Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഇനിയും ഇതുപോലെ ആവർത്തിച്ചാല്‍ ഞാൻ വീണ്ടും പ്രതികരിക്കും.... പ്രതികരണം മാന്യമായി തന്നെയാകും.... കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമർശനങ്ങളെയും ഞാൻ സ്വീകരിക്കും.... എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമർശിക്കാം... വിമർശനങ്ങളിലൂടെ വളർന്നുവന്നയാളാണ് ഞാൻ...നാളെ ഇതിന്റെ പേരിൽ എന്നെ മലയാള സിനിമയിൽ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും...വികാരഭരിതനായി ഉണ്ണി മുകുന്ദൻ

30 JANUARY 2023 01:20 PM IST
മലയാളി വാര്‍ത്ത

 

യൂട്യൂബറോട് അപമര്യാദയായി സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പറഞ്ഞ രീതിയോട് എതിർപ്പുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാൽ ഇനിയും പ്രതികരിക്കുമെന്ന് നടൻ പറഞ്ഞു. കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിലാണ് ഉണ്ണിമുകുന്ദൻ നിലപാട് ആവർത്തിച്ചത്. ഇതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തിൽ ഒന്നും നേടാനില്ല എന്നും നടൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതികരണത്തിൽ ഏറെ വികാരഭരിതനായാണ് ഉണ്ണി മുകുന്ദൻ തന്റെ പ്രസംഗം ആരംഭിച്ചത്.

 

 

 

 

‘‘ഞാൻ പല കോളജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല. നന്ദി പറയുന്നു. പ്രഗതിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഞാൻ പഠിച്ച സ്കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. അവിടെനിന്നും ഇവിടെ വരെ എത്താൻ കുറച്ച് സമയെടുത്തു. എന്റെ ജീവിതത്തിൽ ഒരു സ്റ്റേജിൽ വിളിച്ചുവരുത്തി കണ്ണുനനയിച്ചിട്ടില്ല ആരും. എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, നന്നായി സംസാരിക്കാനോ, നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാം. സിനിമയെ ആത്മാർഥമായി സ്നേഹിച്ചു.

 

 

 

വർഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വർഷം ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങൾ മനസ്സിലാക്കി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാൾ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എനിക്കറിയില്ല.

 

 

 

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില കാര്യങ്ങൾ വച്ച് നോക്കിയാൽ ഒരിക്കലും പെരുമാറാൻ പറ്റാത്ത രീതിയിൽ വാക്കുകൾ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. ഇവിടെ സിനിമയിൽ അഭിനയിക്കാൻ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങൾ ഇഷ്ടപ്പെടുന്നത് സിനിമാ നടൻ മാത്രമായല്ല ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പത്ത് വർഷം കൊണ്ട് ഞാൻ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂർണമായ എന്റെ വിശ്വാസം.

 

 

 

 

എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയേയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ച് തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരിൽ സിനിമാ ജീവിതും പോകുമെന്നും കോൾ റെക്കോർഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടോ കാര്യമില്ല. ഞാൻ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്. ഇവിടെ വരാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഇക്കാര്യങ്ങൾ പറയേണ്ട വേദിയാണോ ഇതെന്ന് എനിക്കറിയില്ല. എന്നെക്കുറിച്ച് ഇത്രയും നല്ല വാക്കുകൾ നിങ്ങൾ പറയുമ്പോൾ ഞാനിവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോൾ യൂട്യൂബിൽപോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങൾ ചിന്തിക്കരുത്. അതെന്തുകൊണ്ടെന്നു വച്ചാൽ, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല.

 

 

 

 

നാളെ ഇതിന്റെ പേരിൽ എന്നെ മലയാള സിനിമയിൽ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനുശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപത് ദിവസം അവളെ പൊന്നുപോലെയാണ് നോക്കിയത്. അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാൻ വളർന്ന സാഹചര്യവും എന്നെ വളർത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്.

 

 

 

അതിനെ ചോദ്യം ചെയ്താൽ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികൾ മാറില്ല. ഇനിയും ഇതുപോലെ ആവർത്തിച്ചാല്‍ ഞാൻ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമർശനങ്ങളെയും ഞാൻ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമർശിക്കാം. വിമർശനങ്ങളിലൂടെ വളർന്നുവന്നയാളാണ് ഞാൻ. പൈസ മുടക്കി സിനിമ കാണുന്ന ആൾക്ക് സിനിമയെ വിമർശിക്കാൻ പൂർണ അവകാശമുണ്ട്. അതിനെ ഞാൻ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു.’’–ഉണ്ണി മുകുന്ദൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (3 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (4 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (4 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (7 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (7 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (7 hours ago)

Malayali Vartha Recommends