നായികമാര്‍ക്ക് പ്രധാന്യമില്ലാതെ വരുന്നെന്ന് നടി ഷീല

ഒരു സിനിമ എന്നും അറിയപ്പെടുന്നത് എന്നും അതിലെ നായകന്റെ പേരിലാണ്. കാലം എത്ര മാറി എന്ന് പറഞ്ഞാലും സ്ത്രീപുരുഷ സമത്വത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലന്നിതിനുള്ള മറ്റൊരു തെളിവ്.
എന്നാലോ ചിത്രത്തില്‍ ആ നായിക മോശമായി അഭിനയിച്ചാല്‍ അതിനെ വിമര്‍ശിക്കാന്‍ ആളുണ്ടാകും. അതേ നിത്യ ജീവിതത്തില്‍ നാം ഓരോരുത്തരും പറയുന്ന സ്ത്രീപുരുഷ സമത്വം നേടിയെടുക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഒരുപക്ഷേ നൂറു വര്‍ഷങ്ങള്‍ കൂടി.
പല സിനിമകളുടെയും ടൈറ്റില്‍ കഥപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രത്തിലെ നായികയായിരിയക്കും. എന്നാല്‍ പോലും ആ സിനിമ അറിയപ്പെടുന്നത് ചിത്രത്തിലെ നായകന്റെ പേരിലും. മലയാളികളുടെ പ്രിയ നടി ഷീലയാണ് ഇക്കാര്യം പറയുന്നത്.
സിനിമയിലെ ടൈറ്റില്‍ റോളില്‍ താന്‍ അഭിനയിച്ചിട്ട് പോലും ആദ്യം പേര് എഴുതി കാണിക്കുന്നത് സത്യന്റെയും നസീറന്റെയുമൊക്കെയായിരിക്കും. ഷീല പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























