എല്ലാം ലാലേട്ടന്റെ അനുഗ്രഹം... നടന്‍ മോഹന്‍ലാലിന്റെ കൈയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചതിന്റെ ആനന്ദത്തില്‍ നിവിന്‍

നിവിന്‍ പോളി അങ്ങനെ തന്റെ ആദ്യത്തെ സംസ്ഥാന പുരസ്‌കാരം സ്വീകരിച്ചു. 26 ന് കോട്ടയത്ത് വച്ചു നടന്ന പുരസ്‌കാര ദാനചടങ്ങില്‍ മോഹന്‍ലാലിന്റ അനുഗ്രഹത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചതിന്റെ സന്തോഷം നിവിന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു.
ഈ ഉന്മാദത്തില്‍ നിന്ന് തനിക്ക് തിരിച്ചു കയറാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിവിന്‍ പോസ്റ്റ് തുടങ്ങുന്നത്. പുരസ്‌കാരം ലഭിയ്ക്കാന്‍ കാരണമായ ചിത്രങ്ങളുടെ സംവിധായകര്‍ക്കും നിവിന്‍ നന്ദി പറഞ്ഞു.
26 ന് കോട്ടയത്ത് വച്ചു നടന്ന പുരസ്‌കാര ദാനചടങ്ങില്‍ മോഹന്‍ലാലിന്റ അനുഗ്രഹത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചതിന്റെ സന്തോഷം നിവിന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു. രമേശന്‍, കുട്ടന്‍ എന്നീ കഥാപാത്രങ്ങളെ നല്‍കിയ സംവിധായകരായ എബ്രിഡ് ഷൈനിനും അഞ്ജലി മേനോനും നിവിന്‍ നന്ദി പറഞ്ഞു.
ഈ പുരസ്‌കാരം അവര്‍ക്കുകൂടെ അവകാശപ്പെട്ടതാണെന്നാണ് നിവിന്‍ പറയുന്നത്. ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രേക്ഷകര്‍ക്ക് നന്ദി പറയാനും നിവിന്‍ മറന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























