Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ആത്മഹത്യ ഒന്നിനും പരിഹാരമല്ലല്ലോ...? പിന്നെ എന്തിന് ഇവര്‍ ആത്മഹത്യ ചെയ്തു, വഞ്ചനയോ അതോ ജീവിത വിരക്തിയോ...

18 DECEMBER 2015 10:04 AM IST
മലയാളി വാര്‍ത്ത.

ആര്‍ക്കും പിടികിട്ടാത്ത മേഖലയാണ് സിനിമ. ഇവിടെ ചിലര്‍ മുന്നേറുന്നു, ചിലര്‍ വിടിവിട്ട് താഴെവീഴുന്നു, ചിലര്‍ ചിലരെ ചവിട്ടി മുന്നോട്ടു പോകുന്നു. വീഴുന്നവര്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ മരണമെന്ന ലോകത്തേക്ക് ജീവിതം പറിച്ചു നടന്നു. ഇങ്ങനെ എത്ര നടിമാരാണ് ആത്മഹത്യയെന്ന പരിഹാരത്തില്‍ ജീവിതം അവസാനിപ്പിച്ചത്. നടിമാരായ ജിയ,ശിഖ, തെന്നിന്ത്യയെ ഇളക്കി മറിച്ച സില്‍ക്ക് സ്മിത, മയൂരി, ദിവ്യ,വിവേക ബാബാജി അങ്ങനെ കടന്നു പോകുന്നു അവരുടെ നിര. പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന് ഇവരുടെ ഓരോരുത്തരുടേയും മരണം അടിവരയിട്ടുറപ്പിക്കുകയാണ്. കാരണം ജീവിത സംതൃപ്തിക്കായി താനെന്ത് നേടി എന്ന ചോദ്യമുയര്‍ന്നപ്പോഴാണ് ഇവരില്‍ പലരും മരണത്തെ മനസ്സുകൊണ്ട് സ്വീകരിച്ചത്.
ഒരുകാലത്ത് തെന്നിന്ത്യയുടെ രോമാഞ്ചമായിരുന്ന സില്‍ക്ക് സ്മിതയുടെ ആത്മഹത്യയാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച മരണം.1996 സെപ്റ്റംബര്‍ 23നാണ് സ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കരിയര്‍ ഗ്രാഫ് താഴ്ന്നതിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രയാസങ്ങളാണ് ഇവരെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ യഥാര്‍ത്ഥ പേര്. നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്മിതയെ വളരെ ചെറുപ്പത്തില്‍തന്നെ വിവാഹം കഴിച്ചയച്ചിരുന്നു. ഭര്‍ത്താവുമായി യോജിച്ചുപോകാന്‍ കഴിയാത്തതിനാല്‍ വീടുവിട്ടിറങ്ങിയ സ്മിത മദ്രാസിലുള്ള അമ്മായിയുടെ അടുക്കലാണ് അഭയം കണ്ടെത്തിയത്. ടച്ചപ്പ് ആര്‍്ട്ടിസ്റ്റായി സിനിമയില്‍ എത്തിയ സ്മിത ചെറിയ ക്യാരക്ടര്‍ റോളുകളിലൂടെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. പക്ഷേ അവരുടെ ലൈംഗീക ആകര്‍ഷകത്വം തിരിച്ചറിഞ്ഞ സിനിമാലോകത്ത് വളരെ പെട്ടന്നാണ് ഒരു രതിദേവതയായി അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. സില്‍ക്ക് സ്മിത ആടിപ്പാടാനുള്ള ഇവരുടെ ആത്മഹത്യക്ക് പിറകില്‍ എന്ത്? സിനിമകള്‍ക്കേ കാണികളുള്ളൂ എന്ന നിലയിലേക്ക് വരെ തെന്നിന്ത്യന്‍ സിനിമാമേഖല എത്തിപ്പെട്ടു. പക്ഷേ പലരുടെ കൈകളിലൂടെ കടന്നു പോയ ജീവിതമായിരുന്നു സ്മിതയുടേയത്. പല പ്രമുഖരും അവരെ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തു. വെള്ളിവെളിച്ചത്തില്‍ കണ്ണുമങ്ങിയ ആദ്യകാലങ്ങളില്‍ അതുതിരിച്ചറിയാന്‍ അവര്‍ മെനക്കെട്ടില്ല. പിന്നീട് കാലിടര്‍ച്ചകള്‍ മനസ്സിലാക്കിയരൃപ്പോഴേക്കും ജീവിതത്തിന്റെ ഏറിയപങ്കും അവര്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു സ്മിതയുടെ ആത്മഹത്യ.
അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജീവിതത്തെ സംബന്ധിച്ചുണ്ടായ അരക്ഷിതാവസ്ഥയാണ് ശിഖയെ മരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ മരണത്തോടനുബന്ധിച്ച് പുറത്തുവന്നിട്ടുള്ള നിഗമനം. വല്ലപ്പോഴും മാത്രം ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ ശിഖക്ക് മതിയായ സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍ പ്രാപ്തിയുള്ളതായിരുന്നില്ല. ഇതില്‍ നിരാശയായ താരം ജീവിതം തന്നെ അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ ശിഖക്ക് തൊട്ടുമുമ്പേ നാം കേട്ട മരണവാര്‍ത്ത ജിയാഖാന്റേതായിരുന്നു. 2013 ജൂണ്‍ മൂന്നിനായിരുന്നു ജിയയുടെ മരണം. ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന ജിയ പഴയകാല ബോളിവുഡ് നടിയായിരുന്ന അമ്മ റാബിയ അമീന്റെ പാത പിന്തുടര്‍ന്നാണ് ബോളിവുഡില്‍ എത്തിപ്പെടുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ രംഗീല കണ്ട് ആറാമത്തെ വയസ്സില്‍ തന്നെ തന്റെ കരിയര്‍ ബോളിവുഡ് തന്നെ എന്നുറപ്പിച്ച ജിയ സാല്‍സ, ബെല്ലി ഡാന്‍സ്, കഥക്, ജാസ്, സാംബ തുടങ്ങി വിവിധ നൃത്ത രൂപങ്ങളും മാന്‍ഹാട്ടന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ലീ സ്ട്രാസ്‌ബെര്‍ഗ് തിയേറ്ററില്‍ നിന്നും അഭിനയ പാഠങ്ങളും പഠിച്ചാണ് ബോളിവുഡില്‍ കാലുറപ്പിക്കാന്‍ എത്തുന്നത്.
തന്നില്‍ സിനിമാ മോഹങ്ങള്‍ ഉയര്‍ത്തിയ രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനും ജിയക്ക് സാധിച്ചു. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ജിയയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷത്തെ മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ജിയ നേടി. തൊട്ടടുത്ത വര്‍ഷം ഇവരുടെ ആത്മഹത്യക്ക് പിറകില്‍ എന്ത്? ബോക്‌സ് ഓഫീസ്
തൂത്തുവാരിയ ഗജിനിയുടെ വിജയം ആമിര്‍ഖാനും അസിനുമൊപ്പം ജിയയും ആഘോഷിച്ചു. പടിപടിയായി ബോളിവുഡിനെ കീഴടക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്നൊരു ദിനം ജിയ ജീവിതം അവസാനിപ്പിക്കുന്നത്. ജുഹുവിലെ വസതിയില്‍ അമ്മയും സഹോദരിമാരും ഇല്ലാത്ത സമയത്ത് സീലിങ്ങ് ഫാനില്‍ കുരുക്കിട്ട് അവള്‍ ജീവിതം അവസാനിപ്പിച്ചു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ജിയയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യാകുറിപ്പ് നിരവധി വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതേ തുടര്‍ന്ന ജിയയുമായി പ്രണയ ബന്ധത്തിലായിരുന്ന സഞ്ജയ് പഞ്ചോളിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇന്നും ജിയയുടെ മരണത്തെ കുറിച്ച വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
കരിയറിലുണ്ടായ തകര്‍ച്ച, പ്രണയത്തകര്‍ച്ച, സാമ്പത്തിക ക്ലേശങ്ങള്‍ എന്നിവയാണ് കാമസൂത്രയുടെ മോഡലായിരുന്ന വിവേക ബാബാജിയുടെ ആത്മഹത്യക്ക് കാരണമായി പറയപ്പെട്ടിരുന്നത്. ജീവിതത്തിലുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന കുറിപ്പെഴുതി വച്ചാണ് നടി മയൂരി ആത്മഹത്യ ചെയ്തതെങ്കില്‍ ജീവിതം തരുന്ന പിരിമുറുക്കങ്ങളെ മറികടക്കാന്‍ ആവുന്നില്ലെന്ന കുറിപ്പെഴുതി വച്ചാണ് ടെലിവിഷന്‍ നടിയായിരുന്ന കുല്‍ദീപ് രണ്‍ധവ മരണത്തെ സ്വീകരിച്ചത്.
പതിനാറുവയസ്സില്‍ നിലാപെണ്ണേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യാ ഭാരതിയുടെ മരണത്തെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ ഇന്നും നീങ്ങിയിട്ടില്ല. അപകടമരണമെന്നെഴുതി അന്വേഷണം അവസാനിപ്പിച്ചെങ്കിലും ദിവ്യയുടെ ആരാധകര്‍ ഇന്നും അവരുടെ മരണത്തെ അപകട മരണമായി ഉള്‍ക്കൊണ്ടിട്ടില്ല. വളരെ പെട്ടന്ന് തെന്നിന്ത്യയും ബോളിവുഡും ഒരു പോലെ കീഴടക്കിയ ദിവ്യയെ ശ്രീദേവിയോടാണ് സിനിമാലോകം ഉപമിച്ചിരുന്നത്. പത്തൊമ്പതാമത്തെ വയസ്സില്‍ അവര്‍ താമസിച്ചിരുന്ന ഇവരുടെ ആത്മഹത്യക്ക് പിറകില്‍ എന്ത്?മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും താഴേക്ക് വീണാണ് ദിവ്യ മരണപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (6 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (16 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (26 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (39 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (50 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends