ആരാധികയെ കാണാന്‍ ദിലീപ് എത്തുന്നു

പ്രിയ ആരാധികയെ കാണാന്‍ ജനപ്രിയ താരം ദിലീപ് എത്തുന്നു. തിരുവനന്തപുരം സ്വദേശി സുമി രാജുവിനെ കാണാനാണ് ദിലീപ് എത്തുന്നത്. എത്ര തിരക്കിലാണെങ്കിലും രണ്ട് ദിവസത്തിനകം സുമിയെ കാണാന്‍ ചെല്ലുമെന്ന് ദിലീപ് പറഞ്ഞു. സുമിയോടും മാതാപിതാക്കളോടും ദിലീപ് ഫോണില്‍ സംസാരിച്ചു.
അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മിനി രാജുവിന്റെയും മുത്തമകളാണ് സുമി. പൂജപ്പുരയിലെ ആയുര്‍വേദ ആശുപത്രിയില്‍ ഓട്ടിസത്തിന് ചികിത്സയിലാണ് സുമി. ആറ് മാസം പ്രായമുള്ളപ്പോഴാണ് സുമിക്ക് ഓട്ടിസം ബാധിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആയുര്‍വേദ ചികിത്സ തേടാന്‍ സുമിയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു.
സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ സുമി ദിലീപിന്റെ ആരാധികയാണ്. ദിലീപിന്റെ ഒരു ഫോട്ടോ എപ്പോഴും സുമിയുടെ കയ്യിലുണ്ടാകും. ദിലീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സുമി സന്തോഷവതിയാകുമെന്ന് അമ്മ മിനി പറഞ്ഞു. ഓട്ടിസം ബാധിച്ച സുമിക്ക് ദിലീപിന്റെ സാന്നിധ്യം കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടായേക്കുമെന്ന് ഡോക്ടര്‍മാരും പറഞ്ഞു. തന്നെ കാണാന്‍ പ്രിയതാരം എത്തുന്നതിന്റെ സന്തോഷത്തിലാണ് സുമി?.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























