ആക്ഷന്‍ ഹീറോ ബിജു

നിവിന് പോളി പുതിയ ഗെറ്റപ്പിലെത്തുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിക്കറ്റിന്റെ കഥ പറഞ്ഞ 1983നുശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു പൗലോസ് എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ നിവിന്. നിവിനും എബ്രിഡ് ഷൈനും ചേര്‍ന്ന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പ്രേമത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വേഷം. പോലീസ് ഓഫീസറാണെങ്കിലും നിവിന്‍ ചിത്രത്തില്‍ ഒരു ആക്ഷന്‍ ഹീറോ അല്ലെന്ന് സംവിധായകന്‍ പറയുന്നു. പ്രേമം ഫെയിം സായി പല്ലവി ഗസ്റ്റ് റോളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. സായിയല്ല അനു ഇമ്മാനുവല്‍ എന്ന ബാല താരമാണ് നായിക. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്. മുഹമ്മദ് ഷെഫീഖും സംവിധായകന്‍ എബ്രിഡും ചേര്‍ന്നാണ് തിരക്കഥാരചന. സംഗീതം ഗോപിസുന്ദര്‍. ചിത്രം ജനുവരിയില്‍ തിയ്യറ്ററിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























