പൊതുവെ നല്ല വര്‍ഷമായിരുന്നു 2015: വിനീത് ശ്രീനിവാസന്‍

ഈ വര്‍ഷം പൊതുവെ വിനീത് ശ്രീനിവാസന് ഭാഗ്യമായിരുന്നു. അഭിനയമായാലും തിരക്കഥയായാലും കൈ വച്ച ചിത്രങ്ങളെല്ലാം വിജയിച്ചു. മലയാള സിനിമയെ ആലോചിയ്ക്കുമ്പോള്‍ സന്തോഷം തോന്നുന്നു എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് വിനീതിന്റെ പ്രതികരണം. ക്രിസ്മസ് ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടുന്നതില്‍ സന്തോഷമുണ്ടെന്നും വിനീത് പറഞ്ഞു. നിലവില്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യവുമായി ബന്ധപ്പെട്ട് ദുബായിലാണ് താരം.
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ഈ വര്‍ഷം തുടങ്ങിയത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും വിനീത് അവതരിപ്പിച്ചു. മികച്ച അഭിപ്രായം നേടിയ ചിത്രം കളക്ഷന്റെ കാര്യത്തിലും മുന്നിലാണ്. അഭിനയത്തിലാണ് ഈ വര്‍ഷം വിനീത് ശ്രദ്ധ കൊടുത്തത്. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തില്‍ നന്ദു എന്ന കഥാപാത്രത്തെ വിനീത് അവതരിപ്പിച്ചു. മോശമല്ലാത്ത അഭിപ്രായം ഈ ചിത്രവും നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























