ഒടുവില്‍ മൊയ്ദീനെ കാണാന്‍ കാഞ്ചനമാലയും എത്തി, ഒപ്പം പാര്‍വതിയും

തത്ക്കാലം പിണക്കങ്ങള്‍ക്ക് വിട, മൊയ്തീന്‍ സിനിമ കാണില്ലെന്ന വാക്കുമാറ്റി കാഞ്ചനമാല. വിവാദങ്ങളും വിമര്‍ശനങ്ങളും മാറ്റിവച്ച് കാഞ്ചനമാല വെള്ളിത്തിരയിലെ മൊയ്ദീനെ കാണാനെത്തി. ചിത്രത്തില്‍ കാഞ്ചനമാലയായി വേഷമിട്ട പാര്‍വതിക്കൊപ്പമാണ് കാഞ്ചനമാല സിനിമ കാണാനെത്തിയത്. മുക്കത്തെ ലിറ്റില്‍റോസ് തിയേറ്ററിലാണ് സിനിമകാണാന്‍ ഇവര്‍ എത്തിയത്.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വരപ്രണയകഥ സിനിമയാക്കിയപ്പോള്‍ തന്റെ ജീവിതകഥ തിയേറ്ററില്‍ പോയി കാണില്ലെന്ന് കാഞ്ചനമാല പറഞ്ഞിരുന്നു. ഈ തീരമാനമാണ് പിന്നീട് കാഞ്ചനമാല മാറ്റിയത്. ചിത്രം റിലീസ് ചെയ്ത് 100 ദിവസം തികയാനൊരുങ്ങുമ്പോഴാണ് ഈ ചരിത്ര നിമിഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























