ആ സിനിമ വരുമോ? രാജമൗലിയ്‌ക്കൊപ്പമുള്ള ലാലിന്റെ ചിത്രം വൈറലാകുന്നു

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം എന്ന് കേട്ട് അമിത പ്രതീക്ഷയൊന്നും വേണ്ട, ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയാണ് വിഷയം. തന്റെ ഫേസ്ബുക്ക് പേജില്‍ മിനിട്ടുകള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ, രാജമൗലിയുടെ തോളില്‍ കൈയ്യിട്ടൊരു ചിത്രം.
മോഹന്‍ലാലും രാജമൗലിയും ഒന്നിച്ചൊരു ചിത്രം ചെയ്യാനൊരുങ്ങുന്നു എന്ന കിംവദന്തികള്‍ക്കിടെ ഇങ്ങനെ ഒരു ഫോട്ടോ പ്രതീക്ഷ നല്‍കുന്നതാണ്. എവിടെയോ ഒരു രാജമൗലി, മോഹന്‍ലാല്‍ സിനിമയുടെ മണം അടിക്കുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം.
താന്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും പല ആവര്‍ത്തി ഇപ്പോള്‍ രാജമൗലി പറഞ്ഞു കഴിഞ്ഞു. ലാലിനെ നായകനാക്കി രാജമൗലി ഗരുഡ എന്ന ബ്രഹ്മണ്ഡ ചിത്രമൊരുക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.
മഹാഭാരതത്തെ ആസ്പദമാക്കിയാണ് കഥ, കോടികള്‍ മുടക്കിയാണ് നിര്‍മാണം, ലാലിനൊപ്പം സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























