടുന്ന ഒന്ന് മാത്രമാണ്.

അതിന്റെ ഇരട്ടി മധുരം എന്നത് പണ്ട് മുതലേ ഒരു സൂപ്പർ താരം എന്ന നിലയിലും കൂടുതൽ അറിഞ്ഞപ്പോൾ നല്ലൊരു മനുഷ്യൻ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സിൽ സൂക്ഷിക്കുന്ന സുരേഷ് ഏട്ടൻ (സുരേഷ് ഗോപി) നായകൻ ആവുന്ന സിനിമയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം. ഇത് വരെ സുരേഷ് ഏട്ടനെ നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അത് ഈ സിനിമ കൊണ്ടും സാധിച്ചില്ല. കാരണം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നു. പാപ്പൻ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകൻ ഏട്ടൻ പറഞ്ഞു ഡാ ഈ പടത്തിലേക്ക് നിന്നെ വിളിക്കാൻ പറഞ്ഞത് ജോഷി സാർ തന്നെയാ.

ഒന്ന് പൊയ്ക്കോളി മുരുകേട്ടാ എന്ന് ഞാൻ. അല്ലെടാ സത്യം എന്ന്, എന്റെ സീൻ കഴിഞ്ഞു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി പോവുമ്പോൾ സാറ് പറഞ്ഞു ടാ. അടുത്ത തവണ പെട്ടെന്ന് വന്ന് പോവാൻ സമ്മതിക്കില്ല ട്ടോ എനിക്ക് ഓപ്പണായുള്ള ഡെയ്റ്റ് വേണം അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും എന്നായിരുന്നു നിർമ്മലിന്റെ കുറിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (28 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends