Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

'ബാബാ ഹാപ്പി ബര്‍ത്ത്‌ഡേ'; വീടിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്കൊപ്പം ജന്മദിനം ആഘോഷമാക്കി സഞ്ജയ് ദത്ത്.. അറുപത്തിമൂന്നാം ജന്മദിനം ആരാധകരുമൊത്ത് ആഘോഷമാക്കി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ..ക്യാന്‍സറിനെ അതിജീവിച്ച നടന്‍ കെ ജി എഫ് ടു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ വലിയ തിരിച്ച്‌ വരവ് നടത്തിയ ശേഷമുള്ള ജന്മദിനമാണ് മുംബൈയിലെ വീടിന് മുന്‍പില്‍ തടിച്ചു കൂടിയ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഹസ്തദാനം ചെയ്തും താരം ആഘോഷിച്ചത്....

30 JULY 2022 04:46 PM IST
മലയാളി വാര്‍ത്ത

 

 

 

സോഷ്യല്‍മീഡിയയിലെങ്ങും പ്രിയ താരത്തിനായുള്ള ആശംസാ പ്രവാഹമാണ്. ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനില്‍ ദത്തിന്റെയും നര്‍ഗിസിന്റെയും മകനായി 1959 ജൂലൈ 29നാണ് ജനനം. സിനിമയും വിവാദങ്ങളുമൊക്കെ അടങ്ങിയ ഒരു സംഭവ ബഹുലമായ ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. പന്ത്രണ്ടാമത്തെ വയസ്സിലാണ് സഞ്ജയ് ദത്ത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിതാവ് സുനില്‍ ദത്ത് അഭിനയിച്ച രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

 

 

 

 

 

 

 

റോക്കി എന്ന ചിത്രത്തില്‍ റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നായകനായുള്ള ബോളിവുഡ് അരങ്ങേറ്റം. പിതാവ് സുനില്‍ ദത്ത് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. 1981 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വൈകരികമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സഞ്ജുവിന്റെ അമ്മ നര്‍ഗീസ്, പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നത് സഞ്ജയ് നായകനായി അരങ്ങേറിയ റോക്കി റിലീസ് ആകുന്നതിനു മൂന്നു ദിവസം മുന്‍പാണ്.

 

 

 

 

സഞ്ജയ് ദത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു സാജന്‍ എന്ന ചിത്രത്തിലെ അമന്‍ എന്ന കഥാപാത്രം. മാധുരി ദീക്ഷിതിനൊപ്പമുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ലോറന്‍സ് ഡിസൂസയുടെ ഈ ചിത്രം പുറത്തിറങ്ങിയത് 1991 ലാണ്. കാല്‍ നായക് എന്ന ചിത്രവും സഞ്ജയ് ദത്തും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്.

 

 

 

 

 

 

 

സഞ്ജയ് ദത്തിന്റെ വ്യക്തിത്വവും പ്രഭാവലയവുമായി ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളിലൊന്നാണിത്. സുഭാഷ് ഗായ് സംവിധാനം ചെയ്ത് 1993 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍, ജാക്കി ഷ്രോഫ്, മാധുരി ദീക്ഷിത്, രാഖി എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.

 

 

 

 

 

 

 

 

സഞ്ജയിയുടെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് അഗ്‌നിപഥ് എന്ന സിനിമയിലെ വിളങ് എന്ന കഥാപാത്രം. എന്നും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ സഞ്ജയ് കാഴ്ച വച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ വിജയതരംഗം തീര്‍ത്ത കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റര്‍ 2 ല്‍ വില്ലനായ അധീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സഞ്ജുവാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (13 minutes ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (30 minutes ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (55 minutes ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (1 hour ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (1 hour ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (2 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends