ചാന്ദ്‌നി അങ്ങനെ വിളിക്കുമെന്ന് പൃഥ്വി വിചാരിച്ചില്ല

കെഎല്‍10 പത്ത് എന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്റെ നായികയായി വെള്ളിത്തിരയില്‍ എത്തിയ ചാന്ദ്‌നി ശ്രീധറിന്റെ അടുത്ത ചിത്രം പൃഥ്വിരാജിനൊപ്പമാണ്. ജിജു ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ ഭാര്യയായിട്ടാണ് ചാന്ദ്‌നി അഭിനയിക്കുന്നത്.
ചിത്രത്തില്‍ കോട്ടയം ഭാഷയാണ് ചാന്ദ്‌നി സംസാരിക്കുന്നത്. വളരെ കൗതുകമായി പല വാക്കുകളും എന്ന് ചാന്ദ്‌നി പറയുന്നു. അവിടെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ അച്ചാച്ച എന്നാണത്രെ വിളിയ്ക്കുന്നത്. പൃഥ്വിയെ അച്ചാച്ചാ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹത്തിനും ആദ്യം അത് മനസ്സിലായില്ലെന്ന് ചാന്ദ്‌നി പറയുന്നു.
മുഹ്‌സിന്‍ പെരാരി എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ കെഎല്‍ 10 പത്ത് എന്ന ചിത്രത്തില്‍ ബോള്‍ഡായ മുസ്ലീം പെണ്‍കുട്ടിയെയാണ് ചാന്ദ്‌നി അവതരിപ്പിച്ചത്. ഇരട്ടവേഷമായിരുന്നു. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായെത്തിയത്.
അമല എന്ന കഥാപാത്രത്തെയാണ് ജിജു ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമത്തില്‍ ചാന്ദ്‌നി അവതരിപ്പിയ്ക്കുന്നത്. ഒരു സാധാരണക്കാരിയുടെ വേഷമാണ്. പ്രസ്സില്‍ ജോലി ചെയ്യുന്ന അമല കോട്ടയം സ്ലാങിലാണ് സംസാരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























