ലാല്‍ സാര്‍ സൂപ്പര്‍; അടുത്തത് ഇക്കയുമൊത്ത്

ജില്ലയില്‍ ലാല്‍ മാജിക്ക് തിരിച്ചറിഞ്ഞ വിജയ്ക്ക് അദ്ദേഹത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. എത്ര സിംപിളാണ്, നന്നായി കാര്യങ്ങള്‍ വിശദീകരിക്കും, തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. അദ്ദേഹത്തിന്റെ മുമ്പില്‍ ഞാന്‍ എന്നല്ല എല്ലാവരും ശിശുക്കളാണ്. വിജയ്ക്ക് ലാലിനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അതിനിടയിലാണ് മമ്മൂട്ടിയും ഇളയദളപതി വിജയിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു തമിഴ് ചിത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തുമെന്നാണ് കോളീവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം എം രാജ ഒരുക്കുന്ന ചിത്രത്തിലാകും മമ്മൂട്ടിയും വിജയിയും ഒരുമിച്ച് അഭിനയിക്കുക.
ഇപ്പോള്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന തെരിയിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ഭരതന്‍ ഒരുക്കുന്ന ചിത്രത്തിലാവും വിജയ് അനുഭവിക്കുക. ഇതിന് ശേഷമാകും രാജയുടെ ചിത്രം ആരംഭിക്കുക. വാര്‍ത്തകള്‍ വന്നെങ്കിലും ഇത് സംബന്ധിച്ച് വിജയിയോ മമ്മൂട്ടിയോ രാജയോ പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























