Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും

19 AUGUST 2026 06:04 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി വിജയ്‌യോട് നന്ദി പറഞ്ഞുകൊണ്ട് ടിവികെ എംഎല്‍എ സിന്ധു നിയമസഭയില്‍ എംജിആറിന്റെ 'കൊടുത്തതൊക്കെ കൊടുത്താന്‍' എന്ന ഗാനം ആലപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും. പ്രശംസ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി എഴുതി നല്‍കിയതായി സ്പീക്കര്‍ ജെ സി ഡി പ്രഭാകര്‍ അറിയിച്ചു. നിയമസഭയില്‍ വിഷയത്തില്‍ ഒതുങ്ങി പ്രസംഗിച്ചാല്‍ മതിയെന്നും സ്പീക്കര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയെ അമിതമായി പ്രശംസിക്കരുതെന്ന് മന്ത്രി ആധവ് അര്‍ജുനയും പറഞ്ഞു.

ഉയര്‍ന്ന പാല്‍ സംഭരണ വില, എല്ലാ എംഎല്‍എമാര്‍ക്കും കാര്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രഖ്യാപനങ്ങള്‍ നടത്തിയതിന് മുഖ്യമന്ത്രി വിജയ്‌യോട് നന്ദി പറഞ്ഞുകൊണ്ട് ടിവികെ എംഎല്‍എ സിന്ധു നിയമസഭയില്‍ എംജിആറിന്റെ 'കൊടുത്തതൊക്കെ കൊടുത്താന്‍' എന്ന ഗാനം ആലപിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ പ്രശംസിക്കുന്നത് അമിതമാകരുതെന്ന് മന്ത്രി ആധവ് അര്‍ജുന എംഎല്‍എമാരെ ഉപദേശിച്ചത്. അമിതമായ മുഖസ്തുതിക്കെതിരെ മുന്നറിയിപ്പ് നല്‍കിയ മന്ത്രി, അത്തരം പ്രവൃത്തികള്‍ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാ എംഎല്‍എമാര്‍ക്കും മണ്ഡലങ്ങളില്‍ യാത്ര ചെയ്യുന്നതിനായി പുതിയ കാറുകള്‍ അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കാനും മണ്ഡലങ്ങളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്താനും എംഎല്‍എമാര്‍ക്ക് വാഹന സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ കാറുകള്‍ അനുവദിക്കുന്നതിന് പുറമെ െ്രെഡവറുടെ ശമ്പളത്തിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി ഓരേ എംഎല്‍എയ്ക്കും മാസം 75,000 രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ എംഎല്‍എ ഓഫീസില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി മാസം 25,000 രൂപ അധികമായി അനുവദിക്കാനും വിജയ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (14 minutes ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (28 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (33 minutes ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (37 minutes ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (43 minutes ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (52 minutes ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (1 hour ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (1 hour ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (1 hour ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (1 hour ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (1 hour ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (1 hour ago)

കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിൽ; ആകെ 9941 അറസ്റ്റുകൾ  (1 hour ago)

തമിഴ്‌നാട്ടില്‍ എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാറുകള്‍  (1 hour ago)

Malayali Vartha Recommends